ലോകത്തിലെ മറ്റെന്തും കാണാം പക്ഷേ മനുഷ്യമുഖങ്ങൾ 'വ്യാളി' സമാനം; വിചിത്രമായ അവസ്ഥയുമായി 52കാരി

ജീവിതത്തിൽ ഒറ്റപ്പെട്ട് ഡിപ്രഷനിൽ കഴിഞ്ഞിരുന്ന ഇവർ മദ്യത്തിന് അടിമയാകുകയും ചെയ്തുവെന്ന് റിപ്പോർട്ടിൽ പറയുന്നു

ലോകത്തിലെ മറ്റെന്തും കാണാം പക്ഷേ മനുഷ്യമുഖങ്ങൾ 'വ്യാളി' സമാനം; വിചിത്രമായ അവസ്ഥയുമായി 52കാരി
dot image

നെതർലെൻഡ്‌സിലെ ഹേഗിലുള്ള അമ്പത്തിരണ്ടുകാരിയാണ് വിചിത്രമായ അസുഖത്തിന് ഇരയായിരിക്കുന്നത്. അസാധാരണമായ ന്യൂറോളജിക്കൽ പ്രശ്‌നം മൂലം ആളുകളുടെ മുഖങ്ങളെല്ലാം വിചിത്രമായ രീതിയിലാണ് ഇവർക്ക് കാണാൻ കഴിയുക. ദ ലാൻസെറ്റ് എന്ന മെഡിക്കൽ ജേർണലിലാണ് ഇവരുടെ ദുരവസ്ഥയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. ഈ അവസ്ഥയിൽ ഇവർ ആളുകളുടെ മുഖം ഡ്രാഗണിന്റെ (വ്യാളി) മുഖം പോലെയാണ് കാണുന്നത്. പിന്നീട് ഒരു ദിവസം തന്നെ തുടർച്ചയായി ഇത്തരം മുഖങ്ങൾ ഇവർ ഹാലൂസിനേറ്റ് ചെയ്യുകയും ചെയ്യും.

അവർക്ക് യഥാർത്ഥ മുഖങ്ങൾ മനസിലാക്കാനും തിരിച്ചറിയാനും കഴിയും എന്നാൽ കുറച്ച് നിമിഷങ്ങൾക്കകം അവ കറുപ്പ് നിറത്തിലാവും നീളും കാതുകളും മൂക്കുകളും നീളും തിളങ്ങുന്ന മഞ്ഞ, നീല അല്ലെങ്കിൽ ചുവന്ന നിറത്തിൽ കണ്ണുകൾ വലുതാകും തൊലി ചുളുങ്ങും. മതിലുകൾ, ഇലക്ട്രിക്കൽ സോക്കറ്റുകൾ, കമ്പ്യൂട്ടർ സ്‌ക്രീനുകൾ എന്നിവയിൽ നിന്നും ഇത്തരത്തിലുള്ള രൂപങ്ങൾ അവരുടെ അടുത്തേക്ക് നടന്നടുക്കുന്നതായി അവർക്ക് തോന്നും. രാത്രിയിലും ഇത്തരം രൂപങ്ങൾ ഇവരുടെ മുന്നിൽ നിൽക്കുന്നത് പോലെ തോന്നുമത്രേ.

മുതിർന്ന് തുടങ്ങിയപ്പോഴാണ് ഇവരിൽ ഈ അവസ്ഥ ശ്രദ്ധിച്ചു തുടങ്ങിയത്. പിന്നീടുള്ള ജീവിതത്തിൽ ഒറ്റപ്പെട്ട് ഡിപ്രഷനിൽ കഴിഞ്ഞിരുന്ന ഇവർ മദ്യത്തിന് അടിമയാകുകയും ചെയ്തുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

പ്രോസോപോമെറ്റമോർഫോപ്‌സിയ അഥവാ പിഎംഒ എന്ന അവസ്ഥയാണ് ഇവർക്കെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനെ ഡമൺ ഫേസ് സിൻഡ്രോം എന്നും വിളിക്കാറുണ്ട്. മറ്റുള്ള വസ്തുക്കളെല്ലാം നന്നായി കാണാൻ കഴിയുമ്പോൾ മനുഷ്യരെ മാത്രം ഭീകരരൂപമായി കാണും. രൂപത്തിൽ, വലുപ്പത്തിൽ, നിറത്തിൽ, സ്ഥാനത്തിൽ എല്ലാം മാറ്റം തോന്നും. തലച്ചോറിനുണ്ടാകുന്ന ആഘാതം അല്ലെങ്കിൽ മുറിവുകൾ ഈ അവസ്ഥയ്ക്ക് കാരണമാകാം. അല്ലെങ്കിൽ തലയിലുണ്ടാകുന്ന പരിക്ക്, അപസ്മാരം, മൈഗ്രേൻ എന്നിവയെല്ലാം ഇതിന് കാരണമാകാം.

ലോകത്താകമാനും ഇതുവരെയും നൂറിൽ താഴെ ആളുകൾക്ക് മാത്രമാണ് ഈ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ചിലർക്ക് ആഴ്ചകളും ദിവസങ്ങളും മാത്രമായിരിക്കും ഈ അവസ്ഥ, മറ്റു ചിലർക്ക് ഇത് വർഷങ്ങളോളം നീണ്ടുനിൽക്കും. ഇത് പലരെയും മാനസികമായി തളർത്തുന്നതിനാൽ ഈ അവസ്ഥയെ മറികടക്കാൻ കഴിയാതെ വന്നേക്കാമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. ഈ അവസ്ഥയിൽ ഉത്കണ്ഠ ഉണ്ടാവുന്നതിനാൽ പലരും സമൂഹത്തിൽ നിന്ന് ഒറ്റപ്പെടാൻ ഇടയാക്കും ഇത് ഇവരെ ഡിപ്രഷനിലേക്ക് നയിക്കും.

ഇതുവരെയും പൂർണമായും എന്താണ് ഈ അവസ്ഥയുടെ മൂലകാരണമെന്ന് ഗവേഷകർക്ക് മനസിലായിട്ടില്ല. എന്നാൽ തലച്ചോറിന് ഉണ്ടാകുന്ന ക്ഷതം, സ്‌ട്രോക്ക, ട്യൂമർ, മൈഗ്രേൻ, മയക്കുമരുന്ന് എന്നിവയെല്ലാം ഇത്തരം അനുഭവങ്ങൾ ഉണ്ടാക്കാമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.

Content Highlight: 52year old woman suffering from rare neuro disorder in which human face appeared as dragons

dot image
To advertise here,contact us
dot image