പാട്ടിദാറിന് പരിക്ക്; RCB സ്റ്റാൻഡ് ഇൻ ക്യാപ്റ്റനായി വിരാട് കോഹ്‍ലി

രവീന്ദ്ര ജഡേജയുടെ ബൗണ്ടറി രക്ഷപെടുത്താനുള്ള ശ്രമത്തിനിടെയാണ് രജത് പാട്ടിദാറിന് പരിക്കേറ്റത്

dot image

ഐപിഎല്ലിൽ വീണ്ടും വിരാട് കോഹ്‍ലി ക്യാപ്റ്റൻ സ്ഥാനത്ത്. ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിലാണ് വീണ്ടുമൊരിക്കൽ കൂടി വിരാട് കോഹ്‍ലി റോയൽ ചലഞ്ചേഴ്സ് ക്യാപ്റ്റനാകുന്നത്. രജത് പാട്ടിദാറിന് പരിക്കേറ്റതോടെയാണ് കോഹ്‍ലി സ്റ്റാൻഡ് ഇൻ ക്യാപ്റ്റനായത്. മത്സരത്തിൽ രണ്ടാമത് ബാറ്റ് ചെയ്യുന്ന ചെന്നൈ സൂപ്പർ കിങ്സ് ഇന്നിങ്സിന്റെ 11-ാം ഓവറിലാണ് സംഭവം.

റോയൽ ചലഞ്ചേഴ്സ് സ്പിന്നർ സുയാഷ് ശർമ എറിഞ്ഞ അഞ്ചാം പന്തിൽ ചെന്നൈ സൂപ്പർ കിങ്സ് ബാറ്റർ രവീന്ദ്ര ജഡേജയുടെ ഷോട്ട് ബൗണ്ടറിയിലേക്ക് നീങ്ങി. ബൗണ്ടറി രക്ഷപെടുത്താനുള്ള ശ്രമത്തിനിടെയാണ് റോയൽ ചലഞ്ചേഴ്സ് നായകനായ രജത് പാട്ടിദാറിന്റെ കൈവിരലിന് പരിക്കേറ്റത്. ഇതോടെ കോഹ്‍ലി ക്യാപ്റ്റൻ സ്ഥാനത്തെത്തുകയായിരുന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആർസിബി നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 213 റൺസെടുത്തു. 33 പന്തിൽ അഞ്ച് ഫോറും അഞ്ച് സിക്സറും സഹിതം 62 റൺസ് നേടിയ വിരാട് കോഹ്‍ലിയാണ് ടോപ് സ്കോറർ. 33 പന്തിൽ എട്ട് ഫോറും രണ്ട് സിക്സറും സഹിതം 55 റൺസെടുത്ത് ജേക്കബ് ബെഥൽ കോഹ്‍ലിക്ക് മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന ഒന്നാം വിക്കറ്റിൽ 97 റൺസാണ് പിറന്നത്.

അവസാന ഓവറുകളിൽ കത്തിക്കയറിയ റൊമാരിയോ ഷെപ്പോർഡ് ആർസിബിയെ മികച്ച സ്കോറിലെത്തിച്ചു. 14 പന്തുകൾ മാത്രം നേരിട്ട ഷെപ്പേർഡ് പുറത്താകാതെ 53 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ചെന്നൈ സൂപ്പർ കിങ്സ് 14 ഓവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 150 റൺസെന്ന നിലയിലാണ്. 83 റൺസോടെ ആയൂഷ് മാത്രെയും 48 റൺ‌സോടെ രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ.

Content Highlights: Virat Kohli Stand in Captain for RCB

dot image
To advertise here,contact us
dot image