ഇതെന്ത് മറിമായം? പ്ലാസ്റ്റിക്ക് കുപ്പികളേക്കാള്‍ കൂടുതൽ പ്ലാസ്റ്റിക്ക് ഗ്ലാസ് കുപ്പികളിലെന്ന് പഠനം

ഫ്രാൻസിലെ ഭഷ്യ സുരക്ഷാ ഏജൻസിയായ എ.എൻ.എസ്.ഇ.എസ് നടത്തിയ പഠനത്തിലാണ് അമ്പരിപ്പിക്കുന്ന ഈ വിവരം

dot image

പ്ലാസ്റ്റിക്ക് കുപ്പികളിൽ വെള്ളം കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത് എന്ന് പണ്ട് മുതലെ പറഞ്ഞ് കേൾക്കുന്നതാണ്. പ്ലാസ്റ്റിക്ക് മൂലം ഒരുപാട് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെന്നും അതിനാൽ സ്റ്റീലുകൊണ്ടോ ഗ്ലാസ്സ് കൊണ്ടോ നിർമിച്ച കുപ്പികളിലും ടംബ്ലറുകളിലും വെള്ളം കുടിക്കാൻ ആളുകൾ ശ്രദ്ധിക്കാറുണ്ട്. എന്നാൽ ഗ്ലാസ് കുപ്പികളിൽ പ്ലാസ്റ്റിക് കുപ്പികളേക്കാൾ കൂടുതൽ മൈക്രോ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ട് എന്നാണ് പുതിയ പഠനം പറയുന്നത്.

ഫ്രാൻസിലെ ഭഷ്യ സുരക്ഷാ ഏജൻസിയായ എഎൻഎസ്ഇഎസ് നടത്തിയ പഠനത്തിലാണ് അമ്പരിപ്പിക്കുന്ന ഈ വിവരം. ഗ്ലാസ് കുപ്പികളിൽ വിൽക്കുന്ന പാനീയങ്ങൾ, വെള്ളം, സോഡ, ബിയർ, വൈൻ എന്നിവയിൽ പ്ലാസ്റ്റിക്ക് കുപ്പികളിലോ ക്യാനുകളിലോ ഉള്ളതിനേക്കാൾ കൂടുതൽ മൈക്രോ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്.

Also Read:

ജേണൽ ഓഫ് ഫുഡ് കംപോസിഷ്യൻ ആൻഡ് അനാലിസിസിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് ബോട്ടിലുകളെ അപേക്ഷിച്ച് ഗ്ലാസ് ബോട്ടിലുകൾ കൂടുതൽ സുരക്ഷിതമാണെന്നായിരുന്നു ഗവേഷകർ കരുതിയിരുന്നത്. എന്നാൽ പഠനം നടത്തിയപ്പോൾ ഒരിക്കലും ചിന്തിക്കാത്ത ഫലമാണ് ലഭിച്ചതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ പിഎച്ച്.ഡി വിദ്യാർഥി ഇസലീൻ ചായിബ് പറയുന്നു.

കുപ്പികളുടെ അടപ്പാണ് ഇതിനു കാരണമെനാണ് കരുതുന്നത്. ഭൂരിഭാഗം കുപ്പികളുടെയും അടപ്പ് കളർ നിറത്തിലുള്ള പ്ലാസ്റ്റിക് ആയിരിക്കും. ഒരു ലിറ്റർ ഗ്ലാസ് ബോട്ടിലിൽ 100 മൈക്രോപ്ലാസ്റ്റിക് കണികകൾ അടങ്ങിയിട്ടുണ്ട്. ഇത് പ്ലാസ്റ്റിക് കുപ്പികളെ അപേക്ഷിച്ച് 50 മടങ്ങ് കൂടുതലാണ്. സോഫ്റ്റ് ഡ്രിങ്കിന്‍റെയും ബിയറിലും ഇതിനേക്കാള്‍ കൂടുതലായി മൈക്രോപ്ലാസ്റ്റിക് കാണപ്പെടുന്നു.

സോഫ്റ്റ് ഡ്രിങ്കുകൾ, നാരങ്ങാവെള്ളം, ബിയർ തുടങ്ങിയ പാനീയങ്ങളിൽ ഗണ്യമായി ഉയർന്ന മൈക്രോപ്ലാസ്റ്റിക് അളവ് ഉണ്ടായിരുന്നു, ലിറ്ററിൽ 30 മുതൽ 60 വരെ കണികകൾ. ഈ പാനീയങ്ങൾ സാധാരണയായി പെയിന്റ് ചെയ്ത് മൂടികൾ ഉപയോഗിച്ച് അടച്ചിരിക്കും. ഇതാകാം മലിനീകരണത്തിന് കാരണമെന്ന് കരുതുന്നത്. നിലവിൽ ഭക്ഷണത്തിലോ പാനീയത്തിലോ ഉള്ള മൈക്രോപ്ലാസ്റ്റിക്കുകളുടെ അളവ് ആരോഗ്യത്തിന് എത്രത്തോളം അപകടകരമാണ് എന്നതില്‍ കൃത്യമായ പഠനറിപ്പോര്‍ട്ടുകളില്ല.

Content Highlight- study's says Glass Bottles Contain More Microplastics Than Plastic Bottles

dot image
To advertise here,contact us
dot image