ഈ കൊതുകിന് ചിലരോട് എന്താ ഇത്ര ഇഷ്ടം ?, കൊതുകിന് ഇഷ്ടമുളള ബ്ലഡ് ഗ്രൂപ്പ് ഏതാണെന്നറിയാം

ചില ബ്ലഡ് ഗ്രൂപ്പുകാരെ കൊതുകിന് വലിയ ഇഷ്ടമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.

dot image

കൊതുക് കടി കൊള്ളാത്തവരായി ആരും ഉണ്ടാവില്ല. മൂളിപറന്നെത്തുന്ന കൊതുകുകള്‍ ഇരുന്ന് ചോരയൂറ്റി കുടിച്ചിട്ട് പോയാലും ചിലരൊന്നും അറിയില്ല. ചിലരാണെങ്കിലോ ചൊറിഞ്ഞുകൊണ്ടിരിക്കും. ഈ കൊതുക് എന്താ എന്റെ അടുത്തുനിന്ന് മാറാത്തത് എന്ന് വിചാരിക്കുന്നവരും ഉണ്ടാകും. ഏത് വസ്ത്രം ധരിച്ചാലും കൊതുക് കടിക്കുകയും ചെയ്യും. ചില ബ്ലഡ് ഗ്രൂപ്പുകാരെ കൊതുകിന് വലിയ ഇഷ്ടമാണെന്നാണ് ഇതിന് കാരണമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

കൊതുകിന് ഇഷ്ടമുള്ള ബ്ലഡ് ഗ്രൂപ്പ്

ഒ, ബി രക്തഗ്രൂപ്പുകാരോട് കൊതുകിന് ഒരു പ്രത്യേക ഇഷ്ടമാണ്. അമേരിക്കന്‍ മോസ്‌കിറ്റോ കണ്‍ട്രോള്‍ അസോസിയേഷന്‍ നടത്തിയ പഠനത്തിലാണ് കൊതുകുകളുടെ രക്തഗ്രൂപ്പുകളോടുളള ഇഷ്ടത്തെക്കുറിച്ച് പറയുന്നത്. കൊതുകുകള്‍ക്ക് 400 തരത്തിലുള്ള മണങ്ങള്‍ തിരിച്ചറിയാന്‍ കഴിയുമെന്നും പഠനത്തില്‍ പറയുന്നുണ്ട്.

ഇതിലൂടെ യൂറിക് ആസിഡ്, ലാക്റ്റിക് ആസ്ഡ്,അമോണിയ തുടങ്ങിയവയൊക്കെ വിയര്‍പ്പിലും രക്തത്തിലും കൂടുതല്‍ ഉണ്ടെങ്കില്‍ അവരെ കൊതുകിന് തിരിച്ചറിയാന്‍ കഴിയും. മദ്യപിക്കുന്നവരെയും, ഉയര്‍ന്ന തോതില്‍ കൊളസ്‌ട്രോള്‍ ഉളളവരേയും കൊതുകുകള്‍ കൂടുതല്‍ കടിക്കും. അതുപോലെ മനുഷ്യര്‍ ശ്വസിക്കുമ്പോള്‍ പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിലേക്ക് (CO2) കൊതുകുകള്‍ ആകര്‍ഷിക്കപ്പെടുന്നു. അവയ്ക്ക് ഗണ്യമായ ദൂരത്തില്‍ നിന്ന് അത് തിരിച്ചറിയാന്‍ കഴിയും.

കഴുത്തിലും കൈകാലുകളിലും കൊതുക് കടിക്കാന്‍ കാരണം

കൊതുകുകള്‍ക്ക് 'തെര്‍മോറിസെപ്റ്ററുകള്‍' എന്നറിയപ്പെടുന്ന ചൂട് അറിയാന്‍ സാധിക്കുന്ന അവയവങ്ങളുണ്ട്. അവ താപനിലയിലെ മാറ്റങ്ങള്‍ കണ്ടെത്താന്‍ അനുവദിക്കുന്നു. മനുഷ്യരും മറ്റ് മൃഗങ്ങളും പുറത്തുവിടുന്ന ചൂടുള്ള ശരീരഭാഗങ്ങളിലേക്ക് അവ ആകര്‍ഷിക്കപ്പെടുന്നു. തല, കഴുത്ത്, കൈകാലുകള്‍ തുടങ്ങിയ താപം പുറത്തുവിടുന്ന ശരീര ഭാഗങ്ങളിലേക്കും അവ ആകര്‍ഷിക്കപ്പെടുന്നു. ഈ ഭാഗങ്ങളില്‍ പലപ്പോഴും ഉയര്‍ന്ന ഉപരിതല താപനിലയുള്ളതിനാല്‍ കൊതുകുകടിയേല്‍ക്കുന്ന ഭാഗങ്ങളാണിവ.

Content Highlights :Find out which blood group mosquitoes prefer

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us