

പത്തനംതിട്ട: യാത്രക്കിടെ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ചെന്നിത്തല സ്വദേശി പ്രദീപ് ആണ് മരിച്ചത്. മാവേലിക്കര നടക്കാവില്‍ ആണ് സംഭവം. ബസ് ഇടിച്ചു നിര്‍ത്തി.
ബസ് ഇടിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റ മറ്റുയാത്രക്കാരെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ടയില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് പോകുന്ന യാത്രക്കിടയിലാണ് സംഭവം. രണ്ട് തവണ ഹൃദയമാഘാതം വന്ന ആളാണ് പ്രദീപ്.
Content Highlights: KSRTC bus driver dies of heart attack while traveling in Pathanamthitta