
വൃത്തി നിത്യ ജീവിതത്തിന്റെ ഭാഗമാക്കി വളരെ വൃത്തിയോടെ ജീവിക്കുന്നവരാണെങ്കിൽ പോലും അറിയാതെ പറ്റുന്ന ചില അബദ്ധങ്ങൾ മൂലം വരുത്തിവെക്കുന്ന ഒരുപാട് പ്രശ്‌നങ്ങൾ നമ്മുടെയെല്ലാം ജീവിതത്തിൽ സംഭവിച്ചേക്കാം. ഉദാഹരണത്തിന് പല്ല് തേക്കുന്ന ടൂത്ത് ബ്രഷ് ബാത്ത് റൂമിൽ വെക്കുന്നത്.
കുളിമുറിയിൽ നിന്നും പല്ല് തേപ്പ് ശീലിച്ചവർ ഒരുപാടാണ്, എന്നാൽ ഇത് കൂടുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം. ഈ ശീലം ഉള്ളവർ അവിടെ തന്നെയാകും ബ്രഷ് വെക്കുക. അത് ഒരിക്കലും ചെയ്യാതിരിക്കുക. ബാത്ത്‌റൂമിനകത്ത് ബ്രഷ് സൂക്ഷിക്കുമ്പോൾ ബാത്ത് റൂമില്‍ നിന്ന് ബാക്ടീരിയ നിങ്ങളുടെ ബ്രഷിലേക്ക് എത്തും.
ഉപയോഗശേഷം ഫ്‌ലഷ് ചെയ്യുമ്പോൾ ടോയ്‌ലറ്റിന്റെ അടപ്പ് അടയ്ക്കാതെയാണ് ഫ്‌ലഷ് ചെയ്യുന്നതെങ്കിൽ ബാക്ടീരിയ കലർന്ന വെള്ളത്തുള്ളികൾ ബ്രഷിലേക്ക് തെറിക്കാൻ സാധ്യത ഉണ്ട്.
നിങ്ങളുടെ ടൂത്ത് ബ്രഷ് ടോയ്‌ലറ്റിനോട് ചേർന്ന് ഇരിക്കുകയാണെങ്കിൽ, നിങ്ങളുടെ ബ്രഷ് വായുവിലൂടെയുള്ള കണങ്ങളുമായി സമ്പർക്കം പുലർത്താൻ സാധ്യതയുണ്ട്, ഇത് ബ്രഷിൽ ബാക്ടീരിയ എത്താൻ കാരണം ആയേക്കാം. കൂടാതെ, ബാത്ത്‌റൂം പരിസരം ഈർപ്പമുള്ളതായിരിക്കും, ഇത് നിങ്ങളുടെ ടൂത്ത് ബ്രഷിലെ ബാക്ടീരിയയുടെയും പൂപ്പലിന്റെയും വളർച്ചയെ കൂടുതൽ പ്രോത്സാഹിപ്പിക്കും. ഇത് കൂടുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്.
Content Highlight-Problems of keeping toothbrush in Bathroom