'പാതിരാത്രി' റോഡിൽ ഡാൻസ് കളിച്ചു; നവ്യ നായരെ 'പൊലീസ് പിടിച്ചു'; വീഡിയോ വൈറൽ..

പ്രൊമോഷന്റെ ഭാഗമായി നടുറോഡിൽ വെച്ച് റീൽ ഷൂട്ട് ചെയ്യുന്ന നവ്യയെ പൊലീസ് പിടിക്കുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭാഷണങ്ങളും ഒക്കെയാണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

'പാതിരാത്രി' റോഡിൽ ഡാൻസ് കളിച്ചു; നവ്യ നായരെ 'പൊലീസ് പിടിച്ചു'; വീഡിയോ വൈറൽ..
dot image

നവ്യാ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്ത "പാതിരാത്രി" സിനിമയുടെ പ്രൊമോ വീഡിയോ ശ്രദ്ധേയമാകുന്നു. കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ എത്തിയ ക്രൈം ത്രില്ലർ ഡ്രാമ ചിത്രമായ പാതിരാത്രിയുടെ പ്രൊമോ വീഡിയോ ഇന്നലെ രാത്രിയോടെ തന്നെയാണ് നവ്യ നായരുടെ ഇൻസ്റ്റാഗ്രാം വഴി പങ്ക് വച്ചത്. "പാതിരാത്രി" സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടുറോഡിൽ വെച്ച് റീൽ ഷൂട്ട് ചെയ്യുന്ന നവ്യയെ പൊലീസ് പിടിക്കുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭാഷണങ്ങളും ഒക്കെയാണ് ഈ പ്രൊമോ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നന്ദനം സിനിമയിലെ ബാലാമണി എന്ന കഥാപാത്രത്തെ സ്പൂഫായും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

തിയേറ്ററുകളിൽ മികച്ച അഭിപ്രായവുമായി മുന്നേറുന്ന സിനിമ ഒരു ക്രൈം ഡ്രാമ ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്. ഔദ്യോഗിക ജീവിതത്തിനിടയിൽ ഒരു കേസിനെ ചുറ്റിപറ്റിയുള്ള ദുരൂഹതകൾ അഭിമുഖീകരിക്കേണ്ടി വരുന്ന ജാൻസിയും ഹരീഷും ആ കേസിന്റെ കുരുക്കഴിക്കുന്നതാണ് പാതിരാത്രി സിനിമയുടെ കഥ. സണ്ണി വെയ്ൻ, ശബരീഷ് വർമ്മ, ആൻ അഗസ്റ്റിൻ, ആത്മീയ രാജൻ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, അച്യുത് കുമാർ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. കെ.വി.അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്ന് നിർമ്മിച്ച ക്രൈം ഡ്രാമ ത്രില്ലർ ഗണത്തിൽ പെട്ട ചിത്രം ഗംഭീരമായ തീയേറ്റർ എക്സ്പീരിയൻസ് ആണ് പ്രേക്ഷകർക്ക് നൽകുന്നത് എന്നാണ് തിയേറ്ററുകളിൽ നിന്നുള്ള അഭിപ്രായം.

ജേക്സ് ബിജോയിയാണ് ചിത്രത്തിന് സംഗീതം ചെയ്തിരിക്കുന്നത്. ഷാജി മാറാടിന്റേതാണ് തിരക്കഥ. ഷഹ്നാദ് ജലാൽ ക്യാമറയും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. മമ്മൂട്ടി നായകനായി എത്തിയ "പുഴു" എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണിത്. ടി സീരീസ് ആണ് വമ്പൻ തുകക്ക് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. ആത്മീയ രാജൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, അച്യുത് കുമാർ, ഇന്ദ്രൻസ്, തേജസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഫാർസ് ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ.

Content Highlights: Navya Nair pathirathri promo video goes viral

dot image
To advertise here,contact us
dot image