ദിവസം മുഴുവൻ ഇയർബഡ്‌സ് ഉപയോഗിക്കാറുണ്ടോ! ചെവിക്ക് മാത്രമല്ല ഈ അവയവത്തിനും അപകടം

ചെവിയിൽ ഏറെനേരം ഇയർബഡ്‌സ് വച്ച് പാട്ടുകേൾക്കുന്നത് കേഴ്‌വി സംബന്ധമായ പ്രശ്‌നം ഉണ്ടാക്കുമെന്ന് നമ്മുക്കറിയാം

ദിവസം മുഴുവൻ ഇയർബഡ്‌സ് ഉപയോഗിക്കാറുണ്ടോ! ചെവിക്ക് മാത്രമല്ല ഈ അവയവത്തിനും അപകടം
dot image

ദീർഘദൂരം നടക്കുമ്പോള്‍ അല്ലെങ്കില്‍ ജിം വർക്കൗട്ടുകൾക്കിടിയില്‍ പാട്ടു കേൾക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗവും. ചെവിയിൽ ഏറെനേരം ഇയർബഡ്‌സ് വച്ച് പാട്ടുകേൾക്കുന്നത് കേഴ്‌വി സംബന്ധമായ പ്രശ്‌നം ഉണ്ടാക്കുമെന്ന് നമുക്കറിയാം. എന്നാൽ ചെവിയെ മാത്രമല്ല ചർമത്തെയും കുഴപ്പത്തിലാക്കും ഈ ശീലമെന്ന് പറയുകയാണ് ഡെർമറ്റോളജിസ്റ്റായ ഡോ റിങ്കി കപൂർ. ഇയർബഡുകൾ കൊണ്ട് ഉണ്ടാവുന്ന അസ്വസ്ഥകൾ, അണുബാധ എന്നിവയെ കുറിച്ചെല്ലാം ഇവർ വിശദീകരിക്കുന്നുണ്ട്.

ഇയർബഡുകൾ ഒരുപാട് നേരം ഉപയോഗിക്കുന്നത് ചെവിക്ക് ചുറ്റുമുള്ള ഭാഗങ്ങളിൽ അസ്വസ്ഥതകളുണ്ടാക്കും. ഇവിടെ ചൂട്, വിയർപ്പ് എന്നിവ കൂടാതെ ചർമത്തിൽ സമ്മർദവും ഉണ്ടാകും. പിന്നാലെ ചർമത്തിലെ സുഷിരങ്ങള്‍ അടയുകയും അവിടെ വീക്കമുണ്ടാവുകയും ചെയ്യും. ചിലപ്പോൾ ഇത് വെറും മുഖക്കുരു ആവില്ല, ഇയർബഡുകളിലെ സിലിക്കോൺ അല്ലെങ്കിൽ മറ്റ് ലോഹങ്ങളിൽ നിന്നുണ്ടാകുന്ന അലർജിയായിരിക്കും. അല്ലെങ്കിൽ ഹെയർ ഫോളിക്കളുകളിൽ ഉണ്ടാകുന്ന ചെറിയ അണുബാധയാകാം ഇത്. അതിന് കാരണമാകുന്നത് ഈ ഉപകരണത്തിലൂടെ പകരുന്ന ബാക്ടീരിയയാകുമെന്നും ഡോ ചൂണ്ടിക്കാട്ടുന്നു.

ചിലർക്ക് മുഖക്കുരു മാത്രമായിരിക്കും ഉണ്ടാകുക. മറ്റ് ചിലർക്ക് അലർജി മൂലം ചർമം ചുമക്കും ചൊറിച്ചിലുണ്ടാകും. എന്നാൽ അണുബാധമൂലം പഴുപ്പ് നിറഞ്ഞ മുഖക്കുരുകളാവും ഉണ്ടാവുക.


ഇതിന് എന്താണ് പ്രതിവിധി?

  1. ആൽക്കഹോൾ വൈപ്പുകൾ കൊണ്ട് സ്ഥിരമായി ഇയർബഡുകൾ വൃത്തിയാക്കുക, മറ്റാർക്കും ഇവ ഉപയോഗിക്കാൻ നൽകരുത്.
  2. ഓരോ മണിക്കൂർ കഴിയുമ്പോഴും ഇയർബഡുകൾ ഉപയോഗിക്കുന്നതിന് ഇടവേളകൾ എടുക്കുക അല്ലെങ്കിൽ നീണ്ടുനിൽക്കുന്ന ഫോൺ സംഭാഷണങ്ങളിൽ ഓവർ ഇയർ ഹെഡ്‌ഫോണുകൾ ഉപയോഗിക്കുക.
  3. മുഖക്കുരുവോ മറ്റ് അസ്വസ്ഥതകളോ ഉണ്ടാവുന്ന ഇടങ്ങളിൽ കഠിനമായി സ്‌ക്രബ് ചെയ്യാതിരിക്കുക. വീര്യം കുറഞ്ഞ ക്ലൻസർ, നോൺ കോമിഡോജെനിക്ക് മോയ്ച്ചറൈസർ എന്നിവ ഉപയോഗിക്കാം.

നിരന്തരം മുഖക്കുരു വരികയും ഇവ കാരണം മുഖത്ത് കറുത്ത പാടുകൾ വരികയും ചെയ്താൽ ഡെർമറ്റോളജിസ്റ്റിന്റെ സഹായം തേടണമെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു. ഇയർബഡ് മൂലമുണ്ടാകുന്ന മുഖക്കുരു എന്ന് തള്ളിക്കളയാതെ ഇവയ്ക്കും ചികിത്സ തേടണമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

Content Highlights: if you use earbuds for a long time, it will irrritate your skin

dot image
To advertise here,contact us
dot image