ഇന്ത്യയുടെ പഞ്ചസാരക്കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണെന്നറിയാമോ?

എന്തുകൊണ്ടാണ് ഈ സംസ്ഥാനത്തിന് ഇങ്ങനെയൊരു പേര് വന്നത്?

dot image

ദൈവത്തിന്‍റെ സ്വന്തം നാട്..പ്രകൃതി മനോഹരമായ, അനുഗ്രഹീതമായ കാലാവസ്ഥയുള്ള കേരളത്തെ എല്ലായ്പ്പോഴും വിശേഷിപ്പിക്കാറുള്ളത് ഇങ്ങനെയാണ്. അതുപോലെ ഇന്ത്യയുടെ പഞ്ചസാരക്കിണ്ണം എന്ന വിളിപ്പേരുള്ള ഒരു സംസ്ഥാനമുണ്ട്. അതേതാണെന്ന് അറിയാമോ..രാജ്യത്തിന്റെ പഞ്ചസാര വ്യവസായത്തിന് അതുല്യമായ സംഭാവനകള്‍ നല്‍കുന്ന ഉത്തര്‍പ്രദേശാണ് ഇന്ത്യയുടെ പഞ്ചസാരക്കിണ്ണം എന്നറിയപ്പെടുന്നത്.

എന്തുകൊണ്ടാണ് ഇങ്ങനെയൊരു പേര്

കരിമ്പ് കൃഷിയിലും പഞ്ചസാര ഉത്പാദനത്തിലും ഇന്ത്യയെ പ്രതിനിധീകരിക്കുന്ന സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. കരിമ്പ് ഒരു പ്രധാന ധാന്യവിളയാണ്. മാത്രമല്ല ഇന്ത്യയുടെ പഞ്ചസാര ഉത്പാദനത്തില്‍ ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യുന്നത് ഉത്തര്‍പ്രദേശാണ്. സംസ്ഥാനത്തെ ഫലഭൂയിഷ്ഠമായ സമതലങ്ങള്‍, ശുദ്ധമായ ജലവിതരണം, അനുകൂലമായ കാലാവസ്ഥ എന്നിവ കരിമ്പ് കൃഷിക്ക് അനുയോജ്യമാകുന്നു.

എങ്ങനെയാണ് ഈ പേര് വന്നത്

സ്ഥിരവും വിപുലവുമായ കരിമ്പ് വിളവെടുപ്പുകൊണ്ടാണ് ഉത്തര്‍ പ്രദേശിന് ആ പേര് ലഭിച്ചത്. മീററ്റ്, മുസാഫര്‍നഗര്‍, സഹാറന്‍പൂര്‍ തുടങ്ങിയ ജില്ലകള്‍ ഉള്‍ക്കൊളളുന്ന പടിഞ്ഞാറന്‍ യുപിയിലെ പഞ്ചസാര മില്ലുകളും കരിമ്പിനെ ആശ്രയിക്കുന്ന കര്‍ഷകരും ഈ സംസ്ഥാനത്ത് തിങ്ങിപാര്‍ക്കുന്നു. കരിമ്പ് ഒരു വിളയേക്കാള്‍ കൂടുതലായി യുപിയിലെ പല ഭാഗങ്ങളിലും ഗ്രാമീണ ജീവിതത്തിന്റെ നട്ടെല്ലാണ്. ഈ വിള നാല് ലക്ഷത്തിലധികം കര്‍ഷക കുടുംബങ്ങള്‍ക്ക് ആശ്രയമാണ്. മാത്രമല്ല 120 ലധികം പഞ്ചസാര മില്ലുകളും കരിമ്പ് കൃഷിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്.

ഉത്തര്‍പ്രദേശിനെയും കരിമ്പിനെയും കുറിച്ചുള്ള ചില രസകരമായ വസ്തുതകള്‍

  • ഇന്ത്യയുടെ മൊത്തം പഞ്ചസാര ഉത്പാദനത്തിന്റെ 35%ത്തിലധികം സംഭാവന ചെയ്യുന്നത് ഉത്തര്‍പ്രദേശാണ്.
  • ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കരിമ്പ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനമാണിത് .
  • ഗംഗാ-യമുന ദൊവാബ് മേഖല കരിമ്പിന് അനുയോജ്യമായ ഫലഭൂയിഷ്ഠമായ മണ്ണിന് പേരുകേട്ടതാണ്.
  • ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും ഏറ്റവും സ്ഥാപിതമായതുമായ പഞ്ചസാര മില്ലുകളില്‍ ഒന്നാണ് യുപിയിലെ പഞ്ചസാര മില്ലുകള്‍.
  • പഞ്ചസാര ഉപോല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചുള്ള എത്തനോള്‍ ഉല്‍പാദനത്തില്‍ സംസ്ഥാനം വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.
  • ഹോളി, ദീപാവലി തുടങ്ങിയ ഉത്സവങ്ങളില്‍ പഞ്ചസാരയ്ക്ക് ആവശ്യകത ഏറ്റവും കൂടുതലായിരിക്കും. ഇത് വ്യവസായത്തെ സംസ്‌കാരവുമായും പാരമ്പര്യവുമായും ബന്ധിപ്പിക്കുന്നു.

Content Highlights :Do you know which state is known as the sugar bowl of India? Why did this state get such a name?

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us