എടുത്തുചാട്ടവും അഭിനയവുമൊന്നുമില്ല... 'ജെന്‍ സി'കള്‍ക്കിഷ്ടം സ്ലോ ഡേറ്റിങ്‌

യഥാര്‍ത്ഥ പ്രണയം ഇങ്ങനെയൊക്കയാണോ? ജെന്‍ സി പിള്ളേര്‍ പറയുന്നു

dot image

ല്ലാവര്‍ക്കും പ്രണയം ഉള്ളതുകൊണ്ട് എനിക്കും ഒരു പ്രണയം വേണമെന്നും പറഞ്ഞ് എടുത്ത് ചാടി ഏതെങ്കിലും പ്രണയബന്ധത്തിത്തില്‍ പോയി പെട്ട് അബദ്ധം പറ്റുന്നവര്‍ക്ക് മാതൃകയാവുകയാണ് ജെന്‍ സി പിള്ളേര്‍. 'ഇന്‍സ്റ്റന്റ് പ്രണയം' വേണ്ടെന്നാണ് അവരുടെ അഭിപ്രായം. എല്ലാ തരത്തിലും ശരിയായി ചേരുന്ന ആളാണെങ്കില്‍ മാത്രം പ്രണയം മതിയെന്ന് ഇവർ പറയുന്നു. അനുയോജ്യമായ ഒരു പങ്കാളിയെ കിട്ടാന്‍ എത്രകാലം വരെ കാര്രിരിക്കാനും അവര്‍ തയ്യാറാണ്. അതുകൊണ്ടാണ് അവര്‍ സ്ലോ ഡേറ്റിങ് രീതി തെരഞ്ഞെടുക്കുന്നത്.

ബുദ്ധികൊണ്ടോ ശക്തികൊണ്ടോ ഒരേ പോലെയായിരിക്കണമെന്നല്ല അവര്‍ അനുയോജ്യമായ പങ്കാളിയെന്ന് ഉദ്ദേശിക്കുന്നത്. ഒരുമിച്ചുള്ള സമയങ്ങളിലൊക്കെ സന്തോഷം ഉണ്ടാകണം. എവിടെയാണ് എന്ന് ചോദിച്ച് എപ്പോഴും മെസേജ് അയക്കുന്ന ബന്ധങ്ങളാകരുത് തുടങ്ങിയ കാര്യങ്ങളൊക്കെയാണ് ജെന്‍ സി പിള്ളേര്‍ നോക്കുന്നത്. കൂടാതെ അവരുടെ വ്യക്തിഗത വളര്‍ച്ചയ്ക്ക് തടസം നില്‍ക്കുന്ന ഒരാളെയും അവര്‍ ലൈഫിലേക്ക് കൊണ്ടു വരാന്‍ ശ്രമിക്കില്ല.

പരസ്പരം ബഹുമാനിക്കുക എന്നതും ഇവര്‍ തെരഞ്ഞെടുക്കുന്ന ബന്ധങ്ങളില്‍ പ്രാധാമാണ്. പ്രണയിക്കുന്ന അളുകളുടെ മുന്നില്‍ നല്ലവരാകാന്‍ അവര്‍ അവരുടെ യഥാര്‍ത്ഥ സ്വഭാവം മറച്ചുവയ്ക്കില്ല. എന്താണോ അവര്‍ അത് അങ്ങനെ തന്നെ തുറന്നു കാട്ടാന്‍ ശ്രമിക്കുന്നവരാണ്. സമയമെടുത്തു പ്രണയിക്കുമ്പോള്‍ ഇരുവരുടെയും നല്ലതും ചീത്തയുമായ എല്ലാ സ്വഭാവവും പുറത്തു വരുമെന്നാണ് അവര്‍ പറയുന്നത്. സമയത്തെ വെല്ലുവിളിച്ചു കൊണ്ട് പ്രണയിക്കാനല്ല മറിച്ച് സമയമെടുത്ത് വൈകാരിക അടുപ്പമുണ്ടാക്കാനാണ് പുതുതലമുറയ്ക്കിഷ്ടം.

Content Highlights: gen z slow dating

dot image
To advertise here,contact us
dot image