ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക, പ്രമേഹം മൂലം കരള്‍ തകരാറിലായതിന്റെ സൂചനയായിരിക്കും

ലക്ഷണങ്ങള്‍ കണ്ടാല്‍ പ്രമേഹം മൂലം കരള്‍ തകരാറിലായെന്ന് മനസിലാക്കാം

dot image

ഇന്‍സുലിന്റെ ഉല്‍പാദനക്കുറവ് മൂലമോ ശരീരത്തിന് ഫലപ്രദമായി ഇന്‍സുലിന്‍ ഉപയോഗിക്കാന്‍ കഴിയാത്തതുമൂലമോ രക്തത്തില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയാണ് പ്രമേഹം. പ്രമേഹം നിയന്ത്രണാതീതമായി തുടരുകയാണെങ്കില്‍ കരള്‍, വൃക്ക, കണ്ണിന്റെ കാഴ്ച എന്നിവയുള്‍പ്പടെ ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കും. പ്രമേഹം മൂലം കരള്‍ തകരാറിലായതിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

അസാധാരണമായ ക്ഷീണം

ഒരു ദിവസത്തില്‍ എപ്പോഴെങ്കിലുമൊക്കെ നമുക്ക് ക്ഷീണം തോന്നും. എന്നിരുന്നാലും നിങ്ങള്‍ക്ക് നിരന്തരം ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് കരള്‍ തകരാറിലായതിന്റെ ലക്ഷണമായിരിക്കാം. കരളിന് കേടുപാടുകള്‍ സംഭവിക്കുമ്പോള്‍ അതിന് രക്തത്തില്‍ നിന്ന് വിഷവസ്തുക്കളെ ശരിയായി ഫില്‍റ്റര്‍ ചെയ്യാന്‍ കഴിയില്ല. ഇങ്ങനെ വിഷവസ്തുക്കള്‍ അടിഞ്ഞുകൂടുകയും അത് നിങ്ങളെ ക്ഷീണിപ്പിക്കുകയും ചെയ്യുന്നു. രക്തത്തില്‍ ഉയര്‍ന്ന പഞ്ചസാരയും കൊഴുപ്പും അടിഞ്ഞുകൂടുന്നത് മൂലമുണ്ടാകുന്ന അധിക സമ്മര്‍ദ്ദം കൈകാര്യം ചെയ്യാന്‍ കരള്‍ പാടുപെടുന്നതിനാല്‍ പ്രമേഹമുളളവര്‍ക്ക് പലപ്പോഴും ക്ഷീണം അനുഭവപ്പെടും. ഉറക്കത്തിന് ശേഷവും മാറാത്ത ക്ഷീണം ശ്രദ്ധയില്‍പ്പെട്ടാല്‍ കരള്‍ നന്നായി പ്രവര്‍ത്തിക്കുന്നില്ല എന്ന് മനസിലാക്കാം.

ചര്‍മ്മത്തിനും കണ്ണിനും മഞ്ഞനിറം

കരള്‍ രോഗത്തിന്റെ ഏറ്റവും വ്യക്തമായ ലക്ഷണമാണ് മഞ്ഞപ്പിത്തം. ഇത് നിങ്ങളുടെ ചര്‍മ്മത്തിനും കണ്ണുകള്‍ക്കും മഞ്ഞനിറത്തിന് കാരണമാകുന്നു. മഞ്ഞപ്പിത്തം ബാധിച്ച പ്രമേഹരോഗികള്‍ ഉടന്‍ തന്നെ വൈദ്യ സഹായം തേടേണ്ടതാണ്. എന്നിരുന്നാലും മഞ്ഞപ്പിത്തത്തിന് പ്രമേഹം മാത്രമല്ല കാരണമെന്ന് കൂടി ഓര്‍മ്മിക്കേണ്ടതാണ്.

വിശപ്പില്ലായ്മ

കരള്‍ തകരാറിലായാല്‍ ദഹനത്തെയും ഉപാപചയ പ്രവര്‍ത്തനങ്ങളെയും ബാധിക്കുകയും വിശപ്പ് കുറയുകയും ചെയ്യും. ഓക്കാനം തോന്നുകയോ വയറ് നിറയുന്നതുപോലെ അനുഭവപ്പെടുകയോ ചെയ്യാം. വയറ് നിറഞ്ഞിരിക്കുന്നതുപോലെ തോന്നുന്നതുകൊണ്ട് ഭക്ഷണം കഴിക്കുന്നത് കുറയും ഇത് പേശികളുടെ ബലഹീനതയ്ക്കും കാരണമാകും. പോഷകാഹാരക്കുറവ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും മൊത്തത്തിലുളള ആരോഗ്യത്തെയും വഷളാക്കും. ഏറ്റവും ലളിതമായ വ്യായാമങ്ങള്‍ ചെയ്യുമ്പോഴും നിങ്ങള്‍ക്ക് ക്ഷീണം തോന്നുകയും ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയുമൊക്കെ ചെയ്‌തേക്കാം.

പ്രമേഹത്തിന്റെ പ്രത്യാഘാതങ്ങള്‍

പ്രമേഹം ഗുരുതരവും ജീവന് ഭീഷണിയുമായ വിട്ടുമാറാത്ത അവസ്ഥയാണ്. ഇത് ശരിയായി ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലായി തുടര്‍ന്നാല്‍ രക്തക്കുഴലുകളെയും ഞരമ്പുകളെയും തകരാറിലാക്കുകയും ഹൃദയാഘാതം, പക്ഷാഘാതം, പെരിഫറല്‍ ആര്‍ട്ടറി ഡിസീസ് എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കും. ഇത് വൃക്ക തകരാറിനുളള സാധ്യത വര്‍ധിപ്പിക്കും. മാത്രമല്ല പ്രമേഹ റെറ്റിനോപ്പതി , നാഡികളുടെ തകരാറ്, വേദന, മരവിപ്പ്, എന്നിങ്ങനെ ഗുരുതരമായ അവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യും.

Content Highlights :If you have these symptoms, you may have liver damage due to diabetes

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us