ഇന്ത്യയില്‍ ഹെപ്പറ്റൈറ്റിസ് പടരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍; കൂടുതലും 30-54 വയസ് പ്രായമുളളവര്‍

ശരീരം ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങുമ്പോഴേക്കും രോഗം ഗുരുതരമായേക്കാം

ഇന്ത്യയില്‍ ഹെപ്പറ്റൈറ്റിസ് പടരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍; കൂടുതലും 30-54 വയസ് പ്രായമുളളവര്‍
dot image

ഇന്ത്യയില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ ഹെപ്പറ്റെറ്റിസ് ബി, സി ബാധിതരാണെന്നും ശരീരം ലക്ഷണങ്ങള്‍ കാണിക്കുമ്പോഴേക്കും രോഗം ഗുരുതരമായിട്ടുണ്ടാവുമെന്നും നോയിഡയിലെ മേദാന്ത ആശുപത്രിയിലെ ഇന്റേണല്‍ മെഡിസിന്‍ വിഭാഗം ഡോ. സൗരദീപ് ചൗദരി പറയുന്നു.കരളിനെ ബാധിക്കുന്ന ഗുരുതരമായ രോഗമാണ് ഹെപ്പറ്റൈറ്റിസ്. മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന രോഗമാണിത്. മനുഷ്യനില്‍നിന്ന് മനുഷ്യനിലേക്ക് പകരുന്ന ഈ രോഗം ലക്ഷണങ്ങള്‍ കാണിക്കാറില്ല.

hepatitis

ഇന്ത്യയില്‍ ഹെപ്പറ്റെറ്റിസ് ഒരു പ്രധാന ആരോഗ്യ വെല്ലുവിളിയായി തുടരുകയാണ്. ഹെപ്പറ്റെറ്റിസ് എ,ബി,സി,ഡി,ഇ എന്നീ വൈറല്‍ തരങ്ങളാണ് മിക്ക കേസുകളിലും കാരണമാകുന്നത്. ഇവ ലിവര്‍ സിറോസിസ്, ലിവര്‍ കാന്‍സര്‍ എന്നിവയുടെ ഉയര്‍ന്ന നിരക്കിന് കാരണമാകുന്നു. ഇന്ത്യയില്‍ ഹെപ്പറ്റൈറ്റിസ് ബി സര്‍ഫസ് ആന്റിജന്റെ വ്യാപനം ഏകദേശം 0.95 % ആണ്. HCV വ്യാപനം ഏകദേശം 1% ആണ്. ലഖ്‌നൗ മെറ്റാ അനാലിസിസ് (എന്‍വിഎച്ച്‌സിപി) വഴി ശേഖരിച്ച ഡാറ്റ അനുസരിച്ച് സുരക്ഷിതമല്ലാത്ത കുത്തിവയ്പ്പുകളും രക്തദാനവും രോഗവ്യാപനത്തിന് സാധ്യത വര്‍ധിപ്പിക്കുന്നതായി കണ്ടെത്തി. ഇതില്‍ പകുതി കേസുകളും 30-40 വയസ് പ്രായമുളളവരിലാണ്. 12 % ആണ് കുട്ടികളില്‍. ഹെപ്പറ്റൈറ്റിസ് എ(HAV) 10-30% അക്യൂട്ട് ഹെപ്പറ്റൈറ്റിസ് കേസുകള്‍ക്ക് കാരണമാകുന്നു. ഇത് പലപ്പോഴും മോശം ശുചിത്വമുള്ള മേഖലകളിലാണ് കാണപ്പെടുന്നത്. HEV അല്ലെങ്കില്‍ ഹെപ്പറ്റൈറ്റിസ് ഇ വൈറസ്10-40 % അക്യൂട്ട് ഹെപ്പറ്റൈറ്റിസിനും 15-45 % കരള്‍ തകരാറിനും കാരണമാകുന്നു, പ്രത്യേകിച്ച് ഗര്‍ഭകാലത്ത്.

