ശരീരത്തില്‍ വേദനയില്ലാത്ത മുഴകളുണ്ടോ? അവഗണിക്കരുത്

വേദനയില്ലാത്ത മുഴകളോ വീക്കങ്ങളോ ആയി പ്രത്യക്ഷപ്പെടുന്നതിനാല്‍ ഇവ ആദ്യ ഘട്ടത്തില്‍ കണ്ടെത്താന്‍ പ്രയാസമാണ്

dot image

നിങ്ങളുടെ ശരീരത്തില്‍ വേദനയില്ലാത്ത മുഴകളോ വീക്കങ്ങളോ ഉണ്ടോ? എന്നാല്‍ അതിനെ സാരമില്ല എന്ന് കരുതി തള്ളിക്കളയാന്‍ വരട്ടെ. ചിലപ്പോള്‍ ജീവിതകാലം മുഴുവന്‍ നിങ്ങളെ വേട്ടയാടാന്‍ കാത്തിരിക്കുന്ന രോഗമാണ് അതെങ്കിലോ? അറിയാം സാര്‍കോമ കാന്‍സറിനെക്കുറിച്ച്…

ശരീരത്തിലെ പേശികള്‍, അസ്ഥികള്‍,ഞരമ്പുകള്‍,കൊഴുപ്പ്, രക്തക്കുഴലുകള്‍ തുടങ്ങിയവയിലെ കലകളില്‍ നിന്ന് ഉത്ഭവിക്കുന്ന അപൂര്‍വ്വവും അപകടകരവുമായ കാന്‍സറാണ് സാര്‍കോമ കാന്‍സര്‍.

വേദനയില്ലാത്ത മുഴകളോ വീക്കങ്ങളോ ആയി പ്രത്യക്ഷപ്പെടുന്നതിനാല്‍ ഇവ ആദ്യ ഘട്ടത്തില്‍ കണ്ടെത്താന്‍ പ്രയാസമാണ്. ബിഎംസി ഹെല്‍ത്ത് റിസര്‍ച്ച് സെന്റര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് സാര്‍കോമയുടെ രോഗനിര്‍ണയം വൈകുന്നത് ശസ്ത്രക്രിയക്ക് പകരം അവയവങ്ങള്‍ മുറിച്ചുമാറ്റുന്ന സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്.

മറ്റ് കാന്‍സറുകളില്‍ നിന്ന് സാര്‍കോമ കാന്‍സര്‍ എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്? സ്തനാര്‍ബുദം, ശ്വാസകോശ അര്‍ബുദം, വന്‍കുടല്‍ കാന്‍സര്‍ തുടങ്ങിയ സാധാരണ കാന്‍സറുകളില്‍നിന്ന് സാര്‍കോമ കാന്‍സര്‍ വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു. ഇവയെ കാര്‍സിനോമകള്‍ എന്ന് വിളിക്കുന്നു. എപ്പിത്തീലിയന്‍ കോശങ്ങളില്‍ നിന്നാണ് ഇവ ഉണ്ടാകുന്നത്. ആന്തരിക അവയവങ്ങളെയും ശരീര കലകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കോശങ്ങളാണിത്.

ശരീരത്തില്‍ എവിടെയൊക്കെ സാര്‍കോമകള്‍ കാണപ്പെടാം

കൈകള്‍, കാലുകള്‍, നെഞ്ച്, വയറ്, പെല്‍വിസ് എന്നിവയാണ് സാര്‍ക്കോമ വികസിക്കാനുളള ശരീരത്തിലെ ഭാഗങ്ങള്‍. തുടക്കത്തില്‍ പലപ്പോഴും വേദനയില്ലാത്തതും ഉറച്ചതുമായ മുഴകളായോ ചര്‍മ്മത്തിനടിയിലോ മൃദുവായ കോശങ്ങളിലെ ആഴത്തിലോ വീക്കങ്ങളായോ കാണപ്പെടുന്നു. വേദനയില്ലാത്തതുകൊണ്ട് ആളുകള്‍ പലപ്പോഴും അവയെ അവഗണിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഈ മുഴകള്‍ വളരുമ്പോള്‍ അത് അടുത്തുളള ഞരമ്പുകളെയോ പേശികളെയോ ആന്തരിക അവയവങ്ങളെയോ അമര്‍ത്താന്‍ തുടങ്ങും. ഒടുവില്‍ അത് മറ്റ് പ്രശ്‌നങ്ങളിലേക്ക് നീങ്ങും. വേദന അല്ലെങ്കില്‍ ചെറിയ ചലനം പോലെയുളള ശ്രദ്ധേയമായ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോഴേക്കും കാന്‍സര്‍ ഇതിനകംതന്നെ ഒരു വിപുലമായ ഘട്ടത്തിലായിട്ടുണ്ടാവാം.

അസാധാരണമായ വീക്കം, ഉറച്ച മുഴകള്‍ അല്ലെങ്കില്‍ സ്ഥിരമായ മുഴകള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ അവ വേദനാജനകമല്ലെങ്കില്‍പ്പോലും ഉടന്‍തന്നെ ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്.നേരത്തെയുള്ള രോഗനിര്‍ണയം പലപ്പോഴും സങ്കീര്‍ണ്ണതകള്‍ കുറയ്ക്കുന്നു. കൂടാതെ അതിജീവനത്തിനുളള സാധ്യതയും വര്‍ധിപ്പിക്കും.

Content Highlights : Do you have painless lumps on your body? Don't ignore them

dot image
To advertise here,contact us
dot image