അർജുൻ ദാസിന്റെ കാറിൽ നിന്ന് കോടികൾ പിടിച്ചെടുത്ത് പൊലീസ്, തട്ടിക്കയറി താരം; സത്യാവസ്ഥയെന്ത്?

പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥർ കാറിന്റെ ഡിക്കി തുറന്നപ്പോൾ ബാഗുകളിൽ നിറയെ പണക്കെട്ടുകൾ കണ്ട് അമ്പരക്കുന്നതും തുടർന്ന് കാറിലുണ്ടായിരുന്ന സംഗീത സംവിധായകൻ ഷോൻ റോൾഡൻ സാഹചര്യം വിശദീകരിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം

അർജുൻ ദാസിന്റെ കാറിൽ നിന്ന് കോടികൾ പിടിച്ചെടുത്ത് പൊലീസ്, തട്ടിക്കയറി താരം; സത്യാവസ്ഥയെന്ത്?
dot image

തമിഴ് നടൻ അർജുൻ ദാസിന്റെ കാറിൽ നിന്ന് വലിയതോതിൽ പണം പിടികൂടുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചെന്നൈ മംഗളാപുരത്ത് വെച്ച് ഫ്ലൈയിങ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ നടനെ പണവുമായി പിടികൂടിയെന്നും പൊലീസുകാരുമായി തർക്കമുണ്ടായെന്നുമാണ് വീഡിയോ സൂചിപ്പിക്കുന്നത്. പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥർ കാറിന്റെ ഡിക്കി തുറന്നപ്പോൾ ബാഗുകളിൽ നിറയെ പണക്കെട്ടുകൾ കണ്ട് അമ്പരക്കുന്നതും തുടർന്ന് കാറിലുണ്ടായിരുന്ന സംഗീത സംവിധായകൻ ഷോൻ റോൾഡൻ സാഹചര്യം വിശദീകരിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.

എന്നാൽ ഇത് അർജുൻ ദാസിന്റെ വരാനിരിക്കുന്ന സിനിമയായ കോൺ സിറ്റിയുടെ പ്രൊമോഷന്റെ ഭാഗമായി പുറത്തിറക്കിയ വീഡിയോ ആണെന്ന സത്യാവസ്ഥ വെളിപ്പെടുത്തി അർജുൻ ദാസ് തന്നെ എത്തുന്നുണ്ട്. താൻ പോലീസ് പിടിയിലായിട്ടില്ലെന്നും ഇതൊരു ബോധവൽക്കരണ വീഡിയോ മാത്രമാണെന്നും അർജുൻ പറയുന്നു. തന്റെ പുതിയ ചിത്രമായ ‘കോൺ സിറ്റി’യുടെ യുടെ പ്രൊമോ ഷൂട്ടിന്റെ ഭാഗമായാണ് ഈ വീഡിയോ ചിത്രീകരിച്ചത് എന്ന് അർജുൻ ദാസ് പറഞ്ഞു.

‘ഇത് യഥാർഥ പണമല്ല, സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ച ഡമ്മി നോട്ടുകളാണ്. തിരഞ്ഞെടുപ്പ് സമയത്ത് ഉദ്യോഗസ്ഥർ വാഹനങ്ങൾ പരിശോധിക്കുമ്പോൾ അവരോട് പൂർണമായി സഹകരിക്കണം. 50,000 രൂപയിൽ കൂടുതൽ പണം കയ്യിൽ കരുതരുത്. ഇത് നിയമപ്രശ്നങ്ങൾക്കും സമയനഷ്ടത്തിനും ഇടയാക്കും. ഏപ്രിൽ 23-ന് എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണം. ഇതൊരു പ്രൊമോ വീഡിയോ ഷൂട്ട് ആണ്. എന്റെ സംവിധായകൻ ഹരീഷ് ഇതൊരു ബോധവത്കരണ വീഡിയോ ആയി ഷൂട്ട് ചെയ്യാം എന്ന് പറഞ്ഞു അങ്ങനെയാണ് ഈ വീഡിയോ എടുത്തത്. നാളെ നമ്മുടെ നമ്മുടെ പടം 'കോൺ സിറ്റി' യുടെ ആദ്യത്തെ സിംഗിൾ കൊറിയൻ ഫാമിലി റിലീസ് ആവുകയാണ്. എല്ലാവരും പാട്ട് ആസ്വദിക്കുക', അർജുൻ ദാസ് വീഡിയോയിൽ പറഞ്ഞു.

അർജുൻ ദാസ് നായകനായി എത്തുന്ന സിനിമയിൽ അന്ന ബെൻ ആണ് നായികയായി എത്തുന്നത്. സിനിമയുടെ നേരത്തെ പുറത്തുവന്ന അനൗൺസ്‌മെന്റ് ടീസർ ശ്രദ്ധ നേടിയിരുന്നു. വടിവുക്കരശി, യോഗി ബാബു എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിലുണ്ട്.

Content Highlights:Arjun das caught red handed by police for keeping excess money, video goes viral

dot image
To advertise here,contact us
dot image