ചായയോടൊപ്പം ഈ 6 ഭക്ഷണങ്ങള്‍ ഒരിക്കലും കഴിക്കരുത്

ചായയോടൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ദഹനപ്രശ്‌നങ്ങളും അസിഡിറ്റിയും ഉണ്ടാകാനും പോഷക ഘടകങ്ങളുടെ ആഗീരണം തടയാനും ഇടയാക്കും

ചായയോടൊപ്പം ഈ 6 ഭക്ഷണങ്ങള്‍ ഒരിക്കലും കഴിക്കരുത്
dot image

ചായ പ്രസിദ്ധമല്ലാത്ത നാടുണ്ടോ?ഒരു കപ്പ് ചായ കുടിക്കുമ്പോള്‍ കിട്ടുന്ന ഉന്മേഷം വേറെ ഏത് പാനിയത്തിന് നല്‍കാന്‍ കഴിയും. എന്നാല്‍ രാവിലെയും വൈകുന്നേരവും ഇടനേരങ്ങളിലുമെല്ലാം ആസ്വദിച്ച് കുടിക്കുന്ന ചായയോടൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ചായയുടെ യഥാര്‍ഥ രുചിയേയും പോഷകമൂല്യത്തേയും ഒക്കെ ബാധിക്കുകയും ആന്റീ ഓക്‌സിഡന്റ് ആഗീരണം കുറയ്ക്കുകയും ചെയ്യും. മാത്രമല്ല ചായയോടൊപ്പം കഴിക്കുന്ന ഭക്ഷണങ്ങളുടെ ഗുണങ്ങള്‍ ലഭിക്കാതെപോകുകയും ചെയ്യും. ചായകുടിക്കുമ്പോള്‍ ഒഴിവാക്കേണ്ട 5 ഭക്ഷണങ്ങളെക്കുറിച്ച് അറിയാം.

പാലുല്‍പ്പന്നങ്ങള്‍

പാല് ചേര്‍ത്താണ് ചായ ഉണ്ടാക്കുന്നത്. എന്നാല്‍ പാല്‍ ഉല്‍പ്പന്നങ്ങളായ ചീസ്, തൈര്, ക്രീം തുടങ്ങിയവയ്‌ക്കൊപ്പം ചായ കുടിക്കുന്നത് ചായയുടെരുചിയേയും പോഷകാരോഗ്യ ആഗീരണത്തേയും ബാധിക്കും. ചായയില്‍ ഹൃദയാരോഗ്യത്തെ സഹായിക്കുകും ഉപാപചയ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ആന്റീഓക്‌സിഡന്റുകളായ ' കാറ്റെച്ചിനുകള്‍' അടങ്ങിയിട്ടുണ്ട്. ഈ കാറ്റച്ചിനുകളെ സ്വാധീനിക്കുന്ന പ്രോട്ടീനുകള്‍ പാലുല്‍പ്പന്നങ്ങളില്‍ അടങ്ങിയിട്ടുണ്ട്. ഇവ ചായയുടെ ആന്റീഓക്‌സിഡന്റ് ശക്തി കുറയ്ക്കുന്നു. ജേണല്‍ ഓഫ് ഫോട്ടോകെമിസ്ട്രി ആന്‍ഡ് ഫോട്ടോബയോളജി ബി-ബയോളജിയുടെ ഒരു പഠനത്തില്‍ ഇക്കാര്യത്തെക്കുറിച്ച് പറയുന്നുണ്ട്.

സിട്രസ് പഴങ്ങള്‍

ഓറഞ്ച്, നാരങ്ങ, മുന്തിരി എന്നിവയുള്‍പ്പടെയുള്ള സിട്രസ് പഴങ്ങളില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ചായയ്‌ക്കൊപ്പം സിട്രസ് പഴങ്ങള്‍ കഴിക്കുന്നത് വിറ്റാമിന്‍ സിയും ടാടാനിനുകളും തമ്മിലുള്ള പ്രതിപ്രവര്‍ത്തനം മൂലം ചായയ്ക്ക് കയ്പ്പുള്ളതോ ചവര്‍പ്പുള്ളതോ ആയ രുചിക്ക് ഉണ്ടാകാന്‍ കാരണമാകും. ഈ പഴങ്ങളൊക്കെ ചായയോടൊപ്പം കഴിച്ചാല്‍ ആമാശയത്തിന് അസ്വസ്ഥത ഉണ്ടാക്കുകയും ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യും.

