
നമ്മുടെ വീട്ടിലെ ഓരോ മുറികളും ശുചിത്വത്തോടെ പരിപാലിക്കേണ്ടത് അത്യാവിശമാണ്. ശുചിത്വമുള്ള വീട്ടിൽ അസുഖങ്ങളും കുറവായിരിക്കും. അടുക്കളയും ശുചിമുറിയുമൊക്കെ വൃത്തിയാക്കി സൂക്ഷിക്കേണ്ട ആവശ്യകതയെ പറ്റി നമ്മൾ പലപ്പോഴും സംസാരിക്കാറുണ്ട് അല്ലേ. അതേപോലെ തന്നെ പ്രധാനമാണ് നിങ്ങളുടെ കിടപ്പുമുറിയിലെ ശുചിത്വവും. മുറി വൃത്തിയാക്കുന്നത് മാത്രമല്ല മുറിയിൽ എന്തൊക്കെ ഉപയോഗിക്കുന്നു എന്നതും ശുചിത്വത്തിന്റെ ഭാഗമാണ്. അത്തരത്തിൽ നിങ്ങളുടെ കിടപ്പുമുറിയിലുള്ള അപകടകരമായ മൂന്ന് വസ്തുക്കളേ പറ്റിയാണ് ഇനി പറയാൻ പോവുന്നത്.
നിങ്ങളുടെ കിടപ്പുമുറിയിലെ 3 അപകടകരമായ ഏതൊക്കെയാണ്?
നിങ്ങളുടെ കിടപ്പുമുറിയിലെ ചില വസ്തുക്കൾ നിശബ്ദമായി നിങ്ങളുടെ ദീർഘകാല ആരോഗ്യത്തെയും, ഉറക്കത്തെയും ബാധിച്ചേക്കാം. മിക്ക കിടപ്പുമുറികളിലും കാണപ്പെടുന്നതും എത്രയും വേഗം വലിച്ചെറിയേണ്ടതുമായ 3 ഏറ്റവും സാധാരണമായതും അതേസമയം, അപകടകരമായതുമായ വസ്തുക്കൾ ഇവയാണ്
ഒരുപാട് കാലം ഉപയോഗിച്ച തലയിണകളിൽ കാലക്രമേണ പൊടിപടലങ്ങൾ, വിയർപ്പ് എന്നിവ അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. അതിനാൽ ഇത് അലർജി പോലെയുള്ള അസുഖങ്ങൾ വരാൻ സാധ്യത ഏറെയാണ്. നിങ്ങളുടെ തലയിണയ്ക്ക് 1 മുതൽ 2 വർഷം വരെ പഴക്കമുണ്ടെങ്കിൽ, അത് മാറ്റാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിതെന്ന് മനസിലാക്കിക്കോളൂ.
എയർ ഫ്രെഷനറുകളിൽ പലതും ഫ്താലേറ്റുകളും വോളറ്റൈൽ ഓർഗാനിക് സംയുക്തങ്ങളും (VOCs) പുറത്തുവിടുന്നു. ഇവ ഹോർമോൺ തകരാറുകളിലേക്കും ശ്വസന പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. എയർ ഫ്രെഷനറുകളെക്കുറിച്ചുള്ള സമീപകാല പഠനങ്ങൾ അനുസരിച്ച് അവയിൽ 86 ശതമാനവും ഫ്താലേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രത്യുൽപാദന പ്രശ്നങ്ങൾക്കും ആസ്ത്മയ്ക്കും കാരണമാകുന്ന ഒരു രാസവസ്തുവാണ്. ഇതും കിടപ്പുമുറികളെ വിശലിപ്തമാക്കുന്നു.
7 മുതൽ 10 വർഷം വരെ പഴക്കമുള്ള ഏതൊരു മെത്തയും ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കുകയും ഒടുവിൽ വിട്ടുമാറാത്ത നടുവേദനയ്ക്ക് കാരണമാവുകയും ചെയ്തേക്കാം. അതിനാൽ, ശരിയായ സമയത്ത് ഇവ മാറ്റിസ്ഥാപിക്കുക അനിവാര്യമാണ്. അതിനാൽ നിങ്ങൾ ഉറങ്ങുന്നയിടം വൃത്തിയായും മികച്ചതായും വെക്കാൻ എപ്പോഴും ശ്രദ്ധിക്കുക.
Content Highlights- Are there these three things in the bedroom? But they could be making you sick