
വിംബിള്ഡണ് കാണാനെത്തുന്ന സെലിബ്രിറ്റികളുടെ വീഡിയോകളും ചിത്രങ്ങളും കുറച്ചുദിവസങ്ങളായി സോഷ്യല് മീഡിയയില് വൈറലായിക്കൊണ്ടിരിക്കുകയാണ്. മെറ്റ്ഗാലയിലെയും കാനിലെയും റെഡ്കാര്പെറ്റിലെത്തുന്ന താരങ്ങളുടെ വസ്ത്രങ്ങളും ആക്സസറീസും ചര്ച്ചയാകുന്നത് പോലെ വിംബിള്ഡണ് കാണാനെത്തിയ സെലിബ്രിറ്റികളുടെ വേഷവിധാനവും ചര്ച്ചയായിരുന്നു. എന്നാല് ഇപ്പോഴിതാ ഇതിനെ വിമര്ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സോഫി ചൗദ്രി.
ഗായികയും അഭിനേത്രിയുമായ സോഫി കഴിഞ്ഞ ദിവസം ഈ നടപടിയെ വിമര്ശിച്ച് ഇന്സ്റ്റഗ്രാമില് സ്റ്റോറി ഇടുകയും ചെയ്തു. വിംബിള്ഡണിനെ വെറുമൊരു ഫാഷന് റണ്വേ ആയി മാറ്റുന്നതിലെ ആശങ്കയാണ് ഇവര് പങ്കുവച്ചത്. സ്പോര്ട്സിനെ കുറിച്ച് സംസാരിക്കുന്നതിന് പകരം വിംബിള്ഡണില് ചര്ച്ചയാകുന്നത് അത് കാണാനെത്തുന്ന താരങ്ങളുടെ വസ്ത്രധാരണമാണ് എന്നതാണ് താരത്തെ ചൊടിപ്പിച്ചത്.
ടെന്നീസ് ആരാധിക കൂടിയാണ് സോഫി.' കഴിഞ്ഞ 30 വര്ഷത്തിലേറെയായി ഞാന് ടെന്നീസ് കാണുകയും ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. പ്രിയപ്പെട്ട താരങ്ങള് ജയിക്കുകയും തോല്ക്കുകയും ചെയ്യുമ്പോള് കരയുകയും ചിരിക്കുകയും ചെയ്യാറുമുണ്ട്. സ്കൂള് പരീക്ഷയ്ക്കായി തയ്യാറെടുക്കുമ്പോള് പോലും മാച്ചുകള് ഷെഡ്യൂള് ചെയ്യാറുണ്ട്.
ഈ വര്ഷം പെട്ടെന്നാണ് കുറേ ഇന്ഫ്ളുവന്സേഴ്സും സെലിബ്രിറ്റികളും ഇവിടെ സന്ദര്ശിക്കുന്നത് ശ്രദ്ധയില് പെട്ടത്. ചിലര് ശരിക്കും കളി ഇഷ്ടപ്പെടുന്നവരായിക്കും. അവരെ ഞാന് വിമര്ശിക്കുന്നില്ല എന്നാല് ചിലര് സോഷ്യല് മീഡിയയില് താരമാകുന്നതിന് വേണ്ടിയാണ് വരുന്നത്. അവിടെ നടക്കുന്ന കളിയെക്കുറിച്ച് അവര്ക്ക് ഒരു ധാരണയുമില്ല.'സോഫി പറയുന്നു.
Content Highlights: Sophie Choudry Blasts Bollywood Celebs: 'Don't Let Wimbledon Become Like Cannes