
ഒരു വാഴപ്പഴം കഴിച്ച ശേഷം നാല് ഗ്ലാസ് വെള്ളം കുടിച്ചാല്‍ അസിഡിറ്റി നിയന്ത്രിക്കാന്‍ കഴിയും എന്ന് അവകാശപ്പെടുന്ന തരത്തിലുളള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. യഥാര്‍ഥത്തില്‍ ഒരു വാഴപ്പഴവും 4 ഗ്ലാസ് വെള്ളവും കഴിച്ചാല്‍ അസിഡിറ്റി മാറുമോ?
ഇതിന് ഉത്തരം ലഭിക്കണമെങ്കില്‍ ആദ്യം അസിഡിറ്റിയെക്കുറിച്ച് അറിയേണ്ടതുണ്ട്. സാധാരണയായി ആമാശയത്തിലെ ആസിഡ് ഭക്ഷണനാളിയിലേക്ക് തിരികെ ഒഴുകുമ്പോഴാണ് അസിഡിറ്റി ഉണ്ടാകുന്നത്. എരിവുള്ളതോ എണ്ണമയമുള്ളതോ ആയ ഭക്ഷണം കഴിക്കുമ്പോഴോ, ഭക്ഷണം കഴിച്ച ഉടനെ കിടക്കുന്നതോ അതുമല്ലെങ്കില്‍ സമ്മര്‍ദ്ദം കൊണ്ടോ അസിഡിറ്റി ഉണ്ടാകാം.
അസിഡിറ്റിയുടെ ലക്ഷണങ്ങള്‍
നെഞ്ചില്‍ കത്തുന്ന പോലുള്ള അനുഭവം, വയറുവീര്‍ക്കല്‍, വായില്‍ പുളിപ്പ് എന്നിവ സാധാരണയായി അസിഡിറ്റിയുടെ ലക്ഷണമായി കണക്കാക്കുന്നു.
വാഴപ്പഴവും വെള്ളവും അസിഡിറ്റി ഇല്ലാതാക്കുമോ
താനെയിലെ കിംസ് ഹോസ്പിറ്റലിലെ ചീഫ് ഡയറ്റീഷ്യന്‍ ഡി.ടി ഗുല്‍നാസ് ഷേയ്ഖ് പറയുന്നത് നോക്കാം. "വാഴപ്പഴവും വെളളവും ഉപയോഗിച്ചുള്ള ഈ ടെക്‌നിക് ആശ്വാസം നല്‍കുന്നതാണ് . പക്ഷേ എല്ലാവര്‍ക്കും ഫലപ്രദമല്ല. വാഴപ്പഴം സാധാരണയായി ക്ഷാരഗുണമുളളതാണ്. അവ ആമാശയ പാളിയെ സ്വാധീനിക്കുകയും ആമാശയത്തിലെ അള്‍സറിനെ ശമിപ്പിക്കുകയും ചെയ്യും. വെള്ളം കുടിക്കുന്നത് ആമാശയത്തിലെ ആസിഡ് താല്‍ക്കാലികമായി നേര്‍പ്പിക്കും. അതിനാല്‍ ഈ കോമ്പിനേഷന്‍ നേരിയ അസിഡിറ്റിക്ക് കുറച്ച് ആശ്വാസം നല്‍കും." ഡോ. ഷെയ്ഖ് പറയുന്നു.
ഈ വിദ്യ എല്ലാവരിലും ഒരു പോലെ പ്രവര്‍ത്തിക്കില്ല. കാരണം ഒരോരുത്തരുടെയും ശരീരം വ്യത്യസ്ത രീതിയിലാണ് ഇതിനോട് പ്രതികരിക്കുന്നത്. ചിലര്‍ക്ക് ഒരേസമയം അമിതമായി വെള്ളം കുടിക്കുന്നത് വയറു വീര്‍ക്കുന്നതിനോ ലക്ഷണങ്ങള്‍ വഷളാക്കുന്നതിനോ കാരണമാകും. മിക്കവര്‍ക്കും വാഴപ്പഴം സുരക്ഷിതമാണെങ്കിലും, കുറച്ച് ആളുകള്‍ക്ക് അവ ഗ്യാസ് രൂപപ്പെടുത്തുന്നതായി തോന്നിയേക്കാം. ഇനി അസിഡിറ്റി ഇടയ്ക്കിടെ ഉണ്ടാകുന്നതോ ആസിഡ് റിഫ്‌ളക്‌സ് അല്ലെങ്കില്‍ അള്‍സര്‍ പോലുള്ള ആഴത്തിലുള്ള പ്രശ്‌നങ്ങള്‍ മൂലമോ ആണെങ്കില്‍, ഈ ലളിതമായ മാര്‍ഗം മതിയാകില്ല.
ഇത് പരീക്ഷിക്കുന്നത് ദോഷകരമാണോ
ഈ വൈറല്‍ ഹാക്ക് പരീക്ഷിക്കുന്നത് ശരിക്കും ഇങ്ങനെയല്ല. മിതത്വം പ്രധാനമാണ്. ഡോ. ഷെയ്ഖ് മുന്നറിയിപ്പ് നല്‍കി. 'ഒരു വാഴപ്പഴവും 1-2 ഗ്ലാസ് വെള്ളവും നല്ലതാണ്. ഒരേസമയം നാല് വലിയ ഗ്ലാസ് കുടിക്കുന്നത് വയറ് നിറയ്ക്കുകയും അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും.
അസിഡിറ്റി നിയന്ത്രിക്കാന്‍ യഥാര്‍ത്ഥത്തില്‍ എന്താണ് ചെയ്യേണ്ടത്
ചെറിയ അളവില്‍, കൂടുതല്‍ തവണ ഭക്ഷണം കഴിക്കുക. ഭക്ഷണം കഴിച്ച ഉടനെ കിടക്കരുത്. എരിവുള്ളതോ, വറുത്തതോ, ടിന്നിലടച്ചതോ ആയ ഭക്ഷണങ്ങള്‍ പരിമിതപ്പെടുത്തുക. ദിവസം മുഴുവന്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക. അസിഡിറ്റി ഒരു പതിവ് പ്രശ്‌നമാണെങ്കില്‍, ഹാക്കുകളെ മാത്രം ആശ്രയിക്കുന്നതിനുപകരം ഒരു ഡോക്ടറെ സമീപിക്കേണ്ടതുണ്ട്.
(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവരാണെങ്കില്‍ വൈദ്യസഹായം തേടേണ്ടതാണ്)
Content Highlights :What happens if you eat 1 banana and drink 4 glasses of water; Behind the viral hacking that reduces acidity