
മലയാളികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണങ്ങളാണ് അപ്പവും പൊറോട്ടയും. പ്രഭാത ഭക്ഷണമായും ഉച്ചഭക്ഷണമായും, അത്താഴത്തിനായാലും ഇവ രണ്ടും കഴിക്കാന്‍ നമ്മള്‍ റെഡിയുമാണ്. എന്നാല്‍ ശരീരഭാരം കുറയ്ക്കാന്‍ ഇവയില്‍ ഏതാണ് ഗുണപ്രദം? അപ്പത്തിന്റെയും പൊറോട്ടയും ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയാണ്. അറിയാം
അരിപ്പൊടിയും തേങ്ങാപാലും ചേര്‍ത്ത് പുളിപ്പിച്ച മാവുകൊണ്ട് ഉണ്ടാക്കുന്ന അപ്പവും ഗോതമ്പ് മാവോ മൈദയോ അവയോടൊപ്പം എണ്ണയോ നെയ്യോ ഉപയോഗിച്ച് ഉണ്ടാക്കുന്ന പൊറോട്ടയും രുചിയില്‍ കേമന്മാരാണെങ്കിലും ഗുണങ്ങളില്‍ വ്യത്യാസമുണ്ട്.
അപ്പത്തിന് എണ്ണയുടെയും അരിയുടെയും കുറവുള്ളതിനാല്‍ അപ്പം ഭാരം കുറഞ്ഞതും കാലറി കുറഞ്ഞതുമാണ്. പൊറോട്ടയില്‍ കാലറിയും കൊഴുപ്പും കൂടുതലാണ്. പെട്ടെന്ന് വയറ് നിറയുകയും ചെയ്യും. പൊറോട്ട അമിതമായി കഴിക്കുന്നത് ശരീരഭാരം കൂടാന്‍ കാരണമാകുന്നു.
മാവ് പുളിപ്പിച്ചുണ്ടാക്കുന്ന അപ്പം ദഹിക്കാന്‍ എളുപ്പമാണ്. അപ്പം കഴിച്ചാല്‍ വയറ് വീര്‍ക്കുകയും അതുമൂലമുണ്ടാകുന്ന അസ്വസ്ഥതകളും തടയുന്നു. അതേസമയം പൊറോട്ട, മാവും എണ്ണയുംകൊണ്ട് സമ്പുഷ്ടമായതുകൊണ്ട് കട്ടിയുള്ളതും ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കുന്നതുമാണ്. ഇത് പ്രഭാതഭക്ഷണവും അത്താഴവുമായി കഴിക്കാതിരിക്കുന്നതാണ് ആരോഗ്യപ്രദം.
ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അപ്പമായിരിക്കും കൂടുതല്‍ അനുയോജ്യം. അപ്പത്തിന്റെ കട്ടി കുറവുള്ള ഘടനയും, കുറഞ്ഞ കലോറിയും, ദഹന ഗുണങ്ങളും ഭക്ഷണകാര്യത്തില്‍ അവയെ മുന്നിലാക്കുന്നു. പൊറോട്ട രുചികരമാണെങ്കിലും കൂടുതല്‍ കട്ടിയുള്ളതും കാലറി കൂടുതലുളളതുമായ വിഭവമാണ്. വല്ലപ്പോഴുമൊക്കെ പൊറോട്ട കഴിക്കുന്നത് ഭക്ഷണക്രമത്തെ തടസ്സപ്പെടുത്തില്ല. അതുകൊണ്ടുതന്നെ ഭാരം കുറയണമെന്ന് ആഗ്രഹിക്കുന്നവര്‍ പൊറോട്ട ഒഴിവാക്കുന്നതാണ് നല്ലത്.
Content Highlights :Which is better for weight loss,appam or paratha?