

ഫെഡറൽ ബാങ്ക് ഉപഭോക്താക്കൾ ശ്രദ്ധിക്കുക. ബാങ്കിന്റെ സേവനങ്ങളിൽ കൂടുതൽ വേഗത്തിലും, കൃത്യതയോടും ഉറപ്പുവരുത്തുന്നതിനായി ഓരോ ശാഖകളിലുമുള്ള ലാൻഡ്‌ലൈൻ നമ്പറുകൾ ഘട്ടംഘട്ടമായി നിർത്തലാക്കുന്നു. പകരം, എല്ലാ സേവനങ്ങളും ഇനി ഒരു കേന്ദ്രീകൃത കസ്റ്റമർ കെയർ സംവിധാനത്തിന് കീഴിലാകും.
ഇനി മുതൽ ബാങ്ക് സംബന്ധമായ കാര്യങ്ങൾക്കായി താഴെ പറയുന്ന ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം
1800-420-1199
1800-425-1199

എന്താണ് ഈ മാറ്റത്തിന് പിന്നിൽ?
ഓരോ ശാഖയിലേക്കും വിളിക്കുന്നതിന് പകരം, ഒരു ഏകീകൃത ഹെൽപ്പ്‌ലൈൻ വഴി ഉപഭോക്താക്കളുടെ പരാതികളും സംശയങ്ങളും വേഗത്തിൽ പരിഹരിക്കാനാണ് ബാങ്ക് ഈ മാറ്റം കൊണ്ടുവരുന്നത്. ലാൻഡ്‌ലൈൻ നമ്പറുകൾ മാറുന്നതുകൊണ്ട് ബാങ്കിംഗ് സേവനങ്ങളിൽ തടസ്സമുണ്ടാകില്ലെന്നും, പുതിയ സംവിധാനം വഴി കൂടുതൽ മെച്ചപ്പെട്ട സേവനം ഉറപ്പാക്കുമെന്നും ബാങ്ക് അധികൃതർ അറിയിച്ചു.
മലയാളികൾക്ക് ഫെഡറൽ ബാങ്ക് സ്വന്തം
മലയാളികളുടെ ബാങ്കിംഗ് ആവശ്യങ്ങളിൽ എന്നും കൂടെയുള്ള ഫെഡറൽ ബാങ്കിന്റെ ഈ ഫോൺ നമ്പർ മാറ്റം പ്രവാസികൾക്കും സഹായകരമാകും. വിദേശങ്ങളിൽ ജോലി ചെയ്യുന്നവർക്ക് 10 മുതൽ 5 വരെ മാത്രമല്ല അത് കഴിഞ്ഞും ഈ ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാൻ സാധിക്കുന്നത് സൗകര്യമായിരിക്കും.പ്രവാസികൾക്ക് തങ്ങളുടെ ജോലി തിരക്കുകൾ കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയശേഷവും ബാങ്ക് ഇടപാടുകൾ നടത്താം. നമ്പർ മാറ്റം അറിയിച്ച് ബാങ്ക്, ഉപഭോക്താക്കൾക്ക് ഇ മെയിലുകൾ അയച്ചിട്ടുണ്ട്.

നാട്ടിലുള്ള സാധാരണക്കാർ മുതൽ വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികൾ വരെ തങ്ങളുടെ സമ്പാദ്യം സുരക്ഷിതമായി സൂക്ഷിക്കാൻ ആദ്യം തേടുന്നത് ഫെഡറൽ ബാങ്കിനെയാണ്. കാലത്തിനനുസരിച്ചുള്ള ഈ പുതിയ മാറ്റം ബാങ്കുമായുള്ള ബന്ധം കൂടുതൽ എളുപ്പമാക്കാൻ സഹായിക്കും.ഓരോ ശാഖയിലെയും തിരക്കുകളിലേക്ക് വിളിക്കുന്നതിന് പകരം, ഈ ടോൾ ഫ്രീ നമ്പറിലൂടെ എപ്പോൾ വേണമെങ്കിലും സഹായം തേടാം എന്നത് പ്രവാസികൾക്കും നാട്ടിലുള്ളവർക്കും ഒരുപോലെ ആശ്വാസകരമാണ്. അതുകൊണ്ട് പുതിയ നമ്പറുകൾ സേവ് ചെയ്യാൻ മറക്കേണ്ട.
Content HIghlights : Landline numbers at Federal Bank branches are being discontinued, now you can call the toll-free number