
വീടുകള്‍, ഹോട്ടലുകള്‍, തീയറ്ററുകള്‍, മാളുകള്‍ എവിടെ പോയാലും ടോയ്‌ലറ്റ് സീറ്റുകള്‍ നിങ്ങള്‍ വെള്ളനിറത്തിലല്ലേ കണ്ടിട്ടുള്ളൂ എന്തുകൊണ്ടാണത് എന്ന് ചിന്തിച്ചിട്ടുണ്ടോ? സാധാരണ ഗതിയില്‍ ബാത്ത്‌റൂമുകള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന കറകള്‍ മായ്ക്കാന്‍ കടുംനിറത്തിലുളള ടോയ്‌ലറ്റുകള്‍ നിര്‍മ്മിക്കുന്നത് നല്ലതാണെന്ന് തോന്നിയേക്കാം. എന്നിരുന്നാലും മിക്ക ടോയ്‌ലറ്റുകളും വെള്ള നിറത്തിലാണ് നിര്‍മ്മിക്കുന്നത്.
മിക്ക ടോയ്‌ലറ്റ് സീറ്റുകളും സെറാമിക് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് ഈടുനില്‍ക്കുന്നതാണ്. മാത്രമല്ല വെളള നിറത്തിലുളള ടോയ്‌ലറ്റുകളില്‍ അഴുക്കും കറയും എളുപ്പത്തില്‍ ദ്യശ്യമാകും. ഇത് വൃത്തിയാക്കുന്നത് എളുപ്പമാക്കുകയും ശുചിത്വം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ അണുബാധ ഉണ്ടാകാനുളള സാധ്യതയും കുറയും. വെളളനിറം ശുദ്ധിയുമായും വൃത്തിയുമായും ബന്ധപ്പെട്ടിരിക്കുന്നു. വെളള നിറം ശുചിത്വത്തെ സൂചിപ്പിക്കുന്നതാണ്. ഇന്നത്തെ കാലത്ത് ബാത്ത് റൂം ഇന്റീരിയറുകള്‍ പല നിറത്തില്‍ നിര്‍ന്മിക്കുന്നുണ്ടെങ്കിലും വെളള നിറം തന്നെയാണ് പലരും തിരഞ്ഞെടുക്കുന്നത്.
പബ്ലിക് ടോയ്‌ലറ്റുകള്‍ ഉപയോഗിക്കാത്തവരായി ആരും കാണില്ല. പുറത്ത് പോകുമ്പോള്‍ പുരുഷന്മാരും സ്ത്രീകളും കുട്ടികളും എല്ലാം പബ്ലിക് ടോയ്‌ലറ്റ് ഉപയോഗിക്കാറുണ്ട്. പക്ഷേ പബ്ലിക് ടോയ്‌ലറ്റുകള്‍ ഉപയോഗിക്കുന്നതുകൊണ്ട് പലര്‍ക്കും അണുബാധയുണ്ടാകാറുണ്ട്. എന്തൊക്കെയാണ് പബ്ലിക് ടോയ്‌ലറ്റ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Content Highlights: Why are most toilet seats in the world white? What to watch out for when using public toilets