ഈ മൂന്ന് ഉപകരണങ്ങള്‍ അടുക്കളയില്‍ ഉപയോഗിക്കരുത്; കാന്‍സറിന് സാധ്യത

പാചകത്തിന് ഉപയോഗിക്കുന്ന ചേരുവകള്‍ പോലെ തന്നെ പാചകോപകരണങ്ങളും ശ്രദ്ധിക്കേണ്ടവയാണ്

dot image

നമ്മുടെ ദൈനംദിന ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് പാചകം. എന്ത് പാകം ചെയ്യുന്നു എന്നതിന് ഒപ്പം തന്നെ പ്രധാനമാണ് എങ്ങനെ പാകം ചെയ്യുന്നുവെന്നുതും. പാചകത്തിന് ഉപയോഗിക്കുന്ന ചേരുവകള്‍ പോലെ തന്നെ പാചകോപകരണങ്ങളും ശ്രദ്ധിക്കേണ്ടതാണ്. നമ്മള്‍ ഉപയോഗിക്കുന്ന പല ഉപകരണങ്ങളും അവ നിര്‍മ്മിച്ചിരിക്കുന്ന വസ്തുക്കളും കാന്‍സര്‍ പോലെയുള്ള രോഗങ്ങള്‍ക്ക് കാരണമായേക്കാം.

കാന്‍സര്‍ സ്‌പെഷ്യലിസ്റ്റായ ഡോ. തരംഗ് കൃഷ്ണയുടെ അഭിപ്രായ പ്രകാരം താഴെ പറയുന്നു മൂന്ന് തരം അടുക്കള ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് കാൻസറിന് കാരണമായേക്കാം.

അലുമിനിയം

അലൂമിനിയം പാത്രങ്ങള്‍ മുതല്‍ അലൂമിനിയം ഫോയില്‍ റാപ്പുകള്‍ വരെ അടുക്കളയില്‍ ഏറ്റവും സാധാരണയായി നമ്മൾ ഉപയോഗിച്ച് വരുന്നവയാണ്. അലൂമിനിയം പാത്രങ്ങളില്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍, 1-2 മില്ലിഗ്രാം ലോഹം വരെ നിങ്ങളുടെ ഉള്ളിൽ ചെല്ലാൻ സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത് കാലക്രമേണ ശരീരത്തില്‍ വിഷാംശത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും കാന്‍സര്‍ കോശങ്ങളുടെ വികാസത്തിന് കാരണമാകുകയും ചെയ്തേക്കാം.

ടെഫ്‌ലോണ്‍ പൂശിയ നോണ്‍-സ്റ്റിക്ക് കുക്ക് വെയറുകൾ

ടെഫ്‌ലോണ്‍ പൂശിയ പാത്രങ്ങളിൽ സ്റ്റീല്‍ സ്‌ക്രബ്ബര്‍ ഉപയോഗിച്ച് സ്‌ക്രബ്ബ് ചെയ്യുന്നത് അപകടകരമാണ്. സ്റ്റീല്‍ സ്‌ക്രബ്ബര്‍ ഉപയോഗിക്കുമ്പോള്‍, അതിലെ ടെഫ്ലോൺ കോട്ടിംഗ് അടര്‍ന്നുപോവുകയും രാസവസ്തുക്കൾ പുറത്തുവരാന്‍ തുടങ്ങുകയും ചെയ്യുന്നു. ഇത്തരത്തിൽ ടെഫ്‌ലോണ്‍ കോട്ടിംഗ് അടര്‍ന്നു പോയാൽ പാത്രത്തിൽ നിന്ന് ഭക്ഷണത്തിലേക്ക് ദോഷകരമായ രാസവസ്തുക്കള്‍ കലർന്നേക്കാം ഇത് കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കും. ഇതുകൂടാതെ ഇത്തരത്തിലുള്ള പാത്രത്തിൽ പാചകം ചെയ്യുമ്പോള്‍ ദോഷകരമായ പുക പുറപ്പെടുവിക്കുകയുംപോളിമര്‍ ഫ്യൂം ഫീവര്‍ അല്ലെങ്കില്‍ ടെഫ്‌ലോണ്‍ ഫ്‌ലൂ എന്ന അവസ്ഥയിലേക്ക് മാറുകയും ചെയ്യുന്നു. പനി, വിറയല്‍, തലവേദന തുടങ്ങി പനി പോലുള്ള ലക്ഷണങ്ങള്‍ക്ക് ഇത് കാരണമാകുന്നു.

പ്ലാസ്റ്റിക് പാത്രങ്ങള്‍

പ്ലാസ്റ്റിക്ക് പാത്രങ്ങളിൽ ഫ്‌ലേം റിട്ടാര്‍ഡന്റുകള്‍ എന്നറിയപ്പെടുന്ന ദോഷകരമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന ചൂടുമായി ഇവ സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ ഈ രാസവസ്തുക്കൾ നിങ്ങളുടെ ഭക്ഷണത്തിൽ കലരുകയും ഇത് എന്‍ഡോക്രൈന്‍, പ്രത്യുല്‍പാദനം, ന്യൂറോബയോളജിക്കല്‍ സിസ്റ്റങ്ങളില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യാം. ഇത് ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ഇതിന് പകരം പിച്ചള, കാസ്റ്റ് ഇരുമ്പ് എന്നിവകൊണ്ട് നിര്‍മ്മിച്ച പാത്രങ്ങള്‍ ഉപയോഗിക്കാം.

Content Highlights-Do not use these three appliances in the kitchen; Risk of cancer

dot image
To advertise here,contact us
dot image