ശബരിമല സ്വർണത്തിരിമറിയിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയിലേക്ക്;മുരാരി ബാബു ഏറ്റുമാനൂരിലും ക്രമക്കേട് നടത്തി

വെള്ളിയാഴ്ച ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമായിരിക്കും നടപടി

ശബരിമല സ്വർണത്തിരിമറിയിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയിലേക്ക്;മുരാരി ബാബു ഏറ്റുമാനൂരിലും ക്രമക്കേട് നടത്തി
dot image

പത്തനംതിട്ട: ശബരിമലയിലെ ദ്വാരകപാലശ ശില്‍പങ്ങള്‍ പൊതിഞ്ഞ സ്വര്‍ണപ്പാളിയില്‍ നിന്നും സ്വര്‍ണം കാണാതായ സംഭവത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ദേവസ്വം പൊതുമരാമത്ത് അസി. എഞ്ചിനീയര്‍ സുനില്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്‌തേക്കും. ശബരിമല മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാര്‍, തിരുവാഭണ കമ്മീഷണര്‍ കെ എസ് ബൈജു എന്നിവരുടെ പെന്‍ഷന്‍ തടയാനുമാണ് നീക്കം. വെള്ളിയാഴ്ച ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമായിരിക്കും നടപടി.

ദ്വാരപാലക ശില്‍പത്തില്‍ നിന്നും സ്വര്‍ണം കാണാതായെന്ന് പറയുന്ന 2019 ല്‍ ശബരിമലയിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ദേവസ്വം ബോര്‍ഡ് യോഗത്തിലായിരുന്നു തീരുമാനം. നിര്‍ണായക ദേവസ്വം ബോര്‍ഡ് യോഗം ഇന്നും തിരുവനന്തപുരത്ത് തുടരുകയാണ്.

2019 ല്‍ ദ്വാരപാലക ശില്‍പത്തില്‍ നിന്നും സ്വര്‍ണപ്പാളി അഴിച്ചപ്പോള്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബു നിലവില്‍ എക്‌സിക്യൂട്ടീവ് ഓഫീസറാണ്. 2019 ല്‍ അഴിച്ചെടുത്ത സ്വര്‍ണപ്പാളി ചെമ്പ് ആണെന്ന് മഹ്‌സറില്‍ എഴുതിയത് മുരാരി ബാബുവായിരുന്നു. എന്നാല്‍ തന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് താന്‍ സ്വര്‍ണത്തില്‍ ചെമ്പ് തെളിഞ്ഞെന്ന് എഴുതി നല്‍കിയതെന്നാണ് മുരാരി ബാബു വിശദീകരച്ചത്.

അതിനിടെ മുരാരി ബാബുവിനെതിരെ കൂടുതല്‍ ക്രമക്കേട് ആരോപണങ്ങള്‍ ഉയര്‍ന്നു. ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ സ്വര്‍ണ രുദ്രാക്ഷമാല കാണാതായതില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായുള്ള ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ട് ഉണ്ട്. 2021 ല്‍ ക്ഷേത്രത്തില്‍ തീപിടിച്ചത് മറച്ചുവെച്ചു, ഭക്തരില്‍ നിന്നും രസീത് വാങ്ങാതെ പണം വാങ്ങി എന്നും കണ്ടെത്തിയിരുന്നു. സംഭവം നടക്കുമ്പോള്‍ ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ് മുരാരി ബാബു. തുടര്‍ന്ന് 2022 ലല്‍ നടപടിക്ക് ശുപാര്‍ശ ചെയ്യുന്നതിനൊപ്പം അക്കൗണ്ട് ഓഡിറ്റ് ചെയ്യാനും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടില്‍ യാതൊരു അനക്കവും നടത്താതെ ദേവസ്വം ബോര്‍ഡ് അവഗണിക്കുകയായിരുന്നു.

Content Highlights: Action to be taken against more officials in Sabarimala gold scam

dot image
To advertise here,contact us
dot image