
മലപ്പുറം: പൊതുവേദിയിൽ വാക്കുതർക്കവുമായി ആരോഗ്യമന്ത്രി വീണ ജോർജും മഞ്ചേരി നഗരസഭാ ചെയർപേഴ്‌സൺ വി എം സുബൈദയും. മഞ്ചേരി മെഡിക്കൽ കോളജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി. ഇതിനിടെയാണ് വേദിയിൽ മഞ്ചേരി ജനറൽ ആശുപത്രിയെ ചൊല്ലി വാക്കുതർക്കമുണ്ടായത്.
ജനറൽ ആശുപത്രിയുമായി ബന്ധപ്പെട്ട് വിവാദങ്ങളുടെ ആവശ്യമില്ലെന്നും അത് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തന്നെ നഗരസഭയ്ക്ക് കൈമാറിയതാണെന്നും ഉത്തരവാദിത്തം നഗരസഭയ്ക്കാണെന്നും ഓർഡർ ഉയർത്തിപ്പിടിച്ച് മന്ത്രി പറഞ്ഞു. ഇതോടെയാണ് നഗരസഭാ അധ്യക്ഷ മന്ത്രിക്ക് അടുത്തെത്തി സംസാരിക്കാൻ തുടങ്ങി. മന്ത്രി വാസ്തവ വിരുദ്ധമായാണ് സംസാരിക്കുന്നതെന്നും ആശുപത്രി പൂർണമായി കൈമാറിയിട്ടില്ലെന്നും ചെയർപേഴ്‌സൺ മൈക്കിലൂടെതന്നെ മറുപടി നൽകി. ഇതോടെ പരിപാടിയിൽ കൂവിവിളികളും കരഘോഷങ്ങളും ഉയർന്നു.
Content Highlights : Health Minister and Manjeri Municipality Chairperson have a verbal argument in a public forum