എസി വാങ്ങുമ്പോൾ ഈ കാര്യങ്ങൾ നോക്കാറുണ്ടോ? കറന്റ് ബിൽ കുറയ്ക്കാൻ ഇത് സഹായിക്കും

എസിയുടെ പ്രവർത്തനക്ഷമതയും കറന്റ് ബില്ലും നിർണ്ണയിക്കുന്നത് ടൺ മാത്രം നോക്കിയല്ല

എസി വാങ്ങുമ്പോൾ ഈ കാര്യങ്ങൾ നോക്കാറുണ്ടോ? കറന്റ് ബിൽ കുറയ്ക്കാൻ ഇത് സഹായിക്കും
dot image

വേനല്‍ ചൂട് കടുത്തതോടെ എസി വില്‍പ്പനയും പൊടുപൊടിക്കുകയാണ്. ഏതെങ്കിലും ഒരു എസി വാങ്ങുക എന്നതിന് അപ്പുറം ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങളും ഇവിടെയുണ്ട്. സാധാരണയായി നമ്മൾ ഒരു എസി വാങ്ങാൻ കടയിൽ ചെല്ലുമ്പോൾ 1 ടൺ, 1.5 ടൺ എന്നിങ്ങനെ മുറിയുടെ വലിപ്പത്തിനനുസരിച്ചാണ് തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ എസിയുടെ പ്രവർത്തനക്ഷമതയും കറന്റ് ബില്ലും നിർണ്ണയിക്കുന്നത് ടൺ മാത്രം നോക്കിയല്ല.

കൂളിംഗ് കപ്പാസിറ്റി

എസിയുടെ പുറത്ത് ടണ്ണിനൊപ്പം വാട്ട്സ്  അല്ലെങ്കിൽ ബിടിയു എന്ന അളവിൽ കൂളിംഗ് കപ്പാസിറ്റി രേഖപ്പെടുത്തിയിട്ടുണ്ടാകും. ഒരേ ടൺ ഉള്ള രണ്ട് എസികൾ ആണെങ്കിൽ പോലും, ഉയർന്ന കൂളിംഗ് കപ്പാസിറ്റി ഉള്ള എസി മുറി വേഗത്തിൽ തണുപ്പിക്കും. ഇത് പരിശോധിക്കുന്നത് വളരെ പ്രധാനമാണ്.

ഐസീർ റേറ്റിംഗ്

നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ എസി എത്രത്തോളം വൈദ്യുതി ലാഭിക്കുമെന്ന് ഈ റേറ്റിംഗ് നോക്കി മനസ്സിലാക്കാം. ഉയർന്ന ഐസീർ റേറ്റിംഗ് ഉള്ള എസി വാങ്ങുന്നത് കറന്റ് ബിൽ കുറയ്ക്കാൻ സഹായിക്കും.

മുറിയുടെ പ്രത്യേകതകൾ

നിങ്ങളുടെ മുറിയിലേക്ക് നേരിട്ട് വെയിൽ അടിക്കുന്നുണ്ടോ, മുറി ഏത് നിലയിലാണ്, ജനലുകൾ എത്രയുണ്ട് എന്നീ കാര്യങ്ങളും എസിയുടെ തണുപ്പിനെ ബാധിക്കും. വെയിൽ നേരിട്ട് അടിക്കുന്ന മുറിയാണെങ്കിൽ സാധാരണയേക്കാൾ കൂടുതൽ കൂളിംഗ് കപ്പാസിറ്റിയുള്ള എസി ആവശ്യമായി വരും.

ഇൻവെർട്ടർ എസികൾ

സ്ഥിരമായി എസി ഉപയോഗിക്കുന്നവരാണെങ്കിൽ ഇൻവെർട്ടർ എസികൾ തിരഞ്ഞെടുക്കുന്നതാണ് ബുദ്ധി. ഇവ മുറിയിലെ താപനിലയ്ക്കനുസരിച്ച് കംപ്രസ്സറിന്റെ വേഗത ക്രമീകരിക്കുന്നത് വഴി വൈദ്യുതി ലാഭിക്കുന്നു.

ഒരു എസി വാങ്ങുമ്പോൾ അതിന്റെ ടണ്ണിനൊപ്പം കൂളിംഗ് കപ്പാസിറ്റി കൂടി താരതമ്യം ചെയ്യുക. ഇത് മികച്ച തണുപ്പ് നൽകുന്നതിനൊപ്പം അനാവശ്യമായ വൈദ്യുതി ചെലവ് ഒഴിവാക്കാനും നിങ്ങളെ സഹായിക്കും.

Content Highlights: Buying a new AC? Don't just look at the tonnage, Discover why cooling capacity and ISEER ratings are more important for better cooling and lower electricity bills.

dot image
To advertise here,contact us
dot image