
ടെന്‍ഷനും സ്‌ട്രെസുമില്ലാത്തവരായി ആരുമില്ല. ഇതില്‍ നിന്നും ഒളിച്ചോടല്ലല്ല വേണ്ടത്. നേരിടാനുള്ള മനസാണ്. പക്ഷേ ചിലരെങ്കിലും പ്രത്യേകിച്ച് ജെന്‍ ഇസെഡ് വിഭാഗത്തില്‍പ്പെടുന്നവര്‍, ജീവിതത്തിലുണ്ടാകുന്ന കോലാഹലങ്ങളില്‍ നിന്നെല്ലാം രക്ഷപ്പെടാന്‍ തെരഞ്ഞെടുക്കുന്ന ഇടം ബാത്ത്‌റൂം ആണത്രേ. ഈ രീതിക്ക് പുത്തന്‍ തലമുറ ഒരു പേരും നല്‍കിയിട്ടുണ്ട് ബാത്ത്‌റൂം ക്യാംപിംഗ്.
ക്യാംപിംഗ് എന്ന് കേള്‍ക്കുമ്പോള്‍ ടെന്റും ബോണ്‍ഫയറും രാത്രികാല ആകാശമൊന്നും ഇതില്ലില്ലെന്നത് കൂടി അറിയണം. പക്ഷേ ബാക്ടീരിയകള്‍ ആവോളം ഉണ്ടാവും.
പ്രശ്‌നങ്ങള്‍ നേരിടാനോ സ്‌ട്രെസ് കുറയ്ക്കാനോ ഒക്കെ ശ്രമിക്കുന്നതിന്റെ ഭാഗമായി കുറേയേറേ സമയം ബാത്ത്‌റൂമില്‍ ചിലവഴിക്കുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്. മനസമാധാനമാണ് പ്രധാന ലക്ഷ്യം. അതിനാല്‍ ബാത്ത്‌റൂമില്‍ കയറി പാട്ട് കേട്ടോ, സമൂഹമാധ്യമങ്ങളില്‍ സ്‌ക്രോള്‍ ചെയ്‌തോ ഒക്കെ സമയം കളയുക. അടച്ചിട്ട ബാത്ത്‌റൂമില്‍ ഇങ്ങനെ സമയം കുറേ ചിലവഴിക്കുന്നത് രോഗത്തെ ക്ഷണിച്ചുവരുത്തുന്നതാണെന്ന മുന്നറിയിപ്പ് ആരോഗ്യ വിദഗ്ദര്‍ നല്‍കുന്നുണ്ട്.
ഒരു ടിക്ക്‌ടോക്കര്‍ ഈ രീതിയെ കുറിച്ചുള്ള ഒരു വീഡിയോ അപ്പ്‌ലോഡ് ചെയ്തതിന് പിന്നാലെയാണ് ബാത്ത്‌റൂം ക്യാംപിംഗ് ചര്‍ച്ചകളില്‍ ഇടംപിടിക്കുന്നത്. ജീവിതത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അത് ഏത് നേരത്തായാലും അവസാന ആശ്രയം ബാത്ത്‌റൂമാണെന്നും അവിടെ പോയി ഒന്നു റിഫ്രഷ് ആയാല്‍ കുറച്ച് ആശ്വാസമാണെന്നും അയാള്‍ പറയുന്നുണ്ട്. കൂടാതെ ജീവിതത്തെ കുറിച്ച് ആലോചിച്ച് ഒരുപാട് നേരം ആശുപത്രിയില്‍ ചിലവഴിക്കാറുണ്ടെന്നും അയാള്‍ പറയുന്നുണ്ട്. മറ്റാരും പെട്ടെന്ന് കടന്ന് വരാന്‍ ഇടയില്ലാത്ത ഇടമെന്ന രീതിയിലാണ് ബാത്ത്‌റൂമിനെ പലരും ആശ്രയിക്കുന്നത്. ചിലര്‍ സ്‌ട്രെസ് റിലീഫായി ചിലര്‍ പുകവലിക്കും, ചിലര്‍ ചായ കുടിക്കും ഇപ്പോഴുള്ള ചിലര്‍ ബാത്ത്‌റൂമില്‍ പോയിരിക്കും അതാണ് അവസ്ഥ. പക്ഷേ ബാത്ത്‌റൂമില്‍ നിന്നും ഇന്‍ഫെക്ഷന്‍സ് ഉണ്ടാകാനുള്ള സാധ്യതകള്‍ ഏറെയാണ്. അതിനാല്‍ തന്നെ ഒരു പരിധിക്ക് അപ്പുറം ബാത്ത്‌റൂമില്‍ ചിലവഴിക്കുന്നത് ഒഴിവാക്കണമെന്നാണ് ഡോക്ടര്‍മാരടക്കം പറയുന്നത്.
Content Highlights: new trend among gen z's know as bathroom camping