തൈറോയ്ഡ് പ്രശ്‌നങ്ങളുള്ളവരുടെ ശബ്ദം നഷ്ടപ്പെടുമോ? അറിയാം

ഹൈപ്പോതൈറോയ്ഡിസം നിങ്ങളുടെ ശബ്ദത്തെ ബാധിക്കാനുള്ള സാധ്യത വളരെയേറെയാണ്.

തൈറോയ്ഡ് പ്രശ്‌നങ്ങളുള്ളവരുടെ ശബ്ദം നഷ്ടപ്പെടുമോ? അറിയാം
dot image

തൈറോയ്ഡ് അസുഖമുള്ളവര്‍ക്ക് ശബ്ദത്തില്‍ മാറ്റം വരുമോ? പലര്‍ക്കുമുള്ള സംശയമാണ് ഇത്. വരികയാണെങ്കില്‍ തന്നെ അത് താല്ക്കാലികമാണോ അതോ സ്ഥിരമായി ശബ്ദത്തെ ബാധിക്കുമോ എന്നും ഭയക്കുന്നവരുണ്ട്. അവര്‍ക്ക് വേണ്ടിയുള്ളതാണ് ഈ ലേഖനം.

തൈറോയ്ഡ് പ്രശ്‌നങ്ങള്‍ പ്രത്യേകിച്ച് ഹൈപ്പോതൈറോയ്ഡിസം നിങ്ങളുടെ ശബ്ദത്തെ ബാധിക്കാനുള്ള സാധ്യത വളരെയേറെയാണ്.
പരുക്കന്‍ ശബ്ദം, ശബ്ദത്തില്‍ ക്ഷീണം അനുഭവപ്പെടുക, ശബ്ദം കുറയുക എന്നെല്ലാം പറയുന്നത് ഹൈപ്പോതൈറോയ്ഡിസം ഉള്ളവര്‍ക്ക് വരുന്ന മാറ്റങ്ങളാണ്.

ലാരിങ്‌സിലാണ് നിങ്ങളുടെ വോക്കല്‍കോര്‍ഡ് സ്ഥിതി ചെയ്യുന്നത്. ശബ്ദം പുറപ്പെടുവിക്കുന്നതില്‍ വോക്കല്‍കോര്‍ഡ്‌സിനുള്ള പങ്ക് നിങ്ങള്‍ക്കറിയാമല്ലോ. തൈറോയ്ഡ് ഹോര്‍മോണ്‍ ലെവല്‍ കുറയുമ്പോള്‍ ഫ്‌ളൂയിഡ് വളരെയധികം ഉല്പാദിപ്പിക്കപ്പെടും, മസിലുകള്‍ക്ക് ബലക്കുറവ് അനുഭവപ്പെടാം, നാഡികളില്‍ വീക്കം വരികയും അതിലുണ്ടാകുന്ന വൈബ്രേഷന്‍ എന്നിവയില്‍ മാറ്റം ഉണ്ടാക്കുകയും അത് ശബ്ദത്തെ ബാധിക്കുകയും ചെയ്‌തേക്കാം. ഹൈപ്പോതൈറോയ്ഡിസം ഉള്ള 98 ശതമാനം ആളുകള്‍ക്കും ശബ്ദത്തില്‍ മാറ്റമുണ്ടാകും.

കൃത്യമായ ചികിത്സകളിലൂടെ ഇത് മാറ്റിയെടുക്കാനും സാധിക്കും. തൈറോയ്ഡ് ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പിക്ക് ഹോര്‍മോണ്‍ ലെവലുകളെ സാധാരണനിലയിലേക്ക് മാറ്റാനായി സാധിക്കും. ഇതിന് ഒരുപക്ഷെ മാസങ്ങളോളം വേണ്ടി വന്നേക്കാം.

ഹൈഡ്രേഷന്‍, എല്ലായ്‌പ്പോഴും തൊണ്ട ശരിയാക്കാന്‍ ശ്രമിക്കുക, ശരിയായ ശ്വസനമാര്‍ഗങ്ങള്‍ പരിശീലിക്കുക എന്നിവയിലൂടെ വോക്കല്‍ ഫങ്ഷനെ ശരിയായി നിലനിര്‍ത്താന്‍ സാധിക്കും.

തൈറോയ്ഡ് ഗ്രന്ഥികളില്‍ വീക്കമുണ്ടാകുന്ന ഗോയിറ്റര്‍ എന്ന അവസ്ഥയില്‍ വോയ്‌സ് ബോക്‌സിനെ നിയന്ത്രിക്കുന്ന നെര്‍വുകളില്‍ അത് സമ്മര്‍ദം സൃഷ്ടിക്കുകയും ശബ്ദത്തെ ബാധിക്കുകയും ചെയ്യും.

Content Highlights: How Hypothyroidism Can Affect Your Voice

dot image
To advertise here,contact us
dot image