
ഛണ്ഡീഗഡ്: പ്രായം വെറും നമ്പറാണെന്ന് പറയാറുണ്ട്. അങ്ങനെ പ്രായത്തെ വെറും നമ്പറാക്കിയ ഒരു മുത്തശ്ശിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 106 വയസാണ് മുത്തശ്ശിക്ക്. നാലാം തലമുറയ്‌ക്കൊപ്പം ഷോപ്പിംഗിനിറങ്ങിയ മുത്തശ്ശിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്നിരിക്കുന്നത്.
പഞ്ചാബിലെ ഒരു ഷോപ്പിംഗ് മാളിലാണ് സംഭവം. യഷ്‌വി രഹേജ എന്ന ഇന്‍സ്റ്റഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മുത്തശ്ശിയുടെ നാലാം തലമുറയിലുള്ള ചെറുമകളാണ് യഷ്‌വി രഹേജ. കാറില്‍ നിന്നിറങ്ങി വോക്കറില്‍ ഷോപ്പിംഗ് മാഷിലേക്ക് മുത്തശ്ശി കയറുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. തുടര്‍ന്ന് വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതും ട്രയല്‍ ചെയ്യുന്നതും കാണാം. തുണിയെടുത്ത ശേഷം അത് തയ്യല്‍ക്കാരനെ ഏല്‍പ്പിച്ച് അളവുമെടുത്ത് ചെറുമകള്‍ക്കൊപ്പം ഭക്ഷണവും കഴിച്ചാണ് മുത്തശ്ശി മടങ്ങുന്നത്.
നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്. പ്രായം വെറും നമ്പറാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
Content Highlights- 106-year-old woman goes shopping with great granddaughter. Video went viral.