'മുഖമാകെ പുകഞ്ഞു, തൊലി ഇളകി വന്നു'; പ്രിയങ്ക ചോപ്രയുടെ ഫേഷ്യലിസ്റ്റിനെതിരെ പരാതിയുമായി യുവതി

തന്റെ ചർമ്മം കുറച്ചെങ്കിലും സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരാൻ വലിയ തുക ചെലവഴിക്കേണ്ടി വന്നതായി അവർ ടിക് ടോക്കിൽ വെളിപ്പെടുത്തി

'മുഖമാകെ പുകഞ്ഞു, തൊലി ഇളകി വന്നു'; പ്രിയങ്ക ചോപ്രയുടെ ഫേഷ്യലിസ്റ്റിനെതിരെ പരാതിയുമായി യുവതി
dot image

സൗന്ദര്യ സങ്കൽപ്പങ്ങളിൽ വലിയ മാറ്റം വന്ന കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. സെലബ്രിറ്റികൾ മുതൽ സാധാരണക്കാർ വരെ സൗന്ദര്യ വർദ്ധക വസ്തുക്കളിലും പ്രവർത്തനങ്ങളിലും ഏറെ ശ്രദ്ധ ചെലുത്താറുണ്ട്. എന്നാൽ അത്തരം സൗന്ദര്യവർദ്ധക നടപടിക്രമങ്ങൾ എല്ലാവർക്കും അനുയോജ്യമാകണമെന്നില്ല. മാത്രമല്ല ഗുണത്തേക്കാൾ ഇവ ദോഷം വരുത്തുകയും ചെയ്യും. ചില സന്ദർഭങ്ങളിൽ അവ സ്ഥിരമായ പാടുകൾ പോലും ശരീരത്ത് അവശേഷിപ്പിച്ചേക്കാം.

അത്തരത്തിൽ വിക്ടോറിയ നെൽസൺ എന്ന സ്ത്രീ ഒരു സെലിബ്രിറ്റി ഫേഷ്യലിസ്റ്റിന്റെ കെമിക്കൽ പീൽ തന്റെ മുഖത്ത് ചെയ്തപ്പോളുണ്ടായ ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ്. തന്റെ ചർമ്മം കുറച്ചെങ്കിലും സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരാൻ വലിയ തുക ചെലവഴിക്കേണ്ടി വന്നതായി അവർ ടിക് ടോക്കിൽ വെളിപ്പെടുത്തി.

2019-ൽ കാലിഫോർണിയയിലെ ബെവർലി ഹിൽസിലെ ഒരു സൗന്ദര്യശാസ്ത്രജ്ഞയായ സോണിയ ഡാക്കറിൽ നിന്ന് മുഖക്കുരു ചികിത്സയ്ക്കായി പോയതായിരുന്നു വിക്ടോറിയ നെൽസൺ. മഡോണ, ഗ്വിനെത്ത് പാൽട്രോ, കാമറൂൺ ഡയസ്, പ്രിയങ്ക ചോപ്ര, ഡ്രൂ ബാരിമോർ എന്നിവരായിരുന്നു സോണിയയുടെ സെലിബ്രിറ്റി ക്ലയന്റുകളിൽ. സോണിയയുടെ ചികിത്സയിൽ തന്റെ മുഖക്കുരു മാറിയെന്ന് വിക്ടോറിയ വെളിപ്പെടുത്തി. തുടർന്ന് പതിവ് ഫേഷ്യലുകൾക്കായി യുവതി ഇവരെ സമീപിക്കാറുണ്ടായിരുന്നു.

2021-ൽ, ഒരു പതിവ് ഫേഷ്യലിന് ശേഷം, സോണിയ ഡാക്കർ വിക്ടോറിയ നെൽസണിനോട് ഒരു കെമിക്കൽ പീൽ നിർദ്ദേശിച്ചു. കെമിക്കൽ പീലിന് പ്രത്യാഘാതങ്ങൾ ഒന്നുമുണ്ടാവില്ല എന്നായിരുന്നു സോണിയയുടെ അവകാശവാദം. വിക്ടോറിയ ഫേഷ്യലിസ്റ്റിനെ വിശ്വസിച്ചതിനാലും മുമ്പ് അവരിൽ നിന്ന് കെമിക്കൽ പീൽ ചെയ്തിരുന്നതിനാലും അവർ സമ്മതിച്ചു.

