അഞ്ച് പേര്‍ക്ക് പുതുജീവനേകി 17കാരി; അവയവങ്ങള്‍ ദാനം ചെയ്തു; നൊമ്പരമായി അയോണ

പയ്യാവൂരിലെ സേക്രട്ട് ഹാര്‍ട്ട് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്നു അയോണ

അഞ്ച് പേര്‍ക്ക് പുതുജീവനേകി 17കാരി; അവയവങ്ങള്‍ ദാനം ചെയ്തു; നൊമ്പരമായി അയോണ
dot image

കണ്ണൂര്‍: കണ്ണൂര്‍ പയ്യാവലത്ത് സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടുകയും ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിക്കുകയും ചെയ്ത അയോണ(17)യുടെ അവയവങ്ങള്‍ ദാനം ചെയ്തു. അയോനയുടെ രണ്ട് വൃക്കകള്‍, കരള്‍, രണ്ട് നേത്രപടലങ്ങള്‍ എന്നിവയാണ് ദാനം ചെയ്തത്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ അയോണ ഇന്ന് പുലര്‍ച്ചെയാണ് മരണത്തിന് കീഴടങ്ങിയത്.

അയോണയുടെ ഒരു വൃക്ക തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ഒരു വൃക്ക കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ രോഗിക്ക് നല്‍കി. കരള്‍ കോഴിക്കോട് മേയ്ത്ര ആശുപത്രിയിലെ രോഗിക്കാണ് നല്‍കിയത്. രണ്ട് നേത്രപടലങ്ങള്‍ തലശ്ശേരി ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്കും നല്‍കി. കെ-സോട്ടോ വഴിയാണ് അവയവദാനം നടത്തിയത്.

പയ്യാവൂരിലെ സേക്രട്ട് ഹാര്‍ട്ട് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു അയോണ. ഇക്കഴിഞ്ഞ പന്ത്രണ്ടാം തീയതിയായിരുന്നു അയോണ സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയത്. ഉടന്‍ തന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ നില ഗുരുതരമായതോടെ മിംസ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. ഇതിന് പിന്നാലെ അയോണയുടെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള സന്നദ്ധത ബന്ധുക്കള്‍ ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കെ-സോട്ടോ വഴി അവയവങ്ങള്‍ ദാനം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു.

അയോണയുടെ സംസ്‌കാരം നാളെ കണ്ണൂര്‍ തിരൂര്‍ സെന്റ് ഫ്രാന്‍സിസ് അസീസി പള്ളി സെമിത്തേരിയില്‍ നടക്കും. അമ്മ വിദേശത്തേയ്ക്ക് പോയതിന്റെ മനോവിഷമത്തില്‍ അയോണ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് വിവരമുണ്ട്. പഠനത്തില്‍ അടക്കം അയോണ മികവ് പുലര്‍ത്തിയിരുന്നതായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

Content Highlights- A 17-year-old girl gave new life to five people through organ donation.

dot image
To advertise here,contact us
dot image