'വാരണാസിക്കായി രാജമൗലി സാർ വിളിച്ചപ്പോൾ എനിക്ക് ഒരു റിക്വസ്റ്റ് ഉണ്ടായിരുന്നു, അത് അദ്ദേഹം സാധിച്ചു തന്നു'

രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണിത്

'വാരണാസിക്കായി രാജമൗലി സാർ വിളിച്ചപ്പോൾ എനിക്ക് ഒരു റിക്വസ്റ്റ് ഉണ്ടായിരുന്നു, അത് അദ്ദേഹം സാധിച്ചു തന്നു'
dot image

ബ്രഹ്‌മാണ്ഡ സംവിധായകന്‍ എസ് എസ് രാജമൗലി ഒരുക്കുന്ന വാരണാസി ആണ് ഇപ്പോൾ സിനിമാപ്രേമികൾക്കിടയിലെ ചർച്ചാവിഷയം. മഹേഷ് ബാബു നായകനാകുന്ന ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കുംഭ എന്ന വില്ലൻ വേഷത്തിലാണ് പൃഥ്വിരാജ് രാജമൗലി ചിത്രത്തിൽ എത്തുന്നത്. പ്രിയങ്ക ചോപ്രയാണ് സിനിമയിലെ നായിക. സിനിമയിൽ മന്ദാകിനി എന്ന കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിക്കുന്നത്. ചിത്രത്തിലേക്ക് തന്നെ രാജമൗലി ക്ഷണിച്ചതും അദ്ദേഹത്തിനോട് താൻ നടത്തിയ ഒരേയൊരു അപേക്ഷയെക്കുറിച്ചും മനസുതുറക്കുകയാണ് പ്രിയങ്ക ചോപ്ര.

'ആറ് വർഷത്തിലേറെയായി ഞാൻ ഒരു ഇന്ത്യൻ സിനിമ ചെയ്തിട്ട്. രാജമൗലി സർ വിളിച്ചിട്ട് വാരണാസിയിലെ കഥാപാത്രത്തിനെക്കുറിച്ച് എന്നോട് പറഞ്ഞപ്പോൾ എനിക്ക് ഒരു അപേക്ഷ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നെകൊണ്ട് ഡാൻസ് കളിപ്പിക്കാമോ എന്നാണ് ഞാൻ അദ്ദേഹത്തോട് ചോദിച്ചത് കാരണം കുറെ കാലമായി ഞാൻ ഡാൻസ് കളിച്ചിട്ട്. ഒടുവിൽ ഡാൻസ് കളിച്ചപ്പോൾ മഹേഷ് എന്നോട് പറഞ്ഞു നീ കാരണമാണ് ഞാൻ ഇപ്പോൾ ഇത് അനുഭവിക്കണ്ടി വരുന്നതെന്ന്', പ്രിയങ്കയുടെ വാക്കുകൾ. നടൻ മഹേഷ് ബാബുവും ഇതിനെക്കുറിച്ച് മനസുതുറന്നു. 'അദ്ദേഹം പ്രിയങ്കയെകൊണ്ട് ഡാൻസ് കളിപ്പിച്ചു. ഒരു സോങ്ങിന്റെ ഷൂട്ട് നേരത്തെ കഴിഞ്ഞു. ആ ഗാനം ഞങ്ങളുടെ തലയിലൂടെ ഓടുകയാണ്. പ്രിയങ്ക എപ്പോഴും അത് പാടിക്കൊണ്ടിരിക്കും'.

Also Read:

രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണിത്. ആര്‍ ആര്‍ ആര്‍ ന് ശേഷമുള്ള അടുത്ത രാജമൗലി ചിത്രമെന്ന രീതിയില്‍ ആഗോളതലത്തില്‍ തന്നെ സിനിമ ശ്രദ്ധിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ചിത്രം 2027 ഏപ്രിൽ ഏഴിന് തിയേറ്ററിൽ എത്തും. ആഗോള തലത്തിൽ ഉൾപ്പെടെ വമ്പൻ റിലീസായിട്ടാണ് വാരണാസി എത്താൻ ഒരുങ്ങുന്നത്.

വാരണാസിയുടെ ടൈറ്റില്‍ അനൗണ്‍സ്മെന്‍റ് വീഡിയോ ഏവരെയും അതിശയിപ്പിച്ചിരിക്കുകയാണ്. പല കാലഘട്ടങ്ങളിലും വിവിധ ഭൂഖണ്ഡങ്ങളിലുമായാണ് ചിത്രം കഥ പറയുക എന്നാണ് സൂചന. മഹേഷ് ബാബുവും ഏറെ നാളായി ഈ ചിത്രത്തിന്റെ പണിപ്പുരയിലാണ്. സിനിമയ്ക്കായി നടന്‍ നടത്തിയ ബോഡി ട്രാന്‍സ്ഫോര്‍മേഷന്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ ഷൂട്ടിന്റെ ആദ്യ ഷെഡ്യൂള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയായ മഹേഷ് ബാബു സിനിമയ്ക്കായി പ്രതിഫലം വാങ്ങുന്നില്ലെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് വാരണാസിക്ക് തിരക്കഥ ഒരുക്കുന്നത്.

Content Highlights: Priyanka Chopra Jonas is making her first Indian movie in years, and she had one request for her return in "Varanasi"

dot image
To advertise here,contact us
dot image