അടുത്ത 100 കോടി അടിക്കുവോ? വിവാദങ്ങൾക്കിടയിൽ 'LIK' യുമായി പ്രദീപ് രംഗനാഥൻ വീണ്ടും വരുന്നു

ചിത്രത്തെ സംബന്ധിച്ച് നേരത്തെ ചില വിവാദങ്ങളുണ്ടായിരുന്നു, സെപ്റ്റംബർ 18-ന് തിയറ്ററുകളിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും, പിന്നീട് റിലീസ് മാറ്റിവെച്ചേക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു

dot image

വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്ത് പ്രദീപ് രംഗനാഥൻ നായകനായ 'ലവ് ഇൻഷുറൻസ് കമ്പനി' (LIK) എന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ സിനിമാപ്രേമികൾ. 100 കോടിക്ക് മുകളിൽ കളക്ഷൻ നേടി വൻ ഹിറ്റായ ഡ്രാഗൺ'നു ശേഷം വരുന്ന പ്രദീപ് രംഗനാഥൻ സിനിമ ആയതിനാൽ അടുത്തിടെ പുറത്തിറങ്ങിയ ഓരോ അപ്‌ഡേറ്റുകളും ആവേശം കൂട്ടുന്നുണ്ട്. പ്രദീപ് രംഗനാഥനെ കൂടാതെ ക്രിതി ഷെട്ടി, എസ്ജെ സൂര്യ, മിഷ്‌കിൻ, യോഗി ബാബു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. നാം തമിഴർ കക്ഷി നേതാവ് സീമാൻ പ്രദീപ് രംഗനാഥൻ്റെ അച്ഛനായി അഭിനയിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. അനിരുദ്ധിന്റെ സംഗീതത്തിൽ പുറത്തിറങ്ങിയ 'ദീമാ' എന്ന ഗാനം ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു. പാട്ടുകൾ ഹിറ്റാകുമ്പോൾ സിനിമയുടെ ഹൈപ്പും കൂടുമെന്ന് പറയാറുണ്ടല്ലോ, അതുപോലെ തന്നെയാണ് 'LIK' ൻ്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്.

Pradeep Ranganathan

ആദ്യം ഓഗസ്റ്റ് 1-ന് ട്രെയിലർ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, രജനികാന്തിൻ്റെ 'കൂലി' എന്ന സിനിമയുടെ ട്രെയിലർ അന്നേ ദിവസം റിലീസ് ചെയ്തതുകൊണ്ട് 'LIK' ടീസർ മാറ്റിവെക്കുകയായിരുന്നു. ആരാധകരെ നിരാശരാക്കാതെ ഓഗസ്റ്റ് 27-ന് ടീസർ എത്തുമെന്ന് ഇപ്പോൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ, ചിത്രം സെപ്റ്റംബർ 18-ന് തിയറ്ററുകളിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും, പിന്നീട് റിലീസ് മാറ്റിവെച്ചേക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇത് പ്രേക്ഷകരെ നിരാശയിലാഴ്ത്തി.

എന്നാൽ, പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, ചിത്രം ദീപാവലി റിലീസായി ഒക്ടോബർ 17-ന് തിയറ്ററുകളിൽ എത്താനാണ് സാധ്യത. പ്രദീപ് രംഗനാഥൻ്റെ മറ്റൊരു ചിത്രമായ 'ഡ്യൂഡ്' കൂടി ദീപാവലിക്ക് മത്സരിക്കുന്നുണ്ടോ എന്ന ആശയക്കുഴപ്പവും ആരാധകർക്കുണ്ടായിരുന്നു. എന്നാൽ, 'ഡ്യൂഡ്' മാറ്റിവെക്കാൻ സാധ്യതയുണ്ടെന്നും അതുകൊണ്ട് 'LIK' ദീപാവലിക്ക് എത്തുമെന്നുമാണ് കരുതുന്നത്. ദീപാവലിക്ക് ധ്രുവ് വിക്രമിൻ്റെ 'ബൈസൺ' എന്ന ചിത്രവുമായാണ് 'LIK' മത്സരിക്കാൻ പോകുന്നത്.

ചിത്രത്തിൻ്റെ ടൈറ്റിൽ സംബന്ധിച്ച് നേരത്തെ ചില വിവാദങ്ങളുണ്ടായിരുന്നു. സിനിമയുടെ പേര് 'ലവ് ഇൻഷുറൻസ് കോർപ്പറേഷൻ' എന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, സംഗീത സംവിധായകൻ എസ്.എസ്. കുമരൻ ഈ പേര് തൻ്റേതാണെന്ന് അവകാശപ്പെട്ടതിനെ തുടർന്ന്, 'LIC' എന്നതിനെ 'LIK' എന്ന് മാറ്റുകയായിരുന്നു. ഈ മാറ്റങ്ങൾക്കൊടുവിൽ പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വലിയ തരംഗമുണ്ടാക്കിയിരുന്നു. എന്തായാലും സിനിമയുടെ ഓരോ അപ്‌ഡേറ്റുകളും ആകാംഷയോടെയാണ് ആരാധകർ ഉറ്റുനോക്കുന്നത്.

content highlights : After facing controversies, Pradeep Ranganathan's 'LIK' is all set to release

dot image
To advertise here,contact us
dot image