സഞ്ജുവിനെ ചഹല്‍ അങ്ങനെ ചതിക്കില്ല; ലോകകപ്പിനുള്ള പ്ലെയിങ് ഇലവന്‍ തിരഞ്ഞെടുത്ത് താരം

തന്റെ പഴയ കൂട്ടുകാരനായ കുല്‍ദീപ് യാദവിന് ചാഹല്‍ പ്ലെയിംഗ് ഇലവനില്‍ ഇടം നല്‍കിയിട്ടില്ല

സഞ്ജുവിനെ ചഹല്‍ അങ്ങനെ ചതിക്കില്ല; ലോകകപ്പിനുള്ള പ്ലെയിങ് ഇലവന്‍ തിരഞ്ഞെടുത്ത് താരം
dot image

ഐസിസി ടി-20 ലോകകപ്പിനുള്ള ഇന്ത്യയുടെ ഇലവനെ തിരഞ്ഞെടുത്ത് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍. ന്യൂസിലാന്‍ഡിനെതിരെയുള്ള പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഇഷാന്‍ കിഷനെ ഒഴിവാക്കികൊണ്ടാണ് അദ്ദേഹം ഇലവനെ തിരഞ്ഞെടുത്തത്. എന്നാല്‍ ന്യാസിലാന്‍ഡ് പരമ്പരയില്‍ മോശം ഫോമിലുണ്ടായിരുന്ന സഞ്ജു സാംസണെ തന്നെയാണ് ചഹല്‍ കീപ്പറായി ടീമില്‍ ഉള്‍പ്പെടുത്തിയത്.

ഓപ്പണിങ്ങില്‍ അഭിഷേക് ശര്‍മയും സഞ്ജുവും ഇറങ്ങുമ്പോള്‍ മൂന്നാം നമ്പറില്‍ തിലക് വര്‍മ തിരിച്ചെത്തും. നാലാം നമ്പറില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ് ചഹലിന്റെ ഇലവനില്‍.

പിന്നീട് ഹാര്‍ദിക്ക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, ശിവം ദുബെ എന്നീ ഓള്‍റൗണ്ടര്‍മാരും ഫിനിഷിങ്ങില്‍ റിങ്കു സിങ്ങും അണിനിരക്കും.

Also Read:


തന്റെ പഴയ കൂട്ടുകാരനായ കുല്‍ദീപ് യാദവിന് ചാഹല്‍ പ്ലെയിംഗ് ഇലവനില്‍ ഇടം നല്‍കിയിട്ടില്ല. പകരം വരുണ്‍ ചക്രവര്‍ത്തിയെ ആണ് ചാഹല്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി ഇലവനില്‍ ഉള്‍പ്പെടുത്തിയത്. പേസര്‍മാരായി ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങ്ങും ചഹലിന്റെ ഇലവനില്‍ കളിക്കും.

ചഹലിന്റെ പ്ലേയിങ് ഇലവന്‍ അഭിഷേക് ശര്‍മ,സഞ്ജു സാംസണ്‍,തിലക് വര്‍മ,സൂര്യകുമാര്‍ യാദവ്,ഹാര്‍ദിക്ക് പാണ്ഡ്യ,ശിവം ദുബെ,റിങ്കു സിങ്,അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്,വരുണ്‍ ചക്രവര്‍ത്തി,ജസ്പ്രീത് ബുംറ.

Content Highlights- Yuzvendra Chahal selected playing eleven of Indian Team in wc including Sanju Samson

dot image
To advertise here,contact us
dot image