
May 28, 2025
07:23 PM
ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ നടന്ന മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യ ധരിച്ചിരുന്ന വാച്ച് ശ്രദ്ധിച്ചിരുന്നോ? 'റിച്ചാര്‍ഡ് മില്ലെ' യുടെ അതിശയിപ്പിക്കുന്ന ഒരു മാസ്റ്റര്‍പീസാണ് ഹാര്‍ദിക് ധരിച്ചിരുന്നത്.
ദി ഇന്ത്യന്‍ ഹൊറോളജി എന്ന ഇന്‍സ്റ്റഗ്രാം പേജ് പ്രകാരം ഹാര്‍ദിക് പാണ്ഡ്യയുടെ ഈ പ്രത്യേക വാച്ചിന്റെ റീട്ടെയില്‍ വില 1.04 കോടി രൂപയാണ്. അതേസമയം അതിന്റെ വിപണി വില 2.59 കോടി രൂപയാണ്.
ലോകമെമ്പാടുമായി 50 എണ്ണം മാത്രം ലഭ്യമായ ലിമിറ്റഡ് എഡിഷന്‍ വാച്ച് ഹൊറോളജിക്കല്‍ എഞ്ചിനീയറിംഗിന്റെ ഒരു അത്ഭുതമാണ്. ഈ വാച്ചില്‍ ഇലാസ്റ്റിക് ബാന്‍ഡുള്ള വെളള നിറത്തിലുള്ള കേസ്, ഒരു ഫിക്‌സിഡ് വൈറ്റ് ക്വാര്‍ട്‌സ് ബെസല്‍, സില്‍വര്‍ ടോണ്‍ ഹാന്‍ഡിലുകള്‍, ഇന്‍ഡക്‌സ് അവര്‍ മാര്‍ക്കറുകളും ഉളള കറുത്ത നിറത്തിലെ ഡയല്‍ എന്നിവ ഉള്‍പ്പെടുന്നു. മാത്രമല്ല വജ്രങ്ങള്‍, ചുവന്ന നീല കല്ല്, സ്വര്‍ണം എന്നിവയും ഉണ്ട്. റിച്ചാര്‍ഡ് മില്ലെ കാലിബര്‍ CRMA7 ഓട്ടോമാറ്റിക് മൂവ്‌മെന്റ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇത് 50 മണിക്കൂര്‍ പവര്‍ റിസര്‍വ്വ് വാഗ്ധാനം ചെയ്യുന്നു.
റാഫേല്‍ നദാല്‍, വിരാട് കോഹ്‌ലി, ക്രിസ്ത്യാനോ റൊണാള്‍ഡോ തുടങ്ങിയ കായിക താരങ്ങള്‍ ഈ ബ്രാന്‍ഡിന്റെ ഡിസൈനുകള്‍ ഉപയോഗിച്ചിട്ടുണ്ട്. അതുപോലെ ഹോളിവുഡ് താരങ്ങളായ മാര്‍ഗോട്ട് റോബി, ഫാരെല്‍ വില്യംസ് തുടങ്ങിയവരും ഈ വാച്ച് ധരിച്ച് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
Content Highlights :Hardik Pandya came to the ground wearing a watch worth crores