
തൊടുപുഴ: മകൻ്റെ മർദ്ദനത്തെ തുടർന്ന് ചികിത്സയിലായിരുന്ന മുതിർന്ന സിപിഐഎം നേതാവ് മരണത്തിന് കീഴടങ്ങി. ഇടുക്കി കജനാപാറ സ്വദേശിയായ ആണ്ടവർ (84) ആണ് മരിച്ചത്. രാജകുമാരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റും ദീർഘകാലം സിപിഐഎം രാജാക്കാട് ഏരിയാ കമ്മിറ്റി അംഗവുമായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് വാക്കുതർക്കത്തെ തുടർന്ന് മകൻ മണികണ്ഠൻ ആണ്ടവരുടെ തലയ്ക്കടിച്ചത്. ഇയാൾ റിമാൻഡിലാണ്.
ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. പിതാവുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട മണികണ്ഠൻ ടേബിൾ ഫാനുപയോഗിച്ച് ആണ്ടവരെ മർദിച്ചു. സംഭവ സമയം വീട്ടിൽ മറ്റാരും ഇല്ലായിരുന്നു. തലയിലും മുഖത്തും അടിയേറ്റ ആണ്ടവരെ ആദ്യം തേനി മെഡിക്കൽ കോളേജിലും തുടർന്ന് മധുര മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയുമായിരുന്നു.
Content Highlights: CPM leader dies after being treated for assault by son