സോണിയ ഡാക്കർ തന്റെ കവിളിലും നെറ്റിയിലും ഒരു ദ്രാവക ലായനി പുരട്ടിയതിന് പിന്നാലെ മുഖമാകെ പൊള്ളൽ അനുഭവപ്പെട്ടു. പീലിങ് നടത്തിയ സമയത്ത് തന്റെ ക്ലയന്റിനു കണ്ണിനു സംരക്ഷണം നൽകാത്തതിനാൽ കണ്ണ് നീറി തുടങ്ങിയെന്നും യുവതി പറയുന്നു

എന്തുകൊണ്ടാണ് ഇത്ര കഠിനമായി വേദനിക്കുന്നതെന്ന് എനിക്ക് ഒരുതരം ആശയക്കുഴപ്പമുണ്ടായിരുന്നു. ഞാൻ എന്റെ ഫോണിലെ മുൻ ക്യാമറ തുറന്നു. മുഖത്ത് വെളുത്ത ക്രീം പുരട്ടിയിരിക്കുകയാണെന്നാണ് ഞാൻ കരുതിയത്. പക്ഷേ എന്റെ ചർമ്മം പൊള്ളി തൊലി പോയതാണെന്ന് പിന്നീട് മനസ്സിലായി," വിക്ടോറിയ നെൽസൺ പറഞ്ഞു. ഏകദേശം 30,000 യുഎസ് ഡോളർ ചിലവാക്കിയാണ് താൻ ട്രീറ്റ്മെൻ്റ് ചെയ്തതെന്നും യുവതി കൂട്ടിചേർത്തു. വിക്ടോറിയയുടെ മുഖത്ത് ഇപ്പോഴും ഇതിൻ്റെ പാടുകൾ നിലിനിൽക്കുന്നുണ്ട്.

2023-ൽ വിക്ടോറിയ നെൽസൺ തന്റെ ഡെർമറ്റോളജിസ്റ്റിനെ സമീപിച്ചപ്പോൾ, ഡോക്ടർ ലേസർ ചികിത്സ നിർദ്ദേശിച്ചു. ഇതിന് ആറ് സെഷനുകളിലായി 8,000 യുഎസ് ഡോളർ കൂടി ചിലവായി. മുഖത്ത് ഉപയോ​ഗിച്ചിരുന്ന ദ്രാവകം ഒരുപക്ഷേ മെഡിക്കൽ ഗ്രേഡ് ആയിരിക്കാം അല്ലെങ്കിൽ കുറഞ്ഞ ഏതെങ്കിലും പ്രോഡക്റ്റ് ആയിരിക്കാം. അതേ സമയം, പ്രശ്നം പരിഹരിക്കാൻ അവർ ചെയ്തുകൊണ്ടിരുന്ന മൈക്രോനീഡ്ലിംഗ് ചികിത്സകളും ആ ലൈസൻസിന്റെ പരിധിയിൽ വരില്ലെന്ന് തനിക്ക് പിന്നീട് വിവരം ലഭിച്ചുവെന്നും വിക്ടോറിയ നെൽസൺ പറയുന്നു.

ഇന്നും തന്റെ മുഖത്ത് ദൃശ്യമായ പാടുകൾ ഉണ്ടെന്നും അതിൽ തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും യുവതി വ്യക്തമാക്കി. കാലിഫോർണിയ ബോർഡ് ഓഫ് ബാർബറിംഗ് ആൻഡ് കോസ്മെറ്റോളജിയിൽ പരാതി നൽകിയതായി വിക്ടോറിയ നെൽസൺ അവകാശപ്പെട്ടിരുന്നുവെങ്കിലും ഇതുവരെ ഒരു പരിഹാരവും ഉണ്ടായിട്ടില്ല.

Content Highlights- Woman files complaint against Priyanka Chopra's facialist

dot image
To advertise here,contact us
dot image