സൈക്കിള്‍ ചവിട്ടാന്‍ അറിയാമോ? എങ്കില്‍ ആയുസ് കൂട്ടാനുള്ള യാത്രയിലാണ് നിങ്ങള്‍

ആയുസ് കൂടാനും ആരോഗ്യത്തോടെയിരിക്കാനും ആഗ്രഹിക്കാത്തവരായി ആരാണുള്ളത്

dot image

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ സൈക്കിള്‍ ഇല്ലാത്ത വീടുകള്‍ കുറവായിരുന്നു. പക്ഷേ ഇന്നത്തെക്കാലത്ത് ദൈനംദിന യാത്രയ്ക്ക് സൈക്കിള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം നന്നേ കുറഞ്ഞിട്ടുണ്ട്. എങ്കിലും സൈക്കിള്‍ ചവിട്ടുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. ദിവസവും അര മണിക്കൂര്‍ സൈക്കിള്‍ ചവിട്ടുന്നത് ഹൃദയാരോഗ്യത്തിനും ആയുസ് വര്‍ധിപ്പിക്കാനും വരെ സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

സൈക്ലിംഗ് ഏറ്റവും മികച്ച വ്യായാമം

  • ദിവസവും സൈക്കിള്‍ ചവിട്ടുന്നവര്‍ക്ക് മറ്റൊരു വ്യായാമത്തിന്റെയും ആവശ്യമില്ല. സൈക്കിള്‍ ചവിട്ടുന്നത് ആയുസ് വര്‍ധിപ്പിക്കും എന്നാണ് പറയപ്പെടുന്നത്.
  • സൈക്ലിംഗ് മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഇത് മാനസികാവസ്ഥയെ നിയന്ത്രിക്കുന്ന രാസവസ്തുക്കളായ എന്‍ഡോര്‍ഫിനുകള്‍, ഡോപൊമൈന്‍, നോര്‍പിനെഫ്രിന്‍, സെറാടോണിന്‍ പോലുളളവയുടെ വര്‍ധനവിന് കാരണമാകുന്നു.
  • സൈക്ലിംഗ് വിഷാദം, ഉത്കണ്ഠ, സമ്മര്‍ദ്ദം എന്നിവയെല്ലാം കുറയ്ക്കുന്നു. കൂടാതെ നന്നായി ഉറങ്ങാന്‍ സഹായിക്കുന്നു.
  • ഓര്‍മശക്തി മെച്ചപ്പെടുത്താനും ശാരീരികവും മാനസികവുമായ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും സഹായിക്കും.
  • സൈക്ലിംഗ് ശരീരത്തിലെ കൊഴുപ്പ് കത്തിച്ച് കളയാന്‍ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ മാര്‍ഗ്ഗമാണ് സൈക്ലിംഗ് . 400 മുതല്‍ 1000 കലോറി വരെ എരിച്ചുകളയാന്‍ സൈക്ലിംഗിലൂടെ സാധിക്കും.
  • സ്ഥിരമായി സൈക്കിള്‍ ചവിട്ടുന്നത് രക്തക്കുഴലുകള്‍ വികസിപ്പിക്കുകയും രക്ത സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും. ഇത് ഹൃദയ പേശികളുടെ ഇലാസ്തികത വര്‍ദ്ധിപ്പിക്കുകയും ധമനികളെ ശക്തിപ്പെടുത്തുകയും ചെയ്യും.
  • സൈക്ലിംഗ് ശ്വാസകോശത്തിലെ ഓക്‌സിജന്റെ അളവ് വര്‍ധിപ്പിക്കുന്നു. ഇത് ശ്വാസകോശത്തെ ശക്തവും ആരോഗ്യപ്രദവുമാക്കാന്‍ സഹായിക്കുന്നു.
  • ദിവസവും 30 മിനിറ്റ് സൈക്കിള്‍ ചവിട്ടുന്നത് പ്രമേഹം വരാനുളള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
  • സൈക്കിള്‍ ചവിട്ടുന്നത് എല്ലുകളുടെ ശക്തി മെച്ചപ്പെടുത്താനും ഒടിവുകളും അസ്ഥിരോഗങ്ങളും തടയാനും സഹായിക്കുന്നു.

Content Highlights :Health experts point out that cycling for half an hour every day can help improve heart health and even extend life

dot image
To advertise here,contact us
dot image