എരിവുള്ള ഭക്ഷണങ്ങള്‍

എരിവുള്ള ഭക്ഷണങ്ങള്‍ക്കൊപ്പം ചായ കുടിക്കുന്നത് ഒഴിവാക്കേണ്ടതാണ്. എരിവിന് കാരണമായ സംയുക്തമായ കാപ്‌സൈസിന്‍, ചായയിലെ ടാനിനുകളുമായി ചേര്‍ന്ന് ഗ്യാസ് പ്രശ്‌നങ്ങളും നെഞ്ചെരിച്ചിലും ഉണ്ടാക്കും.

ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍

നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങളായ പച്ചക്കറികള്‍, പയറ് വര്‍ഗ്ഗങ്ങള്‍, എന്നിവ ദഹനത്തിനും പോഷകം ലഭിക്കാനും സഹായിക്കും. എന്നാല്‍ ഇവ ചായയ്‌ക്കൊപ്പം കഴിച്ചാല്‍ ശരീരത്തിലേക്ക് പോഷകങ്ങള്‍ ആഗീരണം ചെയ്യപ്പെടുകയില്ല. കാരണം പ്രകൃതിദത്ത സംയുക്തങ്ങളായ കാല്‍സ്യം , മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ അവശ്യധാതുക്കളുമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന ഓക്‌സലേറ്റുകള്‍ ചായയില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് നാരുകള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ക്കൊപ്പം ചായ കുടിക്കുന്നത് കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണങ്ങള്‍ കുറയ്ക്കാന്‍ കാരണമാകും.

ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍

ഇരുമ്പ് ധാരാളമടങ്ങിയ ഭക്ഷണങ്ങളോടൊപ്പം ചായ കുടിക്കുന്നത് ശരീരത്തില്‍ ഇരുമ്പിന്റെ അംശം ആഗീരണം ചെയ്യാനുള്ള കഴിവ് കുറയ്ക്കും. ചായയിലെ ടാനിനുകളും ഓക്‌സലേറ്റുകളും ചീര, ബീന്‍സ്, നട്ട്‌സ് തുടങ്ങിയ ഭക്ഷണങ്ങളില്‍ കാണപ്പെടുന്ന നോണ്‍ -ഹീം അയണിന്റെ ആഗീരണം തടയുന്നു.

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍

പേശികള്‍ നന്നാക്കിയെടുക്കല്‍, പ്രതിരോധശേഷി എന്നിവയ്ക്ക് പ്രോട്ടീനുകള്‍ വളരെ അത്യാവശ്യമാണ്. എന്നാല്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ക്കൊപ്പം ചായ കുടിക്കുന്നത് ആന്റിഓക്‌സിഡന്റുകളുടെ ആഗീരണം തടസ്സപ്പെടുത്തിയേക്കാം. മാംസം, മുട്ട, ടോഫു പോലെയുള്ള സസ്യാധിഷ്ഠിത പ്രോട്ടീന്‍ സ്രോതസുകള്‍ ചായയുടെ സംയുക്തങ്ങളുമായി കലരുമ്പോള്‍ അവയുടെ ഫലപ്രാപ്തി കുറയുന്നു. മാത്രമല്ല ചായയുടെ യഥാര്‍ഥ രുചി കുറയ്ക്കുകയും ചെയ്യുന്നു.

(ഈ ലേഖനം വിവരങ്ങള്‍ നല്‍കുവാന്‍ വേണ്ടി മാത്രമുളളതാണ്.ആരോഗ്യ സംബന്ധമായ സംശയങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്)

Content Highlights :Consuming certain foods with tea can cause digestive problems, acidity, and prevent the absorption of nutrients.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image