സ്റ്റീഫൻ ദേവസിയുടെ സംഗീതം; കണ്ണപ്പയിലെ പുതിയ ഗാനം ശ്രദ്ധ നേടുന്നു

കണ്ണപ്പ 2025 ജൂണ്‍ 27-ന് ആഗോളതലത്തിൽ റിലീസിനെത്തും

dot image

വിഷ്ണു മഞ്ചു നായകനായെത്തുന്ന 'കണ്ണപ്പ' എന്ന ചിത്രത്തിലെ 'ശ്രീ കാല ഹസ്തി' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ മലയാളം ലിറിക്കല്‍ വീഡിയോ പുറത്ത്. സ്റ്റീഫന്‍ ദേവസി സംഗീതം നൽകിയിരിക്കുന്ന ഗാനം ചിത്ര അരുണാണ് പാടിയിരിക്കുന്നത്. സിജു തുറവൂറാണ് ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്.

മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്ത കണ്ണപ്പ 2025 ജൂണ്‍ 27-ന് ആഗോളതലത്തിൽ റിലീസിനെത്തും. മോഹന്‍ ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്‌ടറി, എ വി എ എന്‍റര്‍ടൈന്‍മെന്‍റ്സ് എന്നി ബാനറുകളിലാണ് ചിത്രം നിര്‍മിക്കുന്നത്.

യഥാർത്ഥ സംഭവത്തെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. കണ്ണപ്പ എന്ന ശിവ ഭക്തൻറെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിംഗിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.

മുകേഷ് കുമാര്‍ സിംഗ്, വിഷ്‌ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം. പ്രഭാസിനെ കൂടാതെ മോഹൻലാൽ, അക്ഷയ് കുമാർ എന്നിവരും ചിത്രത്തിൽ അതിഥി താരങ്ങളായി എത്തുന്നുണ്ട്. പ്രീതി മുകുന്ദൻ, കാജൽ അഗർവാൾ, ശരത് കുമാർ, മോഹൻ ബാബു, അര്പിത് രംഗ, കൗശൽ മന്ദ ദേവരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിൽ ചിത്രം ആഗോള റിലീസായെത്തും.

Content Highlights: Kannappa new song out

dot image
To advertise here,contact us
dot image