ഉച്ചയാകുമ്പോഴേക്കും തലവേദന തുടങ്ങും; ആ തലവേദനയ്ക്ക് കാരണം ഇതായിരിക്കാം

ഉച്ചകഴിഞ്ഞ് തലവേദന ഉണ്ടാകുന്നവരാണോ? ശരീരം നല്‍കുന്ന ഈ ലക്ഷണം ശ്രദ്ധിക്കണം

ഉച്ചയാകുമ്പോഴേക്കും തലവേദന തുടങ്ങും; ആ തലവേദനയ്ക്ക് കാരണം ഇതായിരിക്കാം
dot image

രാവിലെ എല്ലാം സാധാരണ പോലെ. എന്നാല്‍ ഉച്ചയാകുമ്പോഴേക്കും തലയില്‍ വേദന തുടങ്ങും. ജോലി ചെയ്യുന്നതിനിടയില്‍ തല ഭാരമുള്ളതുപോലെ തോന്നും. ചിലപ്പോള്‍ ക്ഷീണവും തലകറക്കവും കൂടെയുണ്ടാകും. ഇങ്ങനെ പതിവായി സംഭവിക്കാറുണ്ടോ?.ഉച്ചയ്ക്കുശേഷം മാത്രം തലവേദന വരുന്നതിന് പല കാരണങ്ങളുണ്ടാകാം. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണത്തെക്കുറിച്ച് അറിയാം.

വെള്ളത്തിന്റെ കുറവ് തലവേദന വരുത്തുമോ?

ദിവസത്തിലെ തിരക്കിനിടയില്‍ വെള്ളം കുടിക്കാന്‍ മറക്കുന്നത് വളരെ സാധാരണമാണ്. പ്രത്യേകിച്ച് രാവിലെ മുതല്‍ ജോലിയില്‍ മുഴുകിയിരിക്കുന്നവര്‍ ഉച്ചയാകുമ്പോഴേക്കും ആവശ്യത്തിന് വെള്ളം കുടിച്ചിട്ടുണ്ടാകണമെന്നില്ല. ശരീരത്തില്‍ വെള്ളത്തിന്റെ അളവ് കുറയുമ്പോള്‍ തലവേദന ഉണ്ടാകാം. വായയും ചുണ്ടുകളും വരണ്ടുപോകുക, മൂത്രത്തിന്റെ അളവ് കുറയുക, എഴുന്നേല്‍ക്കുമ്പോള്‍ തലകറക്കം അനുഭവപ്പെടുക തുടങ്ങിയവയും വെള്ളം കുറയുന്നതിന്റെ സൂചനകളാകാം.

get headaches in the afternoon

ഉച്ചയ്ക്ക് തലവേദന എന്തുകൊണ്ട്?

രാവിലെ മുതല്‍ വെള്ളം കുറച്ച് കുടിച്ചാല്‍ അതിന്റെ ഫലം ഉച്ചയോടെ പ്രകടമാകാം. അതുകൊണ്ടാണ് ചിലര്‍ക്ക് ഉച്ചയ്‌ക്കോ വൈകുന്നേരത്തോടെയോ തലവേദന തുടങ്ങുന്നത്. എന്നാല്‍ ഉച്ചയ്ക്കുള്ള എല്ലാ തലവേദനയും നിര്‍ജലീകരണം കൊണ്ടാണെന്ന് കരുതരുത്.

വെള്ളം മാത്രമല്ല കാരണം

വെള്ളം കുറയുന്നതിന് പുറമെ മറ്റു ചില കാര്യങ്ങളും ഉച്ചയ്ക്കുശേഷമുള്ള തലവേദനയ്ക്ക് കാരണമാകാം.
ഭക്ഷണം ഒഴിവാക്കുന്നത് - പ്രഭാതഭക്ഷണമോ ഉച്ചഭക്ഷണമോ ഒഴിവാക്കുന്നത് ചിലരില്‍ തലവേദനയ്ക്ക് കാരണമാകാം.

കമ്പ്യൂട്ടറിന് മുന്നിലെ ഇരിപ്പ് - മണിക്കൂറുകളോളം ഒരേ പൊസിഷനില്‍ ഇരിക്കുന്നത് കഴുത്തിലെയും തോളിലെയും പേശികളില്‍ വലിച്ചില്‍ ഉണ്ടാക്കാം. ഇത് പിന്നീട് തലവേദനയായി അനുഭവപ്പെടാം.

സമ്മര്‍ദം - ജോലിത്തിരക്ക്, മാനസിക സമ്മര്‍ദം തുടങ്ങിയവയും (tension headache) ടെന്‍ഷന്‍ മൂലമുള്ള തലവേദനയ്ക്ക് കാരണമാകാം.

കഫീന്‍ - പതിവായി ധാരാളം കാപ്പിയോ ചായയോ കുടിക്കുന്നവര്‍ പെട്ടെന്ന് അത് കുറച്ചാലും ചിലപ്പോള്‍ തലവേദന ഉണ്ടാകാം.

get headaches in the afternoon

തലവേദന ഒഴിവാക്കാന്‍ എന്തുചെയ്യാം?

  • ദിവസം മുഴുവന്‍ ഒരുമിച്ച് ധാരാളം വെള്ളം കുടിക്കുന്നതിനേക്കാള്‍ ഇടയ്ക്കിടെ വെള്ളം കുടിക്കുന്ന ശീലം നല്ലതാണ്
  • ദീര്‍ഘനേരം ഭക്ഷണം കഴിക്കാതെ ഇരിക്കരുത്
  • കമ്പ്യൂട്ടറിന് മുന്നില്‍ തുടര്‍ച്ചയായി ഇരിക്കാതെ ഇടയ്ക്കിടെ എഴുന്നേല്‍ക്കുക
  • കഴുത്തിനും തോളിനും ചെറിയ സ്‌ട്രെച്ചിങ് നല്‍കുക
  • ദിവസത്തിലെ കാപ്പി/ചായയുടെ അളവ് ശ്രദ്ധിക്കുക
  • ഉറക്കക്കുറവ് ഒഴിവാക്കുക

ഇത്തരം ചെറിയ ശീലങ്ങള്‍ ഉച്ചയ്ക്കുശേഷമുള്ള തലവേദന കുറയ്ക്കാന്‍ സഹായിക്കും.

get headaches in the afternoon

എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?

ഇടയ്ക്കിടെ വരുന്ന സാധാരണ തലവേദന പലപ്പോഴും വലിയ പ്രശ്‌നമാകണമെന്നില്ല. എന്നാല്‍ തലവേദന തുടര്‍ച്ചയായി കൂടുകയോ, 72 മണിക്കൂറിലധികം തുടരുകയോ, കാഴ്ചയ്ക്ക് പ്രശ്‌നം, നിയന്ത്രിക്കാനാകാത്ത ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ക്കൊപ്പം വരികയോ ചെയ്താല്‍ വൈദ്യസഹായം തേടണം.

(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. മെഡിക്കല്‍ ഉപദേശത്തിന് പകരമാകില്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്.)

Content Highlights :There can be several reasons why a headache occurs only in the afternoon. Let us look at one of the most significant reasons.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image