
രാവിലെ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയില്ലെന്ന തോന്നല്‍, നിരാശയുടെ പടുകുഴിയിലേക്ക് വീണുപോകുന്ന അവസ്ഥ, ഞാന്‍ ഇല്ലാതായാല്‍ ലോകം തന്നെ നന്നായേനേ എന്ന തോന്നല്‍,ഒന്നും ചെയ്യാന്‍ കഴിയാതെ മരവിച്ചിരിക്കുന്ന അവസ്ഥ. ഇത്തരം തോന്നലുകള്‍ എപ്പോഴെങ്കിലും നിങ്ങളെ ബാധിച്ചിട്ടുണ്ടോ? പലപ്പോഴും വിഷാദ രോഗമുളള ആളുകള്‍ക്ക് ദൈനംദിന ജീവിതത്തിലെ പല ആവശ്യങ്ങളും നിറവേറ്റാന്‍ കഴിയില്ല. സ്ഥിരമായ ഒരു ജോലിയോ അര്‍ത്ഥവത്തായ സൗഹൃദങ്ങളും ബന്ധങ്ങളും ഉണ്ടായിരിക്കുക, അല്ലെങ്കില്‍ വീട് ചിട്ടയായി സൂക്ഷിക്കുക എന്നിവയൊക്കെ കഠിനമായ പരിശ്രമമായി തോന്നുകയും ചെയ്യും.ക്രമേണ കാര്യങ്ങള്‍ തകരാന്‍ തുടങ്ങും.
എന്താണ് ഹൈ-ഫങ്ഷണല്‍ ഡിപ്രഷന്‍
ഇത്തരക്കാരില്‍ വിഷാദം പുറമേനിന്ന് നോക്കുമ്പോള്‍ ആര്‍ക്കും മനസിലാകാത്ത വിധത്തില്‍ കാണപ്പെടും. ദൈനംദിന കാര്യങ്ങള്‍ ചെയ്യുന്നതിനോ മറ്റ് കാര്യങ്ങള്‍ക്കോ ഒന്നും തടസമുണ്ടാവില്ല. പക്ഷേ നിങ്ങളുടെ മനസ് വളരെ പ്രക്ഷുബ്ധമായിരിക്കും. ഹൈ-ഫങ്ഷണല്‍ ഡിപ്രഷനുള്ള ആളുകള്‍ വിഷാദത്തിന്റെ ലക്ഷണങ്ങളുമായി ജീവിക്കുന്നവരും താരതമ്യേനെ സ്ഥിരതയുളള ജീവിതം നയിക്കുന്നവരുമായിരിക്കും. ഹൈ ഫങ്ഷണല്‍ വിഷാദോഗമുള്ള ഒരാള്‍ക്ക് ക്ലിനിക്കല്‍ വിഷാദമോ മേജര്‍ ഡിപ്രസീവ് ഡിസോര്‍ഡറോ ഉള്ളവര്‍ക്ക് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാവാം.
സാധാരണ വിഷാദത്തിന്റെ ലക്ഷണങ്ങള്‍
മേജര്‍ ഡിപ്രഷനും ഹൈ- ഫങ്ഷണല്‍ ഡിപ്രഷനും തമ്മില്‍ വ്യത്യാസമുണ്ട്. മേജര്‍ ഡിപ്രഷനുള്ള ആളുകള്‍ക്ക് നിത്യജീവിതത്തില്‍ ശ്രദ്ധ ആവശ്യമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെടും.എന്നാല്‍ ഹൈ -ഫങ്ഷണല്‍ ഡിപ്രഷന്‍ ഉള്ളവര്‍ക്ക് മേജര്‍ ഡിപ്രഷനുള്ള ആളുകള്‍ക്ക് സമാനമായ വികാരങ്ങളോടെ ജീവിക്കുകയും അതേസമയം ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുകയും ചെയ്യും. അവര്‍ക്ക് ഒന്നും കുഴപ്പമില്ല എന്ന് തോന്നിയാലും വാസ്തവത്തില്‍ അവര്‍ ബുദ്ധിമുട്ടിലാണ്.
ഹൈ ഫങ്ഷണല്‍ ഡിപ്രഷന്റെ വ്യത്യസ്ത ലക്ഷണങ്ങള്‍
(മാനസികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് സ്വയം തോന്നുകയോ നിങ്ങള്‍ കാരണം മറ്റുള്ളവര്‍ ബുദ്ധിമുട്ടുന്നുണ്ടെന്ന് തോന്നുകയോ ചെയ്യുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഒരു മാനസിക രോഗ വിദഗ്ധനെ കാണേണ്ടതുണ്ട്)
Content Highlights :These are the symptoms of high-functioning depression