തണുത്ത വെള്ളം കുടിച്ചാല്‍ ശരീരഭാരം കൂടുമോ?

വെളളം കുടിക്കുന്നതുമായി ബന്ധപ്പെട്ട് ആളുകളുടെ പലവിധ സംശയങ്ങള്‍ക്ക് മറുപടി പറയുകയാണ് ക്ലിനിക്കല്‍ ന്യൂട്രീഷണലിസ്റ്റായ അമിത ഗാഡ്രെ

dot image

വെള്ളം കുടിക്കുന്നതുമായി ബന്ധപ്പെട്ട് ആളുകള്‍ക്കിയില്‍ പല മിധ്യാധാരണകളുണ്ട്. വെറും വയറ്റില്‍ വെള്ളം കുടിക്കാമോ, ചൂടുവെള്ളമാണോ തണുതക്ത വെള്ളമാണോ കുടിക്കേണ്ടത്, തണുത്ത വെള്ളം കുടിച്ചാല്‍ തടി കൂടുമോ? അങ്ങനെ പലതും. എന്നാല്‍ ഇവയില്‍ ചിലതിനൊക്കെയുളള മറുപടിയും വെള്ളം കുടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം മറുപടി പറയുകയാണ് ക്ലിനിക്കല്‍ ന്യൂട്രീഷണലിസ്റ്റായ അമിത ഗാഡ്രെ. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് അവര്‍ വിവരങ്ങള്‍ പങ്കുവച്ചത്.

തണുത്ത വെള്ളം കുടിക്കുന്നത് തടിവയ്ക്കുന്നതിന് കാരണമാകുമെന്ന് വിശ്വസിക്കുന്ന ആളുകളുണ്ട്. അവര്‍ക്കുളള മറുപടി അമിത പറയുന്നത് ഇങ്ങനെയാണ്. ' തണുത്ത വെള്ളം കുടിച്ചാല്‍ തടിവയ്ക്കും എന്ന് പറയുന്നത് തികച്ചും അസംബന്ധമായ കാര്യമാണ്. പൂജ്യം കലോറിയുളള വെള്ളം ശരീരം ഹൈഡ്രേറ്റായിരിക്കാന്‍ സഹായിക്കുന്നു. ശരീരത്തില്‍ ജലാംശം കുറയുന്നത് മെറ്റബോളിസം കുറയ്ക്കുകയും ക്ഷീണം തോന്നിപ്പിക്കുകയും ചെയ്യും. തണുത്ത വെളളം ദഹന പ്രക്രീയയെ ബാധിക്കുന്നു. ചെറിയ ചൂടുള്ള വെള്ളം കുടിക്കുന്നത് ദഹനത്തിന് ഗുണം ചെയ്യും.

വെള്ളം കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍

  • ശരീരത്തിന്റെ 60 ശതമാനവും ജലമാണ്. ദഹനം, രക്തചംക്രമണം, ഉമിനീര്, പോഷകങ്ങളുടെ വ്യാപനം, ശരീരത്തിന്റെ താപനില നിയന്ത്രണം എന്നിവയൊക്കെ ജലത്തെ ആധാരമാക്കിയാണ് നടക്കുന്നത്.
  • ദിവസവും എട്ട് ഗ്ലാസ് വെളളം കുടിക്കാന്‍ ശ്രദ്ധിക്കുക.
  • ഏറെയാളുകള്‍ ജലത്തെ ശരീരഭാരം കുറയ്ക്കാനുള്ള ഉപാധിയാക്കുന്നുണ്ട്. വെള്ളം ധാരാളം കുടിക്കുക വഴി കലോറി അല്‍പം പോലും ശരീരത്തിലെത്താതെ വിശപ്പ് മാറുകയും, അതിനൊപ്പം ദഹനം സുഗമമാകുകയും ചെയ്യുന്നു. എന്നാല്‍ ഭക്ഷണം ഒഴിവാക്കി വെള്ളം മാത്രം കുടിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
  • വെള്ളത്തില്‍ പോഷക ഘടകങ്ങളൊന്നുമില്ലെങ്കിലും വൈള്ളത്തിന്റെ അഭാവം മന്ദതയും, ക്ഷീണവുമുണ്ടാക്കും. ശാരീരിക ക്ഷീണത്തെ മറികടക്കാനുള്ള മാര്‍ഗ്ഗമാണ് വെള്ളം കുടിക്കുക എന്നത്.
  • ചര്‍മ്മത്തിലൂടെ ജലാംശം വിയര്‍പ്പ് രൂപത്തില്‍ പുറന്തള്ളും അപ്പോള്‍ ഒരു സംരക്ഷണ പാളി എന്ന നിലയില്‍ ജലം ആഗിരണം ചെയ്യുകയും ചെയ്യും. ആവശ്യത്തിന് വെള്ളം ലഭിക്കാതെ വന്നാല്‍ ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാകാനിടയാകും.
  • ശരീരത്തിലെ ദ്രവങ്ങള്‍ കോശങ്ങളില്‍ നിന്ന് മാലിന്യങ്ങള്‍ പുറത്തേക്ക് കൊണ്ടുപോകുന്നു. ഇത്തരത്തിലുള്ള പ്രധാന മാലിന്യം വെള്ളത്തില്‍ ലയിക്കുന്ന യൂറിയ നൈട്രജനാണ്. ഇത് വൃക്കയിലൂടെ മൂത്രം വഴി പുറന്തള്ളപ്പെടുന്നു. ഈ പ്രവര്‍ത്തനം സുഗമമാക്കാന്‍ ജലം അത്യാവശ്യമാണ്.
  • ശരിയായ വിധത്തില്‍ മലവിസര്‍ജ്ജനം നടക്കുന്നതിന് ആവശ്യത്തിന് ജലാംശം ശരീരത്തിലുണ്ടാവണം. ജലം കുടലിന്റെ പ്രവര്‍ത്തനം സുഗമമാക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു.
  • ശരീരത്തിലുള്ള വിഷാംശങ്ങളെ പുറന്തള്ളാന്‍ ജലം ആവശ്യമാണ്. ശരീരത്തിലുത്പാദിപ്പിക്കപ്പെട്ട് അടിഞ്ഞ് കൂടുന്ന വിഷാംശങ്ങളെ ജലമാണ് പലരൂപങ്ങളില്‍ പുറന്തള്ളുന്നത്.
  • ശരീരത്തിലെ പേശികളുടെ ചലനം സുഗമമാക്കുന്നതിന് ഏറെ ജലാംശം ആവശ്യമുണ്ട്. പേശികളുടെ ചലനം സുഗമമാക്കാന്‍ ജലം ഒരു എഞ്ചിന്‍ ഓയില്‍ പോലെ പ്രവര്‍ത്തിക്കുന്നു
  • ശരീരത്തിലെ സന്ധികളെ ആരോഗ്യത്തോടെയും ചലനക്ഷമമായും നിലനിര്‍ത്താന്‍ വെള്ളം വേണമെന്ന് പലര്‍ക്കും അറിവുള്ളതല്ല. സന്ധികള്‍ക്ക് കരുത്തും വഴക്കവും നല്‍കാന്‍ അവയ്ക്ക് ജലാംശം അത്യന്താപേക്ഷിതമാണ്.

Content Highlights :There are people who believe that drinking cold water causes weight gain

dot image
To advertise here,contact us
dot image