വാഴപ്പഴം കഴിച്ചയുടനെ വെള്ളംകുടിക്കരുത് എന്ന് പറയുന്നത് എന്തുകൊണ്ട്

വാഴപ്പഴം പോഷകസമൃദ്ധമാണെങ്കിലും അത് കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്

വാഴപ്പഴം കഴിച്ചയുടനെ വെള്ളംകുടിക്കരുത് എന്ന് പറയുന്നത് എന്തുകൊണ്ട്
dot image

പെട്ടെന്ന് വിശപ്പ് തോന്നുമ്പോള്‍ എളുപ്പത്തില്‍ വയറ് നിറയാനായി ഒരു വാഴപ്പഴം കഴിച്ച് കുറച്ച് വെള്ളവും കൂടി കുടിക്കുന്നവരുണ്ട്. എന്നാല്‍ വാഴപ്പഴം കഴിച്ച ഉടനെ വെള്ളം കുടിക്കരുത് എന്ന് എപ്പോഴെങ്കിലും നിങ്ങള്‍ കേട്ടിട്ടുണ്ടാവും അല്ലേ?. എന്തുകൊണ്ടായിരിക്കും വാഴപ്പഴം കഴിച്ചതിന് പുറമേ വെള്ളം കുടിക്കരുത് എന്ന് മുന്നറിയിപ്പായി പറയപ്പെടുന്നത്. ദഹനവുമായി ബന്ധപ്പെട്ടാണ് ആരോഗ്യ വിദഗ്ധര്‍ ഇക്കാര്യം പറയുന്നത്. കേള്‍ക്കുമ്പോള്‍ ഇതൊരു നിരുപദ്രവകരമായ കാര്യമാണെന്ന് തോന്നുമെങ്കിലും ഇത് ദഹനപ്രക്രീയയെ തടസ്സപ്പെടുത്തിയേക്കാം.

shouldnt-drink-water-immediately-after-eating-a-banana

വാഴപ്പഴം പൊതുവേ തണുപ്പുളള പഴമായാണ് കണക്കാക്കുന്നത്. പഴം കഴിച്ച് കഴിയുമ്പോള്‍ ആമാശയത്തിലെ ദഹനരസങ്ങള്‍ പഴത്തെ വിഘടിപ്പിക്കാന്‍ തുടങ്ങും. ഈ സമയത്ത് വെള്ളം കുടിക്കുന്നത് ദഹനരസങ്ങളെ നേര്‍പ്പിക്കുകയും ദഹനത്തെ മന്ദഗതിയിലാക്കുകയും ചെയ്യും. പഴം ശരിയായി ദഹിച്ചില്ലെങ്കില്‍ വയറ് വീര്‍ക്കുകയും ദഹനക്കേട് പോലുള്ള അസ്വസ്ഥതകള്‍ക്ക് കാരണമാകുകയും ചെയ്യും.

വാഴപ്പഴം കഴിച്ച ഉടനെ തണുത്ത വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ ആന്തരിക സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുമെന്നും തൊണ്ടവേദന, ചുമ, ജലദോഷം പോലുളള ബുദ്ധിമുട്ടുകള്‍, കഫം എന്നിവ ഉണ്ടാവുമെന്നും കരുതപ്പെടുന്നു. വാഴപ്പഴത്തിന്റെ നാരുകളില്‍ പ്രകൃതിദത്ത പഞ്ചസാര ധാരാളമായി അടങ്ങിയിട്ടുണ്ട്. വാഴപ്പഴം കഴിച്ച ഉടനെ വെളളം കുടിക്കുന്നത് പഞ്ചസാരയുടെ ആഗിരണം വര്‍ധിപ്പിക്കുമെന്നും ഇത് രക്തത്തിലെ ഗ്ലൂക്കോസിനെ താല്‍ക്കാലികമായി വര്‍ധിപ്പിക്കുമെന്നും ചില ആരോഗ്യ വിദഗ്ധര്‍ പറയുന്നുണ്ട്. വാഴപ്പഴം കഴിച്ച ഉടനെ വെളളം കുടിക്കുന്നത് ആമാശയത്തിലെ ആസിഡ് അസന്തുലിതാവസ്ഥയെ ബാധിക്കുകയും ചില വ്യക്തികളില്‍ ഗ്യാസുണ്ടാകാനും വയറിലെ അസ്വസ്ഥതയ്ക്കും കാരണമാകുകയും ചെയ്യും. ഓക്കാനവും ഉണ്ടായേക്കാം.

shouldnt-drink-water-immediately-after-eating-a-banana

പഴങ്ങള്‍ കഴിച്ച ശേഷം കുറഞ്ഞത് 20 മുതല്‍ 30 മിനിറ്റ് വരെ കാത്തിരുന്ന ശേഷം വെള്ളം കുടിക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വാഴപ്പഴം വളരെ പോഷകസമ്യദ്ധമായ വിഭവമാണ്. ശ്രദ്ധാപൂര്‍വ്വമായ ഭക്ഷണശീലങ്ങള്‍ അവയുടെ ഗുണങ്ങള്‍ പരമാവധിയാക്കാനും ദഹനസംബന്ധമായ അസ്വസ്ഥതകള്‍ കുറയ്ക്കാനും സഹായിക്കും.

(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുളളതാണ്. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സഹായം തേടേണ്ടത് അത്യാവശ്യമാണ്)

Content Highlights : Careful eating habits can help maximize their benefits and minimize digestive discomfort.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image