'കുട്ടികള്‍ ഉണ്ടായാലും ഇല്ലെങ്കിലും കുഴപ്പമില്ല എന്ന നിലപാടിലായിരുന്നു, ഇതൊരു സര്‍പ്രൈസ് ആയിരുന്നു'; സാമന്ത

ഗര്‍ഭിണിയായതിനെ തുടര്‍ന്ന് സിനിമയില്‍ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് സാമന്ത

'കുട്ടികള്‍ ഉണ്ടായാലും ഇല്ലെങ്കിലും കുഴപ്പമില്ല എന്ന നിലപാടിലായിരുന്നു, ഇതൊരു സര്‍പ്രൈസ് ആയിരുന്നു'; സാമന്ത
dot image

ആദ്യ കുഞ്ഞിനുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യന്‍ താരം സാമന്ത. ഗര്‍ഭിണിയായതിനെ തുടര്‍ന്ന് സിനിമയില്‍ ചെറിയൊരു ഇടവേള എടുത്തിരിക്കുകയാണ് താരം. ഇപ്പോഴിതാ ദ് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് താരം. മക്കളുണ്ടാകുന്ന കാര്യത്തില്‍ താനും ഭര്‍ത്താവ് രാജും ഒരുപോലെ സ്വതന്ത്രമായ നിലപാടിലാണ് എത്തിയിരുന്നതെന്ന് താരം പറയുന്നു.

ഗര്‍ഭിണിയാണെന്ന് അറിഞ്ഞത് മാ ഇന്‍ഡി ബംഗാരം' എന്ന സിനിമയിലെ 'തസ്സാദിയ' ഗാനത്തിന്റെ ചിത്രീകരണത്തിനിടെയാണ്. മക്കളുണ്ടാകുന്ന കാര്യത്തില്‍ ഞാനും രാജും ഒരുപോലെ സ്വതന്ത്രമായ നിലപാടിലാണ് എത്തിയിരുന്നത്. എനിക്ക് കാര്യങ്ങളെല്ലാം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു മാനസികാവസ്ഥയില്‍ ഞാന്‍ എത്തിയിരുന്നു.

അതായത്, കുട്ടികള്‍ ഉണ്ടായാലും ഇല്ലെങ്കിലും കുഴപ്പമില്ല എന്ന നിലപാടിലായിരുന്നു ഞാനും രാജും. രണ്ടായാലും എനിക്ക് കുഴപ്പമില്ലായിരുന്നു; എനിക്കും അദ്ദേഹത്തിനും അതൊരു പ്രശ്‌നമായിരുന്നില്ല. അതുകൊണ്ട്, ഇതൊരു സര്‍പ്രൈസ് ആയിരുന്നു. 'തസ്സാദിയ'യുടെ ചിത്രീകരണത്തിന്റെ ആദ്യ ദിവസമാണ് ഞാന്‍ ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്.

അത് അറിഞ്ഞ ഉടനെ പോയി ഡാന്‍സ് ചെയ്യണമായിരുന്നു. ചെറിയ തരത്തിലുള്ള അസ്വസ്ഥതകള്‍ എനിക്ക് അന്ന് അനുഭവപ്പെട്ടിരുന്നു. ഞാന്‍ വലിയ ആകാംക്ഷയിലാണ്. എല്ലാവരും എന്നോട് പറഞ്ഞു ഒരു കുഞ്ഞ് ജീവിത്തില്‍ വരുന്നതോടെ എല്ലാം മാറുമെന്ന്. ആ വലിയ മാറ്റത്തിന് ഞാന്‍ ഇപ്പോള്‍ റെഡിയാണ് എന്ന് എനിക്ക് തോന്നുന്നു'.- സാമന്ത പറഞ്ഞു

Content Highlights: Samantha stated that she had held the view that it did not matter whether or not they had children, and described the pregnancy as a surprise. She has taken a break from films following the pregnancy.

dot image
To advertise here,contact us
dot image