

320 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സ് ബാറ്റ് ആരംഭിച്ച പാകിസ്താൻ തിരിച്ചടിച്ചു. രണ്ടാം ഇന്നിങ്സിൽ 449 റൺസ് നേടിയ പാകിസ്താന് 129 റൺസ് ലീഡുണ്ട്. രണ്ട് ദിനം കൂടി ബാക്കി നിൽക്കെ ഇംഗ്ലണ്ടിന് ജയിക്കാൻ 130 റൺസ് വേണം. പാക്സിതാന് 10 വിക്കറ്റും.
രണ്ടാം ഇന്നിങ്സിൽ അസൻ അവൈസ് (59 ), ഷാൻ മസൂദ് (95 ), ബാബർ അസം (76 ) , റസാഉള്ള (82 ), മുഹമ്മദ് അബ്ബാസ് (42 ) എന്നിവരാണ് തിളങ്ങിയത്. ഇംഗ്ലണ്ടിനായി ഗസ് അറ്റ്കിൻസൺ മൂന്ന് വിക്കറ്റ് നേടി.
പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകൾ പാകിസ്താൻ പരാജയപ്പെട്ടിരുന്നു. ശേഷം ഏഴോളം താരങ്ങളെയും പരിശീലകനെയും നാട്ടിലേക്ക് തിരികെ അയച്ച് പുതിയ ടീം തയ്യാറാക്കിയാണ് പാകിസ്താൻ മൂന്നാം ടെസ്റ്റിന് ഒരുങ്ങിയത്.
content highlights:pakistan fight back takes lead against england 3rd test