
ഏഷ്യാ കപ്പ് ടീം സെലക്ഷനിൽ പരിശീലകൻ ഗൗതം ഗംഭീറിനെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ ഓപ്പണർ സദഗോപ്പൻ രമേശ്. ഗംഭീർ തന്റെ ഇഷ്ടക്കാരെ മാത്രമാണ് ടീമിലെടുക്കുന്നതെന്നും മികച്ച താരങ്ങൾക്കായി അദ്ദേഹം സെലക്ഷൻ കമ്മറ്റിക്ക് മുന്നിൽ വാദിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
സെപ്റ്റംബർ 9 ന് ആരംഭിക്കുന്ന ഏഷ്യ കപ്പിനുള്ള 15 അംഗ ടീമിൽ നിന്ന് ശ്രേയസ് അയ്യരും യശസ്വി ജയ്‌സ്വാളും ഒഴിവാക്കപ്പെട്ടത് ശ്രദ്ധേയമായി. ജയ്‌സ്വാൾ സ്റ്റാൻഡ്‌ബൈ കളിക്കാരിൽ ഒരാളാണെങ്കിലും, അയ്യർക്ക് ബാക്കപ്പ് ഓപ്ഷനുകളിൽ പോലും അവസരം നൽകിയില്ല.
ഐപിഎല്ലില്‍ കളിക്കാരനായും ക്യാപ്റ്റനായും മികവ് കാട്ടിയിട്ടും, ആഭ്യന്തര ക്രിക്കറ്റിൽ മിന്നിയിട്ടും ശ്രേയസിനെ ഏഷ്യാ കപ്പ് ടീമിലെടുക്കാതിരുന്നതിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. പല മുന്‍ താരങ്ങളും സെലക്ടര്‍മാരുടെ തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
എന്നാൽ മികവില്ലാത്തത് കൊണ്ടല്ല, ഉൾപ്പെടുത്താൻ പറ്റിയ സ്ലോട്ട് ഇല്ലാത്തത് കൊണ്ടാണ് ഉൾപ്പെടുത്താത്തത് എന്നായിരുന്നു സെലക്ഷൻ കമ്മറ്റിയുടെ വാദം.
Content Highlights: 'Gambhir picks his favorites, '; Former Indian opener criticizes