
ഏഷ്യ കപ്പിൽ ഇടം നേടിയതിന് പിന്നാലെ തകർപ്പൻ സെഞ്ച്വറിയുമായി റിങ്കു സിങ്. യുപിടി20 ലീഗിൽ മീററ്റ് മാവെറിക്‌സിന് വേണ്ടി ബാറ്റ് ചെയ്ത റിങ്കു വെറും 48 പന്തിൽ ഏഴ് ഫോറുകളും എട്ട് കൂറ്റൻ സിക്‌സറുകളും അടക്കം 108 റൺസ് നേടി. 225 എന്ന അതിശയിപ്പിക്കുന്ന സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
Chasing a target of 168, Rinku walks in at 38-4. Scores unbeaten 108 off 48. Wins the game in the 19th over. 🤯
— KolkataKnightRiders (@KKRiders) August 21, 2025
The One. The Only. RINKU SINGH! 🦁 💜
pic.twitter.com/YCjQcLMcaH
ഗോരഖ്പൂർ ലയൺസിനെതിരെ മാവെറിക്‌സിന് ആറ് വിക്കറ്റിന്റെ വിജയം നേടിക്കൊടുത്തു.
ഇതോടെ ഏഷ്യ കപ്പ് ഇലവനിൽ ശക്തമായ അവകാശ വാദം ഉന്നയിക്കാനും റിങ്കുവിനായി. 15 അംഗ ടീമിലിടം നേടിയെങ്കിലും റിങ്കു ആദ്യ ഇലവനിലുണ്ടാകുമോ എന്നതിൽ ഉറപ്പില്ല. ഐ പി എൽ ഈ സീസണിലെ മികവില്ലായ്മയും ചൂണ്ടിക്കാട്ടി താരത്തെ ടീമിലെടുത്തതിൽ തന്നെ വിമർശനങ്ങളുണ്ടായിരുന്നു.
ഇതിന്റെയെല്ലാം മുനയൊടിച്ചായിരുന്നു പ്രകടനം. ഇതോടെ ഫിനിഷർ റോളിൽ താൻ അപകടകാരി തന്നെയാണെന്ന് റിങ്കു വീണ്ടും തെളിയിച്ചു.
അതിനിടയിൽ റിങ്കു ഇലവനിലുണ്ടാകില്ലെന്ന വാദവുമായി അജിങ്ക്യാ രഹാനെയും രംഗത്ത് വന്നിരുന്നു. നിലവിൽ ശിവം ദുബെ, റിങ്കു സിങ്, ജിതേഷ് ശർമ എന്നിവരാണ് ഫിനിഷിങ് സ്ലോട്ടിൽ അവസരത്തിനായി രംഗത്തുള്ളത്.
Content Highlights-Rinku with century in the UPT20 League