hepatitis

ചികിത്സിച്ചില്ലെങ്കില്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍

രോഗം ചികിത്സിച്ചില്ല എങ്കില്‍ അണുക്കള്‍ ലിവര്‍ ഫൈബ്രോസിസ് (സിറോസിസ്) ഉണ്ടാക്കുന്നു. ഇത് ലിവര്‍ കാന്‍സറിലേക്ക് (ഹെപ്പറ്റൊസെല്ലുലാര്‍ കാര്‍സിനോമ) നയിച്ചേക്കാം. ഹൈപ്പറ്റൈറ്റിസ് ബി ഭേദമാക്കാന്‍ കഴിയുന്ന രോഗമാണ്. എന്നിരുന്നാലും നേരത്തെയുളള രോഗനിര്‍ണയം ആവശ്യമാണ്. ഹെപ്പറ്റെറ്റിസ് സി ക്ക് രോഗനിര്‍ണയം വൈകിയാല്‍ കരളിന് കേടുപാടുകള്‍ സംഭവിക്കുകയും പരിഹരിക്കാന്‍ കഴിയാതെ വരികയും ചെയ്യും. ഹൈപ്പറ്റൈറ്റിസ് ബിയുടെ മിക്ക കേസുകളിലും ദീര്‍ഘകാല ചികിത്സ ആവശ്യമാണ്. ചികിത്സിച്ചില്ലെങ്കില്‍ രോഗം മാരകമാകാനുളള സാധ്യതയുണ്ട്.

എങ്ങനെയാണ് രോഗം പിടിപെടുന്നത്

ഒരാള്‍ക്ക് ഹെപ്പറ്റൈറ്റിസ് പിടിപെടാനുളള പ്രധാനകാരണങ്ങള്‍ രക്തദാനത്തിലൂടെയും വ്യത്തിയാക്കാത്ത വസ്തുക്കള്‍ ഉപയോഗിച്ചുള്ള ശസ്ത്രക്രിയയും ദന്തപരിശോധനയിലൂടെയും ടാറ്റൂ ചെയ്യുന്നതിലൂടെയുമാണ്. പ്രസവ സമയത്ത് അമ്മയില്‍നിന്ന് കുഞ്ഞിലേക്ക് പകരുന്നതും ഒരു പ്രധാന കാരണമാണ്. ഭക്ഷണം പങ്കുവയ്ക്കുന്നതിലൂടെയും ആലിംഗനം, ചുമ എന്നിവയിലൂടെയും ഹെപ്പറ്റൈറ്റിസ് പകരാം എന്നുള്ളത് മിഥ്യാധാരണായാണ്.

hepatitis

മദ്യപാനവും ഭക്ഷണക്രമവും ജീവിതശൈലിയും എങ്ങനെയാണ് സ്വാധീനിക്കുന്നത്

ഹൈപ്പറ്റൈറ്റിസ് ബി, സി ഇവ ഉളളവരില്‍ മദ്യം കഴിക്കുമ്പോള്‍ കരള്‍ തകരാറുകള്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നു. ഹെപ്പറ്റൈറ്റിസ് ഉള്ളവരില്‍ കരള്‍ തകരാറുകള്‍ വര്‍ധിക്കാന്‍ കാരണമായ മറ്റ് ഘടകങ്ങള്‍ അനാരോഗ്യകരമായ ഭക്ഷണക്രമം, പൊണ്ണത്തടി, നിയന്ത്രണാതീതമായ പ്രമേഹം എന്നിവയൊക്കെയാണ്. മിതമായ അളവില്‍ മദ്യപിക്കുന്നവരാണെങ്കിലും വിട്ടുമാറാത്ത ഹെപ്പറ്റൈറ്റിസ് ഉണ്ടെങ്കില്‍ അതും ദോഷം ചെയ്യും.

hepatitis

എപ്പോഴാണ് ഡോക്ടറെ കണ്ട് ചികിത്സയ്ക്ക് വിധേയരാകേണ്ടത്

ഇന്നത്തെക്കാലത്ത് ഹെപ്പറ്റൈറ്റിസ് പരിശോധന നടത്തുന്നത് വളരെ ലളിതവും ചെലവുകുറഞ്ഞതുമായ കാര്യമാണ്. മിക്ക ഹെപ്പറ്റൈറ്റിസിനും രക്തപരിശോധന മാത്രമേ ആവശ്യമുള്ളൂ. ചികിത്സയും ഇപ്പോള്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാണ്. ഹെപ്പറ്റൈറ്റിസ് സി ഇപ്പോള്‍ 8 മുതല്‍ 12 ആഴ്ചവരെ ഉള്ളില്‍ കഴിക്കാവുന്ന മരുന്നുകള്‍ ഉപയോഗിച്ച് ഭേദമാക്കാം. എന്നാലും ഹെപ്പറ്റൈറ്റിസിനെക്കുറിച്ചുള്ള അവബോധം ഇനിയും ആളുകള്‍കള്‍ക്കിടയില്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്.

Content Highlights : Hepatitis is prevalent in India among people aged 30-54. Hepatitis is a liver disease that is transmitted without symptoms.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image