ഡയറ്റും വര്‍ക്കൗട്ടുമൊന്നുമല്ല, ആയുസിന്റെ രഹസ്യം പറഞ്ഞ് ലോകത്തെ ഏറ്റവും പ്രായമുള്ള മുത്തശ്ശി

ഏതല്‍ മുത്തശ്ശിക്ക് ഇന്ത്യയുമായി ഒരു ബന്ധം കൂടിയുണ്ട്

dot image

ജീവിക്കുന്നവരില്‍ ലോകത്തെ ഏറ്റവും പ്രായമേറിയ വ്യക്തിയാണ് ഇംഗ്ലണ്ട് സ്വദേശിയായ ഏതല്‍ കാതര്‍ഹാം. 115 വയസാണ് ഇവരുടെ പ്രായം. 116 വയസുണ്ടായിരുന്ന ഇന കാനബാരോ ലൂക്കാസ് മരിച്ചതോടെയാണ്, ഈ റെക്കോര്‍ഡ് ഏതലിലേക്ക് എത്തിയത്. ഇപ്പോള്‍ തന്റെ ദീര്‍ഘായുസിന്റെ രഹസ്യം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഏതല്‍.

ഡയറ്റും വര്‍ക്കൗട്ടുമൊന്നുമല്ല തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്ന് ഏതല്‍ മുത്തശ്ശി പറയുന്നു. 'ഒരിക്കലും ആരോടും തര്‍ക്കിക്കാതിരിക്കുക. ഞാന്‍ എല്ലാവരെയും കേള്‍ക്കും. എനിക്കിഷ്ടമുള്ളത് ചെയ്യും', ഇതാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്നാണ് അവര്‍ പറഞ്ഞത്.

തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലെ ഹാംഷെയറില്‍ 1909ലാണ് ഏതല്‍ കാതര്‍ഹാം ജനിച്ചത്. ഏതല്‍ മുത്തശ്ശിക്ക് ഇന്ത്യയുമായി ഒരു ബന്ധം കൂടിയുണ്ട്. 18-ാം വയസില്‍ ഒരു ബ്രിട്ടീഷ് സൈനിക കുടുംബത്തെ സഹായിക്കാനാണ് അവര്‍ ഇന്ത്യയിലെത്തിയത്. മൂന്ന് വര്‍ഷത്തിന് ശേഷം അവര്‍ ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോവുകയായിരുന്നു. ഇന്ത്യയിലെ തന്റെ ജീവിതത്തെ കുറിച്ച് പലപ്പോഴും അവര്‍ സംസാരിക്കാറുണ്ട്.

1931-ല്‍ ബ്രിട്ടീഷ് ആര്‍മിയില്‍ മേജറായിരുന്ന നോര്‍മന്‍ കാറ്റര്‍ഹാമിനെ ഒരു അത്താഴ വിരുന്നില്‍ കണ്ടുമുട്ടി. 1933-ല്‍ സാലിസ്ബറി കത്തീഡ്രലില്‍ വെച്ചാണ് അവര്‍ വിവാഹിതരായത്. കഴിഞ്ഞ 50 വര്‍ഷമായി ഇംഗ്ലണ്ടിലെ സറേയിലാണ് താമസം.

Content Highlights: Not diets and workouts, 115-year-old woman reveling her secret to long life

dot image
To advertise here,contact us
dot image