
സ്വസ്ഥമായി ശാന്തമായി ഉറങ്ങാന്‍ ആരാണ് ആഗ്രഹിക്കാത്തത്. സുഖമായി ഉറങ്ങാന്‍ ചരിഞ്ഞും നേരെയും കമഴ്ന്നും ഒക്കെ ഇഷ്ടമുള്ള രീതി സ്വീകരിക്കുന്നവരുണ്ട്. മിക്കവര്‍ക്കും സ്ഥിരമായി ഉറങ്ങുമ്പോള്‍ ഒരു പൊസിഷനുണ്ടാവും. അതായിരിക്കും അവര്‍ക്ക് ഏറ്റവും സുഖകരമായ രീതി. എന്നാല്‍ നിങ്ങളുടെ ഉറക്ക പൊസിഷന് നിങ്ങളുടെ സ്വഭാവവുമായി വളരെ അടുത്ത ബന്ധമുണ്ട്.
നമ്മുടെ ദൈനംദിന ശീലങ്ങളില്‍ നിസാരമെന്ന് തോന്നാമെങ്കിലും അവയ്ക്ക് ആഴത്തിലുള്ള വ്യക്തിത്വ സവിശേഷതകളുമായി ബന്ധമുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് സ്ഥിരമായി ഒരു വശംചരിഞ്ഞുള്ള കിടത്തമാണ്.
പതിവായി ഒരുവശം ചരിഞ്ഞ് കിടന്നുറങ്ങുന്നവരുടെ സ്വഭാവം ഇങ്ങനെ
ഇത്തരത്തിലുള്ളവര്‍ സ്ഥിരത ഇഷ്ടപ്പെടുന്നവരാണ്. ഉറങ്ങുമ്പോഴുള്ള ഇവരുടെ സ്ഥിരത പലപ്പോഴും ബന്ധങ്ങളിലും ജോലിയിലും ആരോഗ്യ ശീലങ്ങളിലുമെല്ലാം വ്യാപിക്കുന്നുണ്ട്. ഇങ്ങനെയുള്ളവര്‍ വൈകാരികമായോ ശാരീരികമായോ ഉള്ള സുരക്ഷയ്ക്കുള്ള ആന്തരിക ആഗ്രഹത്തെ പ്രകടിപ്പിക്കുന്നു. ആ സുരക്ഷിതത്വ ബോധം ജോലിസ്ഥലത്തും വ്യക്തിജീവിതത്തിലും പ്രകടമാകും. സുരക്ഷയെ കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പ് നടത്തുന്ന ഇവര്‍ മാറ്റങ്ങളെ നേരിടാന്‍ കൂടുതല്‍ പ്രതിരോധശേഷി ഉള്ളവരായിരിക്കും.
തങ്ങളുടെ ദിനചര്യയില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഇക്കൂട്ടര്‍ അനുവദിക്കില്ല. ഇവര്‍ക്ക് നല്ല ആത്മവിശ്വാസം ഉണ്ടാവും. 'നോ' പറയാന്‍ മടിക്കാത്ത ഇവര്‍ സ്വന്തം വ്യക്തി ജീവിതത്തില്‍ മറ്റുള്ളവരെ എത്രത്തോളം ഇടപെടുത്താം എന്നുളളതില്‍ ലിമിറ്റുകള്‍ വച്ചിട്ടുള്ളവരായിരിക്കും. വളരെ ചെറിയ കാര്യങ്ങള്‍ പോലും ഇവര്‍ ശരിയാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തും.
Content Highlights :Want to know the characteristics of people who sleep on their sides all the time?