
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വീട് എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാനായി സാമ്പത്തിക സഹായം നല്‍കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പ്രധാനമന്ത്രി ആവാസ് യോജന (PMAY) ലേക്ക് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നീട്ടി. 2025 ഡിസംബര്‍ വരെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കാനായി നീട്ടിയിരിക്കുന്ന സമയം. പ്രധാനമന്ത്രി ആവാസ് യോജന ഔദ്യോഗിക വെബ്‌സൈറ്റില്‍നിന്ന് ലഭിക്കുന്ന കണക്കുകള്‍ പ്രകാരം 92.61 ലക്ഷത്തിലധികം ആളുകള്‍ക്ക് വീടുകള്‍ വച്ച് നല്‍കിയിട്ടുണ്ട്.
വരുമാനം, സാമൂഹിക വിഭാഗം, ഭവന നില എന്നിവയെ അടിസ്ഥാനമാക്കിയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള ഗുണഭോക്താക്കള്‍ക്ക് ഒരുപോലെ ഈ അവസരം പ്രയോജനപ്പെടുത്താം. പ്രധാനമന്ത്രി ആവാസ് യോജനയിലേക്ക് PMAY-20 യുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം. നഗര പ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഉള്ളവര്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിനായി വിവിധ മാനദണ്ഡങ്ങള്‍ ഉണ്ട്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗം
3 ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളതും ഇന്ത്യയില്‍ എവിടെയും സ്വന്തമായി വീടില്ലാത്തതുമായ കുടുംബങ്ങള്‍
വരുമാനം കുറവുള്ളവര്‍
ഇടത്തരം വരുമാന വിഭാഗം
ആറ് ലക്ഷം രൂപ മുതല്‍ 9 ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ള സ്വന്തമായി വീടില്ലാത്ത കുടുംബങ്ങള്‍
ചേരികളില്‍ വസിക്കുന്നവര്‍
നിലവില്‍ നഗര പ്രദേശങ്ങളിലെ ചേരികളിലോ അനധികൃത വാസസ്ഥലത്തിലോ താമസിക്കുന്ന കുടുംബങ്ങള്‍ക്കും ഈ പദ്ധതി പ്രയോജനം ചെയ്യും.
സാമൂഹിക-സാമ്പത്തിക , ജാതി,സെന്‍സസ് ഡാറ്റയില്‍ പട്ടികപ്പെടുത്തിയിരിക്കുന്ന കുടുംബങ്ങള്‍
വീടില്ലാത്ത കുടുംബങ്ങള്‍, അല്ലെങ്കില്‍ ഒന്നോ രണ്ടോ മുറികള്‍ മാത്രമുള്ള (ശരിയായ അടിത്തറയോ , ഉറപ്പുള്ള ചുവരുകളോ, ഈടുനില്‍ക്കുന്ന മേല്‍ക്കൂരയോ ഇല്ലാത്ത താല്‍ക്കാലിക വാസ സ്ഥലങ്ങള്‍)യിടത്ത് താമസിക്കുന്നവര്‍.
Content Highlights :Financially backward people can apply for housing. Deadline for submitting applications through PMAY extended