
നിങ്ങളുടെ ഓഫീസിലില്ലേ ആ ഒരാള്‍. കമ്പ്യൂട്ടറിന്റെ കീബോര്‍ഡ് അടിച്ചുതകര്‍ത്ത് പണിയെടുക്കുന്ന വ്യക്തി. തബല കൊട്ടുന്നതുപോലെയായിരിക്കും ഇദ്ദേഹം കീബോര്‍ഡില്‍ ടൈപ്പ് ചെയ്യുന്നത്. ആ ഓഫീസിലുള്ളവര്‍ക്ക് മുഴുവന്‍ ഞാന്‍ ഇവിടെ ജോലിചെയ്തുകൊണ്ടിരിക്കുകയാണെന്ന ഫീലായിരിക്കും ആശാന്‍ നല്‍കുക.
പക്ഷേ കുറ്റം പറയാന്‍ വരട്ടെ പല തരത്തില്‍ കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യുന്ന നമുക്കെല്ലാവര്‍ക്കും പല സ്വഭാവമായിരിക്കുമത്രേ. പ്രത്യേകിച്ച് ജോലി ചെയ്യുന്ന കാര്യത്തില്‍. പുതിയ കാലത്തിന്റെ ആയുധമാണ് ലാപ്‌ടോപ്പും കീബോര്‍ഡും ഒക്കെ. നമുക്ക് ഇഷ്ടമുള്ള രീതിയില്‍ കീബോര്‍ഡിനെ ഉപയോഗിക്കുന്നവരാണ് എല്ലാവരും. കീബോര്‍ഡ് ഉപയോഗിക്കുന്ന രീതി കൊണ്ട് ആളുകളുടെ സ്വഭാവരീതിയെ വിലയിരുത്തുന്നത് എങ്ങനെയാണെന്ന് നോക്കാം.
ടച്ച് ടൈപ്പര്‍
ഇക്കൂട്ടര്‍ ആള് മിടുക്കന്മാരാണ്. ഇവര്‍ക്ക് കീബോര്‍ഡ് നോക്കാതെ തന്നെ ടൈപ്പ് ചെയ്യാന്‍ കഴിയും. ഓരോ കീയും മനപ്പാഠമായിരിക്കും. പ്രവര്‍ത്തിപരിചയം മൂലം ആര്‍ജിച്ചെടുക്കുന്ന കഴിവ് അവരെ മറ്റുളളവരുടെ മുന്നില്‍ ശ്രദ്ധാകേന്ദ്രമാക്കും.
ഹണ്ട്-പെക്ക് ടൈപ്പര്‍
ഇവര്‍ ടച്ച് ടൈപ്പറിന്റെ നേരെ വിപരീത സ്വഭാവമുള്ളവരായിരിക്കും. കീബോര്‍ഡില്‍ നിന്ന് കണ്ണെടുക്കാത്തവരായിരിക്കും ഇവര്‍. ഓരോ കീയും ജാഗ്രതയോടെ നോക്കി നോക്കിയേ ഇവര്‍ ടൈപ്പ് ചെയ്യുകയുള്ളൂ. വളരെ ശാന്തമായി ജീവിതത്തെ കാണുന്നവരാണ് ഇക്കൂട്ടര്‍.
ഹൈബ്രിഡ് ടൈപ്പര്‍
നേരത്തെ പറഞ്ഞ രണ്ട് കൂട്ടര്‍ക്കും ഇടയിലാണ് ഇവരുടെ സ്ഥാനം. കീബോര്‍ഡ് കൈകാര്യം ചെയ്യുന്നതിന് അവര്‍ക്ക് അവരുടേതായ രീതിയുണ്ടാവും. ടൈപ്പ് ചെയ്യുമ്പോള്‍ ആവശ്യമില്ലാത്ത ഫിംഗര്‍ മൂവ്‌മെന്റ് ഒക്കെ ഇവര്‍ കാണിക്കും. ഇവരെ ഒരു ' ഫംങ്ഷണല്‍ മില്ലേനിയല്‍ ടൈപ്പിസ്റ്റ്' എന്ന് വിളിക്കാം. മിടുക്കുളളവരാണെങ്കിലും അല്‍പ്പം മടിയുളളവരാണ്. അടുക്കും ചിട്ടയും ഒന്നും ഇഷ്ടപ്പെടാത്തവരും.
ലുക്ക് -ദെന്‍-ടൈപ്പ് ടൈപ്പര്‍
പേരുപോലെതന്നെ ടൈപ്പ് ചെയ്യേണ്ടത് ആദ്യം കൃത്യമായി വായിച്ച് നോക്കിയ ശേഷം ശ്രദ്ധാപൂര്‍വ്വമായിരിക്കും ഇവര്‍ ടൈപ്പ് ചെയ്യുന്നത്. 'ബാക്ക് സ്‌പേസ് കീ' ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നവരായിരിക്കും ഇവര്‍. വളരെ ജാഗ്രതയുള്ളവരും പെര്‍ഫക്ഷനിസ്റ്റുകളുമായിരിക്കും. തെറ്റുകള്‍ സംഭവിക്കുമോ എന്ന ഭയം കൂടുതലുണ്ടാകും.
തമ്പ് ടൈപ്പിസ്റ്റ്
മൊബൈലില്‍ ടൈപ്പ് ചെയ്ത് വൈദഗ്ധ്യം കൂടിയ ഇവരെയാണ് തമ്പ് ടൈപ്പിസ്റ്റ് എന്ന് വിളിക്കുന്നത്. ഇവര്‍ മൊബൈലില്‍ ടൈപ്പ് ചെയ്യുന്ന അതേ രീതിയിലായിരിക്കും കമ്പ്യൂട്ടറിലും ടൈപ്പ് ചെയ്യുന്നത്. സ്‌പേസ്ബാര്‍ കീ ഉപയോഗിക്കാന്‍ അവര്‍ കൂടുതലായും തളളവിരലായിരിക്കും ഉപയോഗിക്കുക. ഇവരെ 'ജെന്‍ സി മള്‍ട്ടി ടാസ്‌കര്‍' എന്നും വിളിക്കാം.
ടൈപ്പിംഗ് മെഷീന്‍
ശബ്ദമാണ് ഇവരുടെ പ്രധാന ഹൈലൈറ്റ്. ഇവര്‍ ടൈപ്പ് ചെയ്യുമ്പോള്‍ നാലാള് അറിയും, ടച്ച് ആന്‍ഡ് ഹൈബ്രിഡ് ടൈപ്പിംഗ് രീതിയുള്ളവരാണെങ്കിലും കീബോര്‍ഡ് ഉപയോഗിക്കുമ്പോള്‍ ശബ്ദം കൂടുതലായിരിക്കും. നേരത്തെ പറഞ്ഞതുപോലെ മിടുക്കുള്ളവരാണെങ്കിലും മടിയുള്ളവരായിരിക്കും.
Content Highlights :You can learn a lot about someone by looking at the way they type on the keyboard