ലക്ഷണങ്ങളൊക്കെ ഉണ്ടായിട്ടും അവയെല്ലാം ഞാന്‍ അവഗണിച്ചു..ഒടുവില്‍; തന്റെ കാന്‍സര്‍ അനുഭവം വെളിപ്പെടുത്തി യുവതി

ജെസീക്ക ഫാരിംഗ്ടണ്‍ എന്ന യുവതിയാണ് സോഷ്യല്‍മീഡിയ പേജിലൂടെ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്

ലക്ഷണങ്ങളൊക്കെ ഉണ്ടായിട്ടും അവയെല്ലാം ഞാന്‍ അവഗണിച്ചു..ഒടുവില്‍; തന്റെ കാന്‍സര്‍ അനുഭവം വെളിപ്പെടുത്തി യുവതി
dot image

കാന്‍സര്‍ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് മറ്റുള്ളവര്‍ക്ക് അറിവ് നല്‍കാന്‍ ആളുകള്‍ അവരുടെ അനുഭവ കഥകള്‍ പങ്കിടുന്നത് പതിവാണ്. ഇപ്പോഴിതാ ടിക്ക്‌ടോക്കറായ ജെസിക്ക ഫാരിംഗ്ടണ്‍ തനിക്കുണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ്. ജെസിക്കയുടെ ശരീരത്തില്‍ പ്രത്യക്ഷപ്പെട്ട ലക്ഷണങ്ങള്‍ ഇങ്ങനെയായിരുന്നു.

'ആദ്യം ക്ഷീണവും രാത്രിയില്‍ വിയര്‍പ്പുമായിട്ടായിരുന്നു തുടക്കം. ഹോര്‍മോണ്‍ പ്രശ്‌നങ്ങളോ ജോലിഭാരമോ ഒക്കെയാവാം കാരണമെന്നായിരുന്നു കരുതിയത്. അതിന് ശേഷം ചര്‍മ്മത്തില്‍ ചൊറിച്ചിലുണ്ടായി. അങ്ങനെ തോന്നിയപ്പോള്‍ വെള്ളത്തിന്റെയോ അലക്ക് സോപ്പിന്റെയോ അലര്‍ജി മൂലമാണെന്നാണ് കരുതിയത്. അതൊന്നും ഞാന്‍ കാര്യമാക്കിയില്ല. മാറിക്കൊളളും എന്നാണ് കരുതിയത്. പക്ഷേ പോകെപോകെ ലക്ഷണങ്ങള്‍ വഷളായിത്തുടങ്ങി. അടുത്ത ഘട്ടത്തില്‍ ഒരു ചെറിയ കട്ടിയുള്ള മുഴയാണ് കണ്ടത്. അപ്പോള്‍ സംശയംതോന്നി ഡോക്ടറെ കാണുകയായിരുന്നു. പിന്നീട് മാമോഗ്രാം, അള്‍ട്രാസൗണ്ട്, ബയോപ്‌സി എന്നിവയൊക്കെ ചെയ്യുകയും രോഗനിര്‍ണയം നടത്തുകയും ചെയ്തു' ജെസീക്ക പറയുന്നു.

നോണ്‍-ഹോഡ്ജ് സ്‌കിന്‍ ഫോളികുലാര്‍ ലിംഫോമയുടെ ആദ്യകാല ലക്ഷണങ്ങളായിരുന്നു ജെസീക്കയ്ക്ക് ഉണ്ടായിരുന്നത്. താന്‍ ഇക്കാര്യം പങ്കുവച്ചത് ആരെയും ഭയപ്പെടുത്താനല്ല എന്നും മറിച്ച് രോഗങ്ങളെക്കുറിച്ച് ശരീരം കാണിച്ചുതരുന്ന ഒരു ലക്ഷണങ്ങളെയും അവഗണിക്കരുത് എന്ന് എല്ലാവരേയും ഓര്‍മപ്പെടുത്താനാണെന്നും ജെസീക്ക പറയുന്നു.

എന്താണ് ഫോളികുലാര്‍ ലിംഫോമ

സാവധാനത്തില്‍ വളരുന്ന ഒരു കാന്‍സറാണ് ഫോളികുലാര്‍ ലിംഫോമ. ലിംഫ്‌നോഡുകള്‍, അസ്ഥിമജ്ജ മറ്റ് അവയവങ്ങള്‍ എന്നിവയെയാണ് ഇത് ബാധിക്കുന്നത്. പനി, വിറയല്‍, ക്ഷീണം,ശരീരഭാരം കുറയല്‍, കഴുത്തിലോ കക്ഷത്തിലോ ഞരമ്പിലോ വേദനയില്ലാത്ത വീക്കം എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍.

Content Highlights :I ignored all the symptoms even though I had them. A young woman reveals her cancer experience

dot image
To advertise here,contact us
